അതിനിടയിൽ ഹോസ്പിറ്റലിലേക്ക് അമല എന്ന ഒന്നു വൃദ്ധയായ സ്ത്രീ ചികിത്സക്കായി വരുന്നത്..ആവശ്യത്തിലേറെ സമ്പാദ്യമുണ്ടായിരുന്നെങ്കിലും സംരക്ഷിക്കാനായി അവർക്ക് വിശ്വസിക്കാൻ പറ്റുന്ന ആരുമുണ്ടായിരുന്നില്ലാ..ഫൈസൽ അവർക്കൊരു താങ്ങായി നിന്നു ഒരു മകന്റെ സ്ഥാനത്ത് നിന്ന് എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത് ഫൈസൽ തന്നെയാായിരുന്നു.
ഒരു ദിവസം ആ അമ്മ ഇരുന്നു കരയുന്നത് കണ്ടുകൊണ്ടായിരുന്നു ഫൈസൽ കയറി വന്നത് ...
"എന്തുപറ്റി..അമലാമ്മേ..."
"ഒന്നുല്ല മോനേ...ഞാനോരോന്ന് ഓർത്തിരുന്നുപോയതാ..."
"ആഹാ..എന്ന പറ..ഞാനൂടെ കേൾക്കട്ടെ എനിക്കൂടെ ഒരു കമ്പനി തരാൻ കഴിഞ്ഞാലോ.."
അതുകേട്ടപ്പോ അമലാമ്മ ചിരിച്ചു..
മോനേ..എല്ലാം ഇട്ടെറിഞ്ഞ് വീട്ടുകാരേം കുടുംബം ഒഴിവാക്കി..പ്രേമിച്ച പുരുഷന്റെ കൂടെ പോന്നതാ ജീവിതത്തിൽ പറ്റിയ ആദ്യ തെറ്റ്..അങ്ങേര് ഒരു രാഷ്ട്രീയക്കാരനായിരുന്നു..അതോണ്ട് ശത്രുക്കൾക്ക് ഒരു കുറവും ഉണ്ടായിരുന്നില്ലാ..താഴ്ന്ന ജാതിയിൽ പെട്ടൊരുത്തന്റെ കൂടെ ഓടിപ്പോയതോണ്ട് വീട്ടുകാരെന്നെ പടിയടച്ച് പുറത്താക്കി..ഒരിക്കൽ പുറത്തുപോയ അങ്ങേര് തിരികെ വന്നത് ആംബുലൻസിലായിരുന്നു.. പറക്കുമുറ്റാത്ത രണ്ട് ആൺകുട്ടികളും ഞാനും തനിച്ചായി..പിന്നെ ജീവിതത്തോട് ഒരു തരം വാശിയായിരുന്നു..ജീവിച്ചു കാണിച്ചുകൊടുത്തു..ഏറെ സമ്പാദിച്ചു..മക്കളൊക്കെ തന്നേക്കാൾ വളർന്നുപോയെന്ന് മനസ്സിലായത് കല്യാണൊക്കെ കഴിച്ച് അവർ അമ്മനെ ഇട്ടെറിഞ്ഞു പോയപ്പോയായിരുന്നു.."അമലാമ്മ വിതുമ്പി
"അയ്യേ..അമലാമ്മ കരയാ...വല്യ സാമൂഹിക പ്രവർത്തകയാന്നൊക്കെ പറഞ്ഞിട്ട് ഇത്രേ ഉള്ളോ..."
"മോനേ..ഈ അമ്മക്ക് സ്വത്ത് ഏറേയുണ്ട്..ന്റെ കാലം കഴിഞ്ഞാൽ മോൻ അതൊക്കെ എടുത്ത് ഒരു വൃദ്ധസദനം തുടങ്ങണം..എല്ലാ അമ്മമാർക്കും ഇതുപോലെ ഒരു മോനെ കിട്ടിയെന്ന് വരില്ലാ..മക്കൾ ആട്ടിയോടിക്കുന്ന ഒരു അമ്മമാരോ അച്ഛന്മാരോ ഇതുപോലെ കഷ്ടപ്പെടരുത്.."
"അമലാമ്മ എന്തൊക്കെയാ ഈ പറയ്ണേ..മരിക്കണേൽ ഇനിം എത്രനാൾ ജീവിച്ചു തീർക്കാനുണ്ട്.."
ഫൈസലിനറിയായിരുന്നു അവർക്ക് ഇനി അധികനാളില്ലാ എന്നുള്ളത്..കുറച്ച് നാളുകൾക്ക് ശേഷം വൃദ്ധസദനം എന്ന സ്വപ്നം ബാക്കിയാക്കി അവർ യാത്ര പറഞ്ഞു
ഒരു സാമൂഹ്യ പ്രവർത്തക കൂടിയായിരുന്ന അവരുടെ അന്ത്യാഭിലാഷമായിരുന്നു അശരണരായവരും നിരാലംബരായതുമായ ആളുകൾക്ക് വേണ്ടി ഒരു വൃദ്ധസദനം തുടങ്ങുകയെന്നുള്ളത്..അവരുടെ ആഗ്രഹപ്രകാരം അവരുടെ തന്നെ നാമത്തിൽ ഒരു വൃദ്ധ സദനം ആരംഭിക്കാൻ ഫൈസൽ തീരുമാനിച്ചു..കെട്ടിടത്തിന്റെ ജോലി കഴിയുന്നത് വരേ താൽക്കാലികമായ നടത്തിപ്പിനു വേണ്ടി ജാസിം സാറിന്റെ വീട് തന്നെയായിരുന്നു തിരഞ്ഞെടുത്തത്..
അങ്ങിനെ ഫൈസലിന്റെ നേതൃത്ത്വത്തിലുള്ള ആ വൃദ്ധ സദനം..'അമല വൃദ്ധ സദനം 'എന്ന പേരിൽ പ്രശസ്തമായി..
(തുടരും....)
shas


No comments:
Post a Comment