Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, March 11, 2017

കണ്ണീരിൽ കുതിർന്ന ഖബറിടം ഭാഗം-- 4

വൈദ്യൻ ആ മയ്യിത്തിൻെറ അടുത്തിരുന്നു .എന്നിട്ട് ആ മയ്യിത്തിൻെറ കൈ നാഡി പിടിച്ചു നോക്കി ,കൺ പോളകൾ ഒന്നു ഉയർത്തി നോക്കി, കൈവിരലുകൾ വലിച്ചും നോക്കി .എന്നിട്ട് പണ്ഡിതനെ വിളിച്ചു കൊണ്ട് പറഞ്ഞു: എനിക്ക്  ഒരു കാര്യം പറയാനുണ്ട് ഉസ്താദേ...., ചിലപ്പോൾ എൻെറ സംശയം ആയിരിക്കാം. എന്തായാലും പറയൂ വൈദ്യൻ .പറയാം ഈ പെൺ കുട്ടി മരിച്ചിട്ടില്ല!!!   എന്ത്???? ചിന്തകനും ഉസ്താദും സംശയ സ്വരത്തിൽ ചോദിച്ചു. ""അതെ! ഈ പെൺ കുട്ടി മരിച്ചട്ടില്ല "" അയാൾ വീണ്ടും പറഞ്ഞു . അപ്പോൾ പിന്നെ എന്താണ് ഈ കാണുന്നത് .ഈ പെൺകുട്ടി  അബോധാവസ്ഥയിലാണ് മരിച്ചെന്ന് കരുതി മറമാടിയതാവാം. വൈദ്യൻ ഇരുവരോടുമായി പറഞ്ഞു.ഉസ്താദെ അവിടുന്ന് സമ്മതിക്കുകയാണെങ്കിൽ അള്ളാഹു എനിക്ക് നൽകിയ വൈദ്യമെന്ന മഹത്തായ അനുഗ്രഹം കൊണ്ട് അബോധവസ്ഥയിൽ കിടക്കുന്ന ഈ പെൺ കുട്ടിയെ ബോധാവസ്ഥയിലേക്ക്  കൊണ്ടവരാൻ സാധിക്കും  . അള്ളാഹുവിൻെറ അനുഗ്രവും അങ്ങയുടെ അനുവാദവും ഉണ്ടെങ്കിൽ ഞാൻ ഒന്നു ശ്രമിച്ചു നോക്കട്ടെ, അതിനുള്ള മരുന്നും എൻെറ പക്കൽ ഉണ്ട്. യാത്രക്കുപുറപ്പെടുമ്പോൾ ഞാൻ എൻെറ ഭാണ്ഡത്തിൽ സൂക്ഷിരുന്നു... അനുവാദം തന്നാലും.. ഇതു കേട്ടതും പണ്ഡിതൻ അനുവാദം നൽകി.എന്നിട്ടു പറഞ്ഞു; അങ്ങനെയാണെങ്കിൽ, എത്രയും വേഗം മരുന്നു നൽകി ഈ പെൺകുട്ടിയുടെ ജീവൻ രക്ഷപ്പെടുത്തൂ . എന്നാൽ ചിന്തകൻ എതിർത്തു. അയാൾ പറഞ്ഞു: നമ്മൾ മറ്റൊരു രാജ്യക്കാരാണ്. എങ്ങാനും ബോധം വീണാൽ നമ്മൾ ഈ പെൺകുട്ടി പറയ്യുന്നതും കേൾകേണ്ടിവരും. ഈ നാട്ടുകാരുടെ മുന്നിൽ തെറ്റുകാർ ആയെന്നും വരാം. അതുകൊണ്ട് നമ്മുക്കു യാത്രതുടരുന്നതാണ് നല്ലതെന്ന് എനിക്കു തോന്നുന്നു..എന്നാൽ ഉസ്താദ് എത്തിർത്തു.മരുന്നു  നൽകാൻ അനുവാദവും കൊടുത്തു.
      
            അപ്പോൾ വൈദ്യൻ തൻെറ ഭാണ്ഡം തുറന്നു  പച്ച നിറത്തിലുള്ള കുറച്ച് ഇലകൾ എടുത്ത് കൈയ്യിൽ വെച്ചു തന്നെ കുത്തിപിഴിഞ്ഞു നീരാക്കി പെൺകുട്ടിയുടെ വായിൽ ഇറ്റിച്ചു.ബാക്കിവന്നത് കയ്യിലും, കാലിലും പുരട്ടി അത്ഭുതമെന്ന് പറയട്ടെ! നിമഷങ്ങൾ പോലും കഴിഞ്ഞില്ല..... ആ പള്ളിക്കാടിനെ ഞെട്ടിച്ചു കൊണ്ട് ആ അത്ഭുതം സംഭവിച്ചു.'' പെൺകുട്ടിക്ക് ബോധം വീണൂ ''.അവൾ കൺപോളകൾ ഇളക്കി കൈകാലുകൾ ചലിപ്പിച്ചു. ഈ രംഗം കണ്ട് ഉസ്താദും ചിന്തകനും സ്തംഭിച്ചു നിൽക്കുകയാണ് .

               ഈ സമയം നായകൻ  അവിടെ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ.  വിഷമിച്ചിരിക്കുകയാണ്...

     അവൾ പെട്ടെന്ന് കണ്ണുതുറന്നു ചുറ്റും നോക്കിയപ്പോൾ അന്യപുരുഷൻമാരായ മൂന്ന് പേർ .അവൾ ചാടി എണീറ്റ് കഫൻ പുടവ വസ്ത്രമായി ചുറ്റി കൊണ്ട് ഉച്ചത്തിൽ പറഞ്ഞു: ""ധിക്കാരികളെ ആരാണ് നിങ്ങൾ"" എന്നെ എന്തിനു ഇങ്ങോട്ട് പിടിച്ചു കൊണ്ടു വന്നു  ??? 
     നാട്ടിൽ പെൺ കുട്ടികളെ പിടിച്ചു കെണ്ടു വന്നു  ഈ കാട്ടിൽ വച്ചു നശിപ്പിക്കുന്ന കുറെ തെമ്മാടികളും കള്ളൻ മാരുമുണ്ടെന്ന് ഞാൻ കേട്ടിടുണ്ട് .അതു നിങ്ങൾ ആണല്ലെ??....പെൺകുട്ടിയുടെ സംസാരം കേട്ട ചിന്തകൻ ഉസ്താദിനോടായി പറഞ്ഞു: ഇപ്പോൾ എങ്ങെനെയുണ്ട്? ഇതുകൊണ്ടാണ് മുമ്പു ഞാൻ തിരിച്ചു പോകാം എന്ന് പറഞ്ഞത്.. പെൺകുട്ടി ഒന്നും കേൾകാൻ മനസ്സുകാണിക്കുന്നില്ല. അവൾ വാചാലയാകുകയാണ്. ഉസ്താദ് സംഭവിച്ച കാര്യങ്ങൾ പറയാമെന്ന് പറഞ്ഞിട്ടും അവൾ വഴങ്ങുന്നില്ല .മൂന്നുപേരും ധർമ്മ സംങ്കടത്തിൽ ആയി .അവളുടെ ശബ്ദം ഉയർന്നു; ധിക്കാരികളെ നിങ്ങൾക്കുള്ള ശിക്ഷ ഞാൻ വിധിക്കും .ഞാൻ ആരാണെ നിങ്ങൾക്ക് അറിയുമോ?? അതുകേട്ടപ്പോൾ ചിന്തകൻ പേടിച്ച സ്വരത്തിൽ ആ പെൺക്കുട്ടിയോട് ചോദിച്ചു:  നീ ആരാണ്? ഞങ്ങളുടെ നിരപരാധിത്യം തെളിയിക്കാൻ ഒരു അവസരം തന്നുകൂടെ.....അവൾ പറഞ്ഞു: ഞാൻ ആരാണെന്നോ??ഞാൻ ഈ രാജ്യം ഭരിക്കുന്ന മൺസൂർ രാജാവിൻെറ ഒറ്റമകൾ ഇത്  കേട്ടതും.........  അവർ //


                                   (തുടരും)

No comments: