Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, March 15, 2017

ഉമ്മാന്റെ കുഞ്ഞോൻ ഭാഗം 19

നാടിന്റെ മാറ്റം കണ്ടു ഫൈസൽ ശരിക്കും അന്തം വിട്ടു..ഏറെ പ്രയാസപ്പെട്ടാാണേലും  ഫൈസൽ കാസിംക്കാനേയും കുടുംബത്തേയും കണ്ടെത്തി..ഒരുപാട് സങ്കടങ്ങൾ പങ്കുവെക്കാനുണ്ടായിരുന്നു അവർക്ക്..

"ഉമ്മായും കുടുംബവും 3 വർഷങ്ങൾക്ക് മുന്നേ ഈ നാട് വിട്ട് എങ്ങോട്ടോ പോയി എന്നറിയാൻ സാധിച്ചു..കാസിംക്കാന്റെ കുടുംബത്തോട് മിണ്ടുന്നതൊന്നും എളാപ്പക്ക് ഇഷ്ടല്ലായിരുന്നു..അതോണ്ട് തമ്മിലുള്ള അടുപ്പവും കുറഞ്ഞു..
അതിനിടക്ക് കൊല്ലത്തോ മറ്റോ വെച്ച് സുഹൈല മോളെ കണ്ടെന്നാരോ പറഞ്ഞു..കുട്ടികളെ രണ്ടാളേം കല്യാണം കഴിഞ്ഞെന്ന് കേട്ടിനു..സാബിത്ത് മോൻ എതോ പണക്കാരി പെണ്ണിനെ ചാടിച്ചോണ്ട് വന്നെന്നോ..ഈ വീട് വിറ്റിട്ട് ഇപ്പോ എല്ലാാരും കൂടി അവരുടേ വീട്ടിലാന്നൊക്കെയാ കേൾക്ക്ണേ...എവിടെന്ന് വെച്ചാാ തിരയാ..ഒരുഅഡ്രസ്സ് പോലും ആർക്കും കൊടുത്തീലല്ലോ.."

ഉമ്മാനെ ഒരു നോക്ക് കാണാൻ കഴിഞ്ഞില്ലല്ലോ ഓർത്ത്  ഫൈസൽ എന്ന ആ യുവാവ് വിതുമ്പി..

"കുഞ്ഞോനെ വിഷമിക്കാതിരിക്കി...എന്നെലും ഉമ്മാനെ  കണ്ടെത്താതിരിക്കൂലാാ..."
കാസിംക്കാ അവനെ ആശ്വസിപ്പിച്ചു..

കാസിംക്കായുടെ അവസ്ഥയും വളരെയേറേ പരിതാപകരമായിരുന്നു..മൂത്തമോൾ സഹ് ലയുടെ കല്യാണം എങ്ങെനൊക്കെയോ കഴിഞ്ഞു..ഇളയവൾ സൽവ മോളുടെ മൊഞ്ച് കണ്ട് ആലോചനകൾ വരുന്നുണ്ടെങ്കിലും സ്ത്രീധനത്തിന്റെ പേരിൽ എല്ലാം മുടങ്ങുന്നു..

"അല്ല കാസിംക്കാ ..സൽവ മോളെവിടെ ന്നിട്ട്.."

"അവൾ ക്ലാസിൽ പോയതാ.. വരാനാവുന്നേ ഉള്ളു.."

"ആണോ എന്നാ ഞാൻ അവളെ വഴിയിൽ വെച്ച് കണ്ടോളാം.."

ഫൈസലിന്റെ മനസ്സിൽ ഓർമ്മയിലാ കുട്ടിക്കാലം തെളിഞ്ഞു വന്നു..ആകെ തനിക്ക് കളിക്കൂട്ടുകാരെന്ന് പറയാൻ കാര്യമായിട്ടുണ്ടായിരുന്നത് സഹ് ലയും സൽവമോളും ആയിരുന്നു..ഈ വീട്ടിൽ വന്നാൽ തനിക്ക് പോവാനേ താല്പര്യമില്ലായിരുന്നു..അന്നൊക്കെ സഹ് ല എന്നേയും സൽവ മോളേയും വെച്ച് എന്തൊക്കെ പാട്ടുകളായിരുന്നു ഉണ്ടാക്കിയിരുന്നേ...അവളെപ്പോഴും പറയുമായിരുന്നു..

"കുഞ്ഞോനെ..സൽവ അന്റെ പെണ്ണാട്ടോ..ഓളെ ഇയ്യ് നല്ലോണം നോക്കണേ..."

അതു കേൾക്കുമ്പോ സൽവ മോൾ നാണം കുണുങ്ങിയാവും..

അവൾക്ക് എന്തിനും ഈ ഇക്ക തന്നെ വേണം..
കുഞ്ഞോൻക്കാ വന്നാൽ അവൾക് പിന്നെ ആരേം വേണ്ട..ഭക്ഷണം കഴിക്കണേൽ വരേ താൻ തന്നെ വാരിക്കൊടുക്കണം..

എത്ര തവണ മണവാളനും മണവാട്ടിയുമായി കളിച്ചിരിക്കുന്നു..
ആ പെണ്ണിപ്പോ അതൊക്കെ ഓർക്കുന്നുണ്ടോ ആവോ...

സൽവ മോൾ ബസ്സിറങ്ങി വരുന്നതും കാത്ത്..ഫൈസൽ വഴിയോരത്ത് കാത്തു നിന്നു

വീട്ടിലെ ഷോക്കേഴ്സിൽ വെച്ച ഫോട്ടോ വെച്ച് ഏകദേശം സൽവ മോളുടെ രൂപം മനസ്സിലാക്കി വെച്ചിരുന്നു..

ബസ്സിറങ്ങി വരുന്ന അവളോട് ഫൈസൽ ചോദിച്ചു..

"ഹലോ...ഇയാളെ ക്ലാസ് കഴിഞ്ഞോ...?"

സൽവ മോളൊന്നു തിരിഞ്ഞു നോക്കി..
കാറും ചാരി നിക്കുന്ന ഫൈസലിനെ കണ്ടപ്പോ പെണ്ണുകാണാൻ വന്ന ആരെങ്കിലുമാണെന്നായിരുന്നു അവൾ കരുതിയത്..

അവളൊന്നും മിണ്ടിയില്ല..ഫൈസൽ പിന്നാാലെ നടന്നു..

       (തുടരും...)

shas

No comments: