"മിസ്റ്റർ സതീഷ്...ഇവിടെ ചികിൽസ രണ്ടുപേർക്കും ആവശ്യമാണ്..നിങ്ങൾ പോയി നിങ്ങളുടെ ഭാര്യയേ കൂട്ടികൊണ്ടുവരൂ..അവരും കുറച്ച് ദിവസം ഇവിടെ നിൽക്കട്ടെ..."
ഫൈസൽ അഭിപ്രായപ്പെട്ടു...
"അതെങ്ങനാ സാർ..അവൾക്ക് ചെറിയ കുട്ടികൾ ഉള്ളതാ..അവൾ അവിടെ ഇല്ലാഞ്ഞാൽ എല്ലാം അവതാളത്തിലാവും..കുട്ടികൾ അവളെ പിരിഞ്ഞിരിക്കുകയുമില്ലാ.."
സതീഷ് ന്യായീകരിക്കാൻ ശ്രമിച്ചു..
"നിങ്ങൾ നിങ്ങളുടെ അമ്മയെ പിരിഞ്ഞിരിക്കുന്നില്ലേ..ഇത്പോലെ നാളെ നിങ്ങളുടെ മക്കൾ നിങ്ങളെ ഇറക്കിവിടുമ്പോ നിങ്ങളും അവരെ പിരിയേണ്ടതല്ലേ..അതോണ്ട് ഇപ്പോഴേ ഒരു പ്രാക്ടീസ് ആയിക്കോട്ടെ.."
ഫൈസൽ പറഞ്ഞു...
"അത്...സാർ..."
സതീഷ് ഫൈസലിന്റെ വാക്കുകൾക്ക് മുന്നിൽ ഉത്തരം മുട്ടി..
"സതീഷിന്റെ അച്ഛൻ എവിടെ...? "
"ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടു.."
"ഭാഗ്യവാനായ അച്ഛൻ അല്ലേ സതീഷ്..അല്ലെങ്കിൽ ഇന്ന് ഇയാളുടെ ഒപ്പം ആ അച്ഛനും കൂടി ഉണ്ടായേനെ..അപ്പോ എന്റെ ഊഹം ശരിയാണേൽ സതീഷനെ പഠിപ്പിച്ച് ഇത്രേം വലുതാക്കിയത് ഈ അമ്മയായിരിക്കാം.."
"ഉം..അതേ.." സതീഷിന്റെ മുഖത്തേക്ക് ഒരു ശാന്തത തിരിച്ചു വന്നിരുന്നു.
"കല്യാണം കഴിഞ്ഞപ്പോ അതുവരേ എല്ലാമായിരുന്ന അമ്മ പിന്നീട് ഒന്നുമല്ലാതായി..ഇവിടെ തെറ്റുകൾ ഉണ്ടാവുമ്പോ ക്ഷമിക്കേണ്ടത് അമ്മയേക്കാാൾ വിദ്യാഭ്യാസം ഉള്ള നിങ്ങളുടെ ഭാര്യയല്ലേ..രണ്ട് കൈകൾ കൂട്ടിമുട്ടുമ്പോ മാത്രമേ നമുക്ക് ശബ്ദം കേൾക്കാൻ സാധിക്കൂ..ഒരുപക്ഷേ അമ്മയുടെ ഭാഗത്ത് തെറ്റുണ്ടായേക്കാം എങ്കിലും അമ്മക്ക് സ്നേഹം നൽകാൻ നിങ്ങൾ മാത്രമല്ലേ ഉള്ളു..അത് നഷ്ടപ്പെടുമ്പോ സ്വാഭാവികമായും അവർ പൊട്ടിത്തെറിച്ചേക്കാം..അതിന് അവരെ കുറ്റപ്പെടുത്താനാവോ.."
ഫൈസൽ ഒന്നു നിർത്തി..
സതീഷ് ഒന്നും പറയാതെ തല കുനിച്ചിരുന്നതേ ഉള്ളു..
"ജീവിതത്തിന്റെ സായം സന്ധ്യയിൽ സ്നേഹത്തോടെ പരിപാലിക്കപ്പെടാനും മക്കൾ താങ്ങും തണലുമാവാനും ആഗ്രഹിക്കാത്ത മാതാപിതാക്കൾ ഉണ്ടാവൂലാ..എന്നാലിന്ന് നഗര ജീവിതത്തിന്റെ തിരക്കുകളിൽ പെട്ട് ആർഭാട ജീവിതത്തിന്റെയും പണത്തിന്റെയും പിന്നാലെ പോകുമ്പോ അവരെ പരിപാലിക്കാനൊന്നും നമ്മക്ക് സമയം കിട്ടാറില്ലാ..
നമ്മൾ മനുഷ്യനമാരെങ്ങനാന്ന് വെച്ചാൽ മറ്റു മൃഗങ്ങളെയൊക്കെ പോലെ പിറന്നു വീഴുമ്പോ തന്നെ നടന്ന് ഭക്ഷണം കഴിച്ചു വളരുന്നില്ല..പ്രായപൂർത്തി എത്ത്ണത് വരേ നമുക്ക് മാതക്ക്പിതാക്കളെ സംരക്ഷണമില്ലാതെ പറ്റില്ല..അങ്ങനെ ഇല്ലാത്തവരും വളരുന്നില്ലേന്ന് ചോദിച്ചാൽ.... ഉണ്ടായേക്കാം..എന്നാൽ ജീവിതത്തിന്റെ താളം തെറ്റാതെയും സമൂഹത്തിന്റെ ആട്ടും തുപ്പും പരിഹാസവും ഏൽക്കാതെ നമ്മുടെ ജീവിതം ക്രമപ്പെടുത്തിയെടുക്കുന്നത് രക്ഷിതാക്കളുടെ സംരക്ഷണത്തിലൂടെയാണ്..ഇതൊക്കെ മനസ്സിലാക്കാൻ പറ്റുന്ന വിദ്യാസമ്പന്നരായ മക്കൾ രക്ഷിതാക്കളെ അവഗണിക്കുമ്പോ എന്ത് ന്യായീകരണാ പറയാനുള്ളേ...
ഒരു സ്ത്രീ തന്റെ ഉദരത്തിൽ കുഞ്ഞിനെ ചുമക്കുന്നത് മുതൽ അവരെക്കുറിച്ച് ഒരായിരം പ്രതീക്ഷകൾ മൊട്ടിട്ടിട്ടുണ്ടാവും..ഓരോ ദിനങ്ങളിലും അവർ എത്രമാത്രം കഷ്ടതകളും പ്രയാസങ്ങളും അനുഭവിച്ചാവും നിങ്ങളെന്ന വ്യക്തിയെ ഈ ലോകത്തിനു സമ്മാനിച്ചിട്ടുണ്ടാവാ..മകനേ അല്ലെങ്കിൽ മകളേ ..ഒരിക്കൽ നീയെന്നെ തള്ളിപ്പറയും അതോണ്ട് ഇത്ര കഷ്ടപ്പെട്ട് നിന്നെ ചുമക്കാൻ നിക്കാവില്ലായെന്ന് ഒരു സ്ത്രീ വാശിപിടിച്ചിരുന്നെങ്കിൽ ഇന്ന് ഇത് കേൾക്കാൻ നിങ്ങളോ പറയാൻ ഞാനോ ഉണ്ടാവുമായിരുന്നോ...?
വാർദ്ധക്യമെന്നത് ഏതൊരു വ്യക്തിയുടെയും രണ്ടാം ബാല്യമാണ്.. കാഴ്ചയും കേൾവിയും കുറഞ്ഞ് വാർദ്ധക്യ സഹജമായ രോഗങ്ങൾ നേരിടുമ്പോ നിങ്ങളിൽ നിന്നേറെ പരിഗണന ആഗ്രഹിക്കുന്ന അവരെ നിങ്ങൾ അവഗണനയുടെ ലോകത്തേക്ക് തള്ളി വിടുകയും വൃദ്ധസദനങ്ങളെ ആശ്രയിക്കുകയും ചെയ്യുന്നു..കുഞ്ഞു മക്കളെപോലും അവരിൽ നിന്ന് അടർത്തിമാറ്റുമ്പോ ഒരു നിമിഷമെങ്കിലും ചിന്തിക്കാറുണ്ടോ നാളെ ഈ ഗതി എനിക്കും വരുമെന്ന്..
ഇത്രയേറെ പറഞ്ഞിട്ടു നിങ്ങളുടെ മനസ്സിലിത്തിരി കുറ്റബോധം തോന്നുന്നുവെങ്കിൽ നിങ്ങളുടെയുള്ളിലെ മനുഷ്യത്വം മരിച്ചിട്ടില്ല എന്ന് നിങ്ങൾക്കും വിധിയെഴുതാാം.."
തലകുനിച്ചിരിക്കുന്ന സതീഷനെ ഒന്നൂടെ നോക്കിയിട്ട് ഫൈസൽ തുടർന്നു
( .തുടരും...)
shas


No comments:
Post a Comment