Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, March 11, 2017

കണ്ണീരിൽ കുതിർന്ന ഖബറിടം ഭാഗം(3)

 പരിഭ്രാന്തനായ അയാൾ "ശബ്ദം" കേട്ടഭാഗത്തേക്ക് തുറിച്ചു നോക്കി. രാജാവും പരിവാരങ്ങളും ആയിരിക്കുമോ ???. അതോ മറ്റാരെങ്കിലും ആയിരിക്കുമോ ??. ഇരുട്ടിൽ അയാൾക്ക് ഒന്നും കാണാൻ കഴിയുന്നില്ലായിരുന്നു..
സുബ്ഹാനള്ളാ...... ആരുടെ ശബ്ദമായിരിക്കും ?. 

   മൻസൂർ രാജാവും പട്ടാളക്കാരും ആയിരിക്കും. പടച്ചവനെ അവർ എന്നെ കണ്ടുകാണുമോ?. എന്നെ തിരഞ്ഞുവന്നതായിരിക്കാം! ?ഈ സമയം അവർ ഇവിടെ വെച്ച് എന്നെ പിടികൂടിയാൽ എൻെറ ജീവൻ തന്നെ  നഷ്ടപ്പെടും.. മയ്യിത്ത് അവിടെ കിടക്കട്ടെ അവരെല്ലാം പോയ ശേഷം മറമാടാം . "പ്രിയപ്പെട്ടവളെ" എന്നോട് "ക്ഷമിക്കൂ"..... എന്നുപറഞ്ഞു കൊണ്ട് അടുത്തു കണ്ടപൊന്ത കാട്ടിൽ പോയി .."അയാൾ"   
      മറഞ്ഞുനിന്നു.അതു രാജാവും പട്ടാളകാരുമൊന്നും ആയിരുന്നില്ല.കച്ചവടവും കഴിഞ്ഞ് ആ ബുഹാറ പട്ടണത്തിലൂടെ തിരിച്ചു പോകുന്ന ഒരു ചെറിയ സംഘം ആയിരുന്നു അത്.അവരുടെ റാന്തലിൻെറ വെളിച്ചം അണഞ്ഞത് കൊണ്ട് വഴി തെററി വന്നതാണ്. ആരൊക്കെയാണവർ: ...പണ്ഡിതനായ ഒരു അമീർ, ഒരു വൈദ്യൻ, ഒരു ചിന്തകൻ അങ്ങനെ മൂന്നുപേർ. റാന്തലിൻെറ വെളിച്ചം അണഞ്ഞത് കൊണ്ട് ഒരടി പോലും മുന്നോട്ട് ചലിക്കാനാവാതെ നിൽക്കുകയാണവർ. എവിടെയെകിലും അല്പം വെളിച്ചം കാണുന്നുണ്ടോ എന്ന് പരസ്പരം ചോദിക്കുന്ന ശബ്ദമാണ് നമ്മുടെ കഥാപുരുഷൻ കേട്ടത്. ചിന്തകൻ ചുററുപാടും നോക്കി,അപ്പോഴാണ് അവർ ഒരു വെളിച്ചം കണ്ടത്!ഉടനെ അയാൾ ഉസ്താദിനോട് പറഞ്ഞു:അവിടെ ഒരു വെളിച്ചം കാണുന്നുണ്ടല്ലോ അതു വെല്ല കുടിലും ആയിരിക്കുമോ?. ഞാൻ പോയി നമ്മുടെ റാന്തലിലേക്ക് വെളിച്ചം പകർന്നിട്ട് വരാം....ഉസ്ദാതും അനുമതി നൽകി.ചിന്തകൻ ഇരുട്ടിലൂടെ തപ്പിയും തടഞ്ഞും ആ റാന്തൽ വെളിച്ചത്തിൻെറ അടുത്തെത്തി തൻെറ കയ്യിലിരിക്കുന്ന റാന്തലിലേക്ക് വെളിച്ചം പകർന്നു.പെട്ടെന്ന് ആ രണ്ട് റാന്തലിൻെറയും വെളിച്ചത്തിൽ അയാൾ ആ കാഴ്ച്ച കണ്ടു  """ഞെട്ടിപോയി!"" അയാൾ ...
    
        ഉസ്താദേ .... ഉസ്താദേ...
          
     എന്ന് ഉറക്കെ വിളിക്കാൻ തുടങ്ങി.ഉസ്താദും വൈദ്യനും പേടിച്ചു,വെളിച്ചം പകരാൻ പോയ ചിന്തകൻെറ ശബ്ദമല്ലേ അത്!  അയാൾക്ക് എന്ത് പററി! എന്തു പററി ചിന്തകാ??........രണ്ടുപേരും ഒററ സ്വരത്തിൽ ചോദിച്ചു.ഇങ്ങോട്ട് ഒന്നു വരൂ.....ഇത് കുടിലൊന്നുമല്ല.ചിന്തകൻ വിളിച്ചു പറഞ്ഞു.പിന്നെ എന്താണ്? ഒാടുന്നതിന്നിടയിൽ ഉസ്താദ് ചോദിച്ചു.   ഇതൊരു ഖബറാണ്!  അപ്പോഴേക്കും ഉസ്താദും വൈദ്യരും  ചിന്തകൻെറ അടുത്ത് എത്തിയിരുന്നു.അവരും ആ കാഴ്ച്ച കണ്ട് ഞെട്ടി!"സുന്ദരിയായ ഒരു പെൺകുട്ടിയുടെ മയ്യിത്ത്"കാഴ്ച്ചയിൽ പതിനോഴ് വയസ്സു തോന്നിക്കുന്ന പ്രായം ഇതാരാണ് ഇത് ഖബറിൽ നിന്നും പുറത്ത് എടുത്ത് വെച്ചത് ഏതേലും പൂവാലൻമാരായിരിക്കും. അവരിവിടെതന്നെ കാണും എന്നു പറഞ്ഞ് കൊണ്ടുചിന്തകൻ ചുറ്റുപാടൊന്ന് നോക്കി..        "സുബ്ഹാനള്ളാ"......ഇതെന്ത് പരീക്ഷണമാണ് ഉസ്താദ് ററബ്ബിലേക്കു കൈകൾ ഉയർത്തി  കേണു....ഈ സമയം വൈദ്യർ ആ മയ്യിത്തിനെ തന്നെ സൂക്ഷിച്ചു നോക്കി നിൽക്കുകയായിരുന്നു. ഇതെല്ലാം കണ്ടുകൊണ്ട് നമ്മുടെ കഥാപുരുഷൻ എന്താണ് അവർ സംസാരിക്കുന്നത് അറിയാന്നുള്ള ആകാം ക്ഷയിൽ ശ്വാസം പോലും വിടാതെ ആ പൊന്തകാട്ടിനുള്ളിൽ ഇരുന്നു.വൈദ്യൻ ആ മയ്യിത്തിനെ  നോക്കി നോക്കി!!!!! അതിൻെറ അരിക്കിലോക്ക് കുനിഞ്ഞു അയാളുടെ "ഭാവവ്യത്യാസങ്ങൾ "പ്രകടമായിരുന്നു.കുനിഞ്ഞു കൊണ്ട് അയാൾ ഉസ്താദിനെ വിളിച്ചു..
                
                      ഉസ്താദെ.....
                               
            (തുടരും) 
എന്തിനായിരിക്കും വൈദ്യൻ ഉസ്താദിനെ വിളിച്ചത് ;;എന്തായിരിക്കാം അയാൾക്കു ഉസ്താദിനോട് പറയാനുള്ളത്????....
        
              

No comments: