വാഹനങ്ങൾ നിരനിരയായി നിർത്തിയിട്ടിരിക്കുന്ന ആ മണ്ഡപം ലക്ഷ്യമാക്കി അവൻ നടന്നു...
ഫൈസൽ മോൻ ഹാളിലേക്ക് കയറി..
ഹോ കണ്ണുതള്ളിപ്പോയി..എത്ര തരം ഭക്ഷണങ്ങളാ..എല്ലാം മുന്തിയ തരത്തിൽ..എത്രവേണേലും കഴിക്കാ..ആരും ഒന്നും പറയൂലാ..വരിയായി നിൽക്കുന്ന ചേട്ടന്മാാർ ഭക്ഷണം വിളമ്പി കൊടുക്കുന്നു ഇഷ്ടമുള്ളിടത്ത് പോയി കഴിക്കാം..മതിയാവോളം കഴിച്ചു..ഭക്ഷണം കഴിച്ച അവൻ അവിടെവിടങ്ങിലാായി ചുറ്റി നടന്നു കാഴ്ചകൾ കാണുവായിരുന്നു..മിന്നുന്ന ബൾബുകളും പാട്ടും മേളവുമായി ഒരുഗ്രൻ കല്ല്യാണം..പെട്ടെന്നാണ് അത് സംഭവിച്ചത്..
ഒരു പയ്യൻ തന്റെ കയ്യിലെന്തോ തന്നിട്ട് ഓടുന്നു..
അവൻ സൂക്ഷിച്ച് നോക്കി..
ഒരു സ്വർണ്ണ മാല..!
പിന്നാലെ ഒരു കൂട്ടം ആളുകളുടെ അലർച്ചയും..പിടിയവനെ..ഓടിക്കൂടിയ ആൾക്കാർ ഫൈസലിനു ചുറ്റും കൂടി..
പട്ടാപകൽ മോഷ്ടിക്കാനിറങ്ങിയിരിക്കുന്നു..മൊട്ടേന്ന് വിരിഞ്ഞില്ലല്ലോ..
'ഇവനെയൊക്കെ പിടിച്ച് പോലീസിലേൽപ്പിക്കണം..ഇതിങ്ങനെ വിട്ടാ പറ്റൂല.."
ഓരോരുത്തരായി പറഞ്ഞോണ്ടിരുന്നു..
ഫൈസൽ മിഴിച്ചു നിന്നു..
'പടച്ചോനെ..ഇവരെന്നെ തന്നെയാണോ പറയുന്നേ..ഞാൻ എന്താ ചെയ്തേ....'
അപ്പോഴേക്കും ഒരുത്തൻ തല്ലാനായി ഓങ്ങി വന്നു..
"എന്താടാ..നിന്റെ പേര്..?"
'ഫൈസൽ..'
"ഓ..മുസ്ലീം ചെക്കനു ഹിന്ദൂസിന്റെ കല്യാണപന്തലിൽ എന്താ കാര്യം.."
"ഞാൻ മോഷ്ടിച്ചിട്ടില്ലാ..വിശന്നിട്ട് കയറിയതാ.."
"ആഹാ..അപ്പോ ഭക്ഷണവും കട്ട് തിന്നാൻ വന്നതാലേ.."
അവനൊന്നും മിണ്ടിയില്ലാ..തലകുനിച്ചു നിന്നു..
അപ്പോഴേക്കും മഹാദേവൻ മുതലാാളി എത്തി..അവനെ അടിമുടിയൊന്നു നോക്കി..
"രമേശാ..ഹിന്ദുവാണോ മുസ്ലീമാണോ എന്ന് നോക്കീട്ടല്ല വിശപ്പ് നമ്മളെ തേടി വരാ..ഈ കുട്ടി ഇത്തിരി ചോറ് തിന്നന്ന് കരുതി ന്റെ സമ്പാദ്യത്തിന്ന് ഒന്നു കുറയാൻ പോണില്ലെടോ...അത് കാരണായി നവവധുവായ എന്റെ മോൾക്ക് ഒരു പുണ്യം കിട്ടാണേൽ കിട്ടിക്കോട്ടെ.."
"ഏട്ടാ..മാലക്കള്ളനാ ഇവൻ ഇവനാണോ ഏട്ടനിങ്ങനെ ന്യായീകരിക്ക്ണേ..വല്തായാ ഇവനൊക്കെ ആരാവും.."
രമേശന് മുതലാളിയുടെ ആ പിന്തുണ ഇഷ്ടമായില്ല
"മാല കട്ടത് ഇവനല്ല..അതും പൊട്ടിച്ചോടുന്നവന്റെ മുഖം ഞാൻ കണ്ടിന്..ഏതായാലും കിട്ടിയല്ലോ..ഇനി പോലീസിനൊക്കെ വിളിച്ച് നല്ല ഒരു ദിവസം മോശാക്കണ്ടാ.."
രമേശൻ പിന്നെ ഒന്നും പറഞ്ഞില്ല..
ദയനീയമായ കണ്ണുകൾ കൊണ്ട് നന്ദി പറഞ്ഞു കൊണ്ട് ഫൈസൽ അവിടെ നിന്നും ഇറങ്ങി നടന്നു..കഴിച്ച ഭക്ഷണമെല്ലാം മറ്റുള്ളവരുടെ വാക്കുകൾ കേട്ട് ദഹിച്ചു പോയ പോലെ തോന്നി അവനു
ഉമ്മച്ചി പറഞ്ഞത് കേട്ടിണ്..വിജയം നേടണമെങ്കിൽ ഒരുപാട് ദുർഘടമായ പാതകൾ താണ്ടേണ്ടി വരുമെന്ന്..
"നിക്കെടാ അവിടെ..."
ആരോ തന്റെ തോളിൽ കൈവച്ചതെന്നറിയാൻ ഫൈസൽ മോൻ തിരിഞ്ഞു നോക്കി..
മിന്നായം പോലെ താൻ കണ്ട മുഖം..
"എവിടെടോ മാല..താൻ പഠിച്ച കള്ളനാണല്ലോ...ഞാൻ കരുതി നിന്നെ അവർ പോലീസിലേൽപ്പിച്ചെന്ന്..എടുക്ക്..മാല എടുക്ക്.."
"ന്റ്റേൽ ഇല്ലാാ..അതവർ വാങ്ങിച്ചു.."
"കളവ് പറയല്ലേ മോനേ..വേഗം എടുക്ക്.."
"കളവ് പറയാൻ ന്റെ ഉമ്മച്ചി ന്നെ പടിപ്പിച്ചിട്ടില്ലാ.."
"കളവ് പറയാാനും കക്കാനും അല്ലേൽ പിന്നെ ന്തിനാ ഇയ്യ് ഈ പട്ടണത്തിൽ ഇങ്ങനെ അലഞ്ഞു നടക്ക്ണേ..
നീയെന്താ നിന്റെ കുടീന്ന് ചാടി പോന്നാണോ"
"എനിക്കിപ്പോ ആരുല്ലാ..
എനിക്ക് ഒരു ജോലി നേടണം..എന്നിട്ട് ഏഴാം ക്ലാസ് വരേ പഠിച്ച നിക്ക് എനിം തുടർന്ന് പഠിക്കണം..ഒരു ഡോക്ടറാവണം..ന്റെ ഉപ്പച്ചിടെ ആഗ്രഹാ.."
"ഹി..ഹി..ഹി..നിക്ക് ചിരിക്കാൻ വയ്യേ...ആരുല്ലാാത്ത നീ എങ്ങനെ പഠിക്കാനാ ..എങ്ങനെ ജോലി വാങ്ങാനാ...നീ വേണേൽ ന്റെ കൂടെ കൂടിക്കോ..."
"വേണ്ടാാ..ഞാൻ മോഷ്ടിക്ക്ണത് ന്റെ ഉമ്മാക്കിഷ്ടല്ലാ..എങ്ങനെയെങ്കിലും ഞാൻ എന്റുപ്പാന്റെ ആഗ്രഹം സാധിപ്പിക്കും..ന്റെ ഉമ്മാന്റ് ദുആ ഉണ്ടാവും ന്റെ ഒപ്പം അതു മതിയെനിക്ക്.."
തന്നേക്കാൾ അഞ്ച് വയസ്സോളം ചെറുപ്പമുള്ള അവന്റെ ആ ദൃഢ നിശ്ചയമുള്ള വാക്കുകൾ കേട്ടപ്പോ പിന്നെ ആ പയ്യനും ഒന്നുംപറയാൻ നിന്നില്ല... അവിടെ നിന്നും അവന്റെ പണിയും നോക്കി നടന്നു
(തുടരും....)
ശാസ്


No comments:
Post a Comment