Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, March 21, 2017

ഹദീസ് പാഠം 257

┏══✿ഹദീസ് പാഠം 257✿══┓
          ■══✿ <﷽> ✿══■
            22 -3 -2017 ബുധൻ
وَعَنْ سَمُرَةَ بْنِ جُنْدُبٍ رَضِيَ اللهُ عَنْهُ ، قَالَ : قَالَ رَسُولُ اللهِ ﷺ : أَحَبُّ الْكَلَامِ إِلَى اللهِ أَرْبَعٌ : سُبْحَانَ اللهِ ، وَالْحَمْدُ لِله ، وَلَا إِلَهَ إِلَّا اللهُ ، وَاللهُ أَكْبَرُ لَا يَضُرُّكَ بِأَيِّهِنَّ بَدَأْتَ وَلَا تُسَمِّيَنَّ غُلَامَكَ يَسَارًا ، وَلَا رَبَاحًا ، وَلَا نَجِيحًا ، وَلَا أَفْلَحَ ، فَإِنَّكَ تَقُولُ : أَثَمَّ هُوَ ؟ فَلَا يَكُونُ فَيَقُولُ : لَا (رواه مسلم)
✿══════════════✿
സമുറത്തു ബ്നു ജുൻദുബ് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: സംസാരങ്ങളിൽ നിന്ന് അല്ലാഹുവിന് ഏറെ ഇഷ്ടം നാല് വാചകങ്ങളാണ്; സുബ്ഹാനല്ലാഹ് (അല്ലാഹുവിന്റെ പരിശുദ്ധതയെ ഞാൻ വാഴ്ത്തുന്നു) അൽഹംദുലില്ലാഹ് (സർവ്വ സ്തോത്രങ്ങളും അല്ലാഹുവിന്) ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല) അല്ലാഹു അക്ബർ (അല്ലാഹു വലിയവൻ) ഇതിൽ ഏതു കൊണ്ട് തുടങ്ങിയാലും പ്രശ്നമില്ല; നിങ്ങൾ നിങ്ങളുടെ മക്കൾക്ക് യസാർ (എളുപ്പം),റബാഹ് (ലാഭം) നജീഹ് അഫ്ലഹ് (വിജയം) എന്നീ നാമങ്ങൾ കൊണ്ട് പേര് വിളിക്കരുത് കാരണം നിങ്ങൾ ചോദിക്കും അവിടെ അവൻ (നജീഹ്/സബാഹ്/യസാർ/അഫ്ലഹ്) ഉണ്ടോ? അപ്പോൾ അവനില്ലാതിരിക്കുമ്പോൾ ഇല്ല എന്ന് മറുപടി നൽകപ്പെടും (അത് അപലക്ഷണമാണ്)(മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel

No comments: