Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, March 15, 2017

ഉമ്മാന്റെ കുഞ്ഞോൻ ഭാഗം 22

സൗജന്യ സേവനം എന്ന രീതിയിലായിരുന്നു തുടങ്ങിയിരുന്നതെങ്കിലും ആളുകളുടെ എണ്ണം വർദ്ധിക്കാൻ തുടങ്ങിയതോടെ  കാശുള്ള കുടുംബത്തിൽ നിന്ന് വരുന്നവരുടെ അടുത്ത് നിന്ന് ചെറിയ തോതിൽ ഫീസ് ഈടാക്കാൻ തുടങ്ങി..

സ്വന്തം മാതാപിതാക്കളെ അനാഥത്ത്വത്തിലേക്ക് വലിച്ചെറിയും മുമ്പേ മക്കൾക്ക്  നൽകേണ്ട ബോധ വൽക്കരണ ക്ലാസുകൾ പ്രത്യേകം ഏർപ്പെടുത്തിയിരുന്നു..പല കസ്റ്റമേഴ്സും അതംഗീകരിക്കുകയും  മാതാപിതാക്കളെ തിരിച്ചു കൊണ്ടുപോവുകയും ചെയ്തു..
രാവിലെ മുതൽ വൈകിട്ട് വരെ ഫൈസൽ ഹോസ്പിറ്റലിലും അതിനു ശേഷം വൃദ്ധസദനത്തിലുമായി കഴിച്ചുകൂട്ടി..ഫൈസലിന്റെ കീഴിലായി ഒരുപാട് ജീവനക്കാരും ഉണ്ടായിരുന്നു..

വൃദ്ധസദനത്തിലെ ഓരോ കണക്കുകൾ നോക്കുന്നതിനിടയിൽ സെക്യൂരിറ്റി ജീവനക്കാരൻ അനിൽ ഓടി വന്ന് പറഞ്ഞു..

"സാർ..സാറൊന്നു വേഗംവരണം അവിടെ ഒരു യുവാവ് അവന്റെ അമ്മയെ വലിച്ചിഴച്ചു കൊണ്ടുവരുന്നു..കണ്ടിട്ട് സഹിക്കാനാവുന്നില്ലാ.."

"ശരി .....അനിലേ ഞാനിതാ വരുന്നു.."

"മോനേ..ന്നെ ഇവിടെ ആക്കിട്ട് പോവല്ലേ..ഞാനാവീടിന്റെ ഒരു മൂലയിൽ ആർക്കും ശല്യമാവാതെ കഴിഞ്ഞോളാ...നിക്കെന്റെ പേരക്കിടാങ്ങളെയേലും കാണാലോ.."
ആ അമ്മ  കണ്ണീരോടെ കേണു പറയുന്നുണ്ട്..

"എന്താ തള്ളേ..നിങ്ങക്ക് പറഞ്ഞാ മനസ്സിലാവൂലേ..ഒന്നു വേഗം നടക്കിങ്ങോട്ട്"..

ആ കാഴ്ച കണ്ടുകൊണ്ടായിരുന്നു ഫൈസൽ അങ്ങോട്ട് വന്നത്..അവന്റെ ഹൃദയം ആർദ്രമായി..
ദേഷ്യം അടക്കിപ്പിടിച്ച് ഫൈസൽ ആ യുവാവിനെ ഡോക്ടേഴ്സ് റൂമിലേക്ക് വിളിപ്പിച്ചു..

"സിസ്റ്റർ..ഇവരുടെ അമ്മയെ ഗസ്റ്റ് റൂമിലിരുത്തൂ.."
സിസ്റ്റർ അവരേം കൊണ്ട് പോയി..

"ഇരിക്കൂ...."
ഫൈസൽ ആ യുവാവിനോടായി പറഞ്ഞു..

"എന്താ നിങ്ങളുടെ പേര്..?"


"സാർ..എന്റെ പേര് സതീഷ് ....ആ തള്ളയെകൊണ്ട് ഞാൻ പൊറുതിമുട്ടിയിരിക്കാ.."

"എന്താ സതീഷ്..എന്താ പ്രശ്നം പറയൂ?"


" അത് സാർ..ന്റെ ഭാര്യയുമായി ഈ തള്ള തീരേ ഒക്കൂലാ..ഒന്നും കച്ചറയുണ്ടാക്കാൻ മാത്രമേ നേരമുള്ളു..വീട്ടിൽ കയറി വരുമ്പോ രണ്ടുപേരുടേയും പ്രശ്നങ്ങൾ തീർക്കാനേ നിക്ക് നേരമുള്ളു..എത്ര പറഞ്ഞാലും മനസ്സിലാവൂലാ...ഗതികെട്ടതോണ്ടാ ഇങ്ങോട്ട് കൊണ്ടു വരേണ്ടി വന്നത്..ഭാര്യയുടെ സങ്കടം കേട്ട് കേട്ട് ഞാൻ മടുത്തു..കുറച്ച് ദിവസം ഇവിടെ നിക്കട്ടേ...അങ്ങനെയെങ്കിലും നന്നായാലോ.."

സതീഷിന്റെ വാക്കുകൾ ഫൈസൽ ക്ഷമയോടെ കാത്തിരുന്നു..
      (തുടരും...)

shas

No comments: