Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, March 15, 2017

ഉമ്മാന്റെ കുഞ്ഞോൻ ഭാഗം 20

ഇയാൾ എന്താ ഒന്നും മിണ്ടാത്തെ...?"
ഞാനിയാാളെ കാണാൻ കാത്തുനിന്നതാ.."

"ഹോ.. വീട്ടിൽ വന്നു കാണുന്നത് പോരാഞ്ഞിട്ടാണോ റോട്ടിൽ വെച്ചും ഈ കൂടികാഴ്ച..എന്നെ പെണ്ണുകാണാൻ വരുന്നത് നാട്ടുകാരേം കൂടി അറീക്കണോ...." സൽവ മോളു ചോദിച്ചു

ഈ പെണ്ണ് എന്നെ തെറ്റിദ്ധരിച്ചിരിക്കാണല്ലോ പടച്ചോനേ..

"നിങ്ങളൊക്കെ പെണ്ണും കണ്ടു പോവും..പിന്നെ വന്ന് കനത്ത സ്ത്രീധനവും വന്നു ചോദിക്കും..എന്നെപോലെ പാവപ്പെട്ടവർക്കൊന്നും അത് താങ്ങുകേം ഇല്ലാ..
നിങ്ങൾക്കാവശ്യം സ്ത്രീധനതുകയാണേൽ ദയവായി ഈ കൂടിക്കാഴ്ച്ചയൊന്ന് ഒഴിവാക്കിക്കൂടെ..."

"സൽവ മോൾ എന്നെ തെറ്റിദ്ധരിച്ചിരിക്കാണ്..ഞാൻ സ്ത്രീധനം മോഹിച്ചൊന്നുമല്ല ഇയാളെ കാണാൻ വന്നത് ..അല്ലാതെ തന്നെ ഇയാളെ എനിക്കിഷ്ടാ..."

"ഹോ..അപ്പോ എല്ലാം അന്വേഷിച്ചറിഞ്ഞുള്ള വരവാ ലേ...
തമാശ കേട്ടിരിക്കാൻ എനിക്കിപ്പോ സമയല്ലാട്ടോ..."

"ഞാൻ കുറച്ച് കഴിഞ്ഞ് വീട്ടിലേക്ക് വരാം..അപ്പോ ആലോചിച്ചൊരു മറുപടി തന്നാ മതി ട്ടോ.."

സൽവ മോൾ ഒന്നും മിണ്ടാതെ വീട്ടിലേക്ക് നടന്നു...

"ഉപ്പാ....ഉപ്പാാ..."
ഉമ്മറത്തെന്നും മുന്നേ സൽവ മോൾ കാസിംക്കാനെ നീട്ടി വിളിച്ചു

"ന്താ മോളേ..."

"എന്തിനാ ഉപ്പാ..വഴീലും കുറേ വായ്നോക്കികളെ വെക്ക്ണത്..ഇവിടെ വന്ന് കാണുന്നത് പോരാഞ്ഞിട്ടാണോ"

"എന്തുപറ്റിയെടീ..."
അതും ചോദിച്ചു ആമിനത്താ വന്നത്.‌
അവൾ ഉണ്ടായതെല്ലാം പറഞ്ഞു..

"മോളേ അതാരാന്ന് നിനക്കറിയോ..അതാണു പണ്ടു നാടു വിട്ടുപോയ നിന്റെ കുഞ്ഞോൻക്കാ.." അല്ലാതെ പെണ്ണുകാണാൻ വന്നവരൊന്നുമല്ലാ.." ആമിനത്താ പറഞ്ഞു

സൽവ മോൾക്ക് ശരിക്കും ചമ്മൽ തോന്നി..
"ശ്ശോ ..കുഞ്ഞോൻക്കാ ആയിനോ അത്..ഉമ്മച്ചിം ഇത്താത്തേം പറയ്ണത് കേട്ടിണ്..ചെറുപ്പത്തിൽ അവരുടെ എളാപ്പ വന്ന് അവരെ അടിക്കുമ്പോ ഞാൻ ഉറക്കെ കരയായിരുന്നുന്ന്..എന്നിട്ട് ഇക്കാന്റെ കാലു തടവി കൊടുക്കാറുണ്ടായിരുന്നു എന്നൊക്കെ..അയ്യേ..ഞാനിയിനി എങ്ങനാ ഓരെ മുഖത്ത് നോക്കാ..."

ഫൈസൽ നേരെ പോയത് ഓർഫനേജിലേക്കായിരുന്നു..

പഴയ ആളായിട്ട് മുസ്തഫക്കാ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു..പഴയ ഫൈസലിനെ ഈ രൂപത്തിൽ കണ്ടപ്പോ അവർക്കും വിശ്വസിക്കാനായില്ലാ..

ഉമ്മാനെ കുറിച്ച് പ്രത്യേകിച്ച് വിവരമൊന്നും അവിടെ നിന്നും ലഭിച്ചില്ല..

."സുഹൈല..ഭർത്താവിനോടൊപ്പം വിദേശത്താണെന്നാ കേട്ടത്..പിന്നെ വീട് ഒക്കെ വിറ്റ് സാബിത്തിന്റെ ഭാര്യവീട്ടിലേക്ക് പോയെന്നും..അതെവിടാന്ന് ആർക്കും അറിയില്ലാ...പിന്നെ ഫൈസലേ..ആ സാബിത്ത് മോന്റെ സ്വഭാവം മഹാ ബെടക്കാ..അവൻ അവരെ എപ്പോഴോ പുറത്തക്കിട്ടുണ്ടാവുമെന്നാ നിക്ക് തോന്നുന്നേ.."

"ഇങ്ങൾ ദുആ ചെയ്യണേ ഉസ്താദേ ..ന്റെ ഉമ്മാനെ എനിക്ക് വേഗം തിരിച്ചു കിട്ടാൻ..."

"ഇൻ ഷാ അല്ലാഹ്..  ഞങ്ങളിവിടുന്നു ദുആ ചെയ്യിപ്പിക്കാം ഫൈസലേ..നീ വിഷമിക്കാതിരിക്ക്..ഉമ്മ അന്റെട്ത്ത് തന്നെ എത്തിപ്പെടും..."

ഓർഫനേജിലേക്ക് വലിയൊരു തുക സംഭാവന നൽകിയാണ് ഫൈസൽ അവിടെ നിന്നും ഇറങ്ങിയത്..

നേരെ കാസിം ക്കാന്റെ വീട്ടിലേക്ക് പോയി..

കാസിംക്കാനോട് നേരിട്ട് തന്നെ കാര്യങ്ങൾ പറഞ്ഞു..

"കാസിംക്കാ..എന്റെ കാര്യങ്ങളൊക്കെ നല്ലോണം ഇക്കാക്ക് അറിയാവുന്നതല്ലേ..സൽവ മോളെ എനിക്കിഷ്ടാ..നിങ്ങൾക്കൊന്നും എതിർപ്പില്ലെങ്കിൽ ....അവളെ എനിക്ക് നിക്കാഹ് ചെയ്തു തരണം.."

കാസിംക്കാക്ക് സന്തോഷമായി..ചെറുപ്പം മുതലേ അവരും ആഗ്രഹിച്ച കാര്യമായിരുന്നു അത്..
കാക്കയിനേം സാഹിയേയും ഉടനെ പറഞ്ഞയക്കാമെന്നും  എല്ലാവരും അങ്ങോട്ടേക്ക് വരണമെന്നും പറഞ്ഞ് ഫൈസൽ അവിടെ നിന്നുമിറങ്ങി..

        (തുടരും...)

 shas

No comments: