Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, March 11, 2017

കണ്ണീരിൽ കുതിർന്ന ഖബറിടം ഭാഗം(5)

ഇതു കേട്ടതും അവർ മൂന്ന് പേരും ഞെട്ടി വിറച്ചു കെണ്ട്പറഞ്ഞു.. "മോളെ", ഞങ്ങളുടെ നിരപരാധിത്യം തെളിക്കാൻ ഒരു അവസരം ഞങ്ങൾക്ക് തരൂ..എൻെറ മുന്നിൽ അല്ല നിങ്ങളുടെ നിരപരാധിത്യം തെളിക്കേണ്ടത്, ഈ രാജ്യത്തെ ഭരണ കൂടത്തിൻെറയും രാജാവിൻെറയും സന്നിധിയിലാണ് . എന്നാൽ ശരി ഞങ്ങൾക്ക് രാജ്യത്തെ രാജാവിൻെറ കൊട്ടാരം കാണിച്ചു തരൂ.. ഞങ്ങളുടെ നിരപരാധിത്യം അവിടെ തെളിച്ചോളാം ...         

               ഉം...    എണീക്കു ,വിളക്കെടുക്ക്,രാജസന്നിധിയിൽ ഞാൻ നിങ്ങളെ എത്തിക്കാം. എന്നും കൽപ്പിച്ചു കൊണ്ട് അവൾ മുമ്പിൽ നടന്നു.തൊട്ടു പിറകിലായി ഉസ്താദും,ചിന്തകനും , വൈദ്യനും. അങ്ങനെ അവർ യാത്ര തുടർന്നു.......      
        
       ഇതെല്ലാം നമ്മുടെ കഥാപുരുഷൻ ആ പൊന്തകാടിനുള്ളിൽ ഇരുന്ന് കാണുന്നുണ്ടായിരുന്നു,എന്നാൽ അവിടെ നടന്ന സംസാരം അയാൾക്ക് കേൾക്കാൻ സാധിച്ചിരുന്നില്ല. 
      
പടച്ചവനേ! എൻെറ ഭാര്യ..... അവൾക്ക് ജീവൻ  തിരിച്ചു കിട്ടിയിരിക്കുന്നു.എന്താണ് അവിടെ സംഭവിച്ചത് !!!!!അയാൾ അള്ളാവിനു നന്ദി പറഞ്ഞു .പക്ഷെ 'അവർ അവളെയും കൊണ്ടു പോകുകയാണ്..... എങ്ങോട്ടാണ് അവർ പോകുന്നത്?? തട്ടികൊണ്ട് പോകുകയാണോ???ഇല്ല--- ഇതു തടയണം.
 ഈ അവസരം പ്രയോജനപ്പെടുത്തണം. അവരെയെല്ലാം എൻെറ കദനകഥൾ പറഞ്ഞു എൻെറ ഭാര്യയെ എനിക്ക് സ്വന്തമാക്കണം  .       അവർ നാലുപേരും അയാൾ ഇരുന്നിരുന്ന പൊന്തകാടിൻെറ അടുത്ത് എത്തി.ഈ നിമിഷം അയാൾ പതുക്കെ എണീറ്റു അവരുടെ മുന്നിൽ ചെന്ന് സ്വലാം പറഞ്ഞു. സ്വലാമങ്ങു കേട്ടതും ചിന്തകനും വൈദ്യനും പേടിച്ചു വഴിമാറി. വല്ല ജിന്നും ആയിരിക്കുമോ! രണ്ടപേരും പരസ്പരം പിറുപിറുത്തു ..        എന്നാൽ ആ പെൺകുട്ടിയും ഉസ്താദും അവിടെ തന്നെ നിന്നു.ഉസ്താദ് ചോദിച്ചു; നിങ്ങൾ ആരാണ്?ഈ നട്ടപാതിരാക്ക് എന്തിനീ കാട്ടിൽ വന്നു?എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി..ഇതുകേട്ടതും കഥാപുരുഷൻ പൊട്ടികരയാൻ തുടങ്ങി .

        കണ്ണീർവാർത്ത് കൊണ്ട് അയാൾ പറഞ്ഞു. എൻെറ എല്ലാ കഥകളും ഞാൻ നിങ്ങളോട് പറയാം.ഈ കാട്ടിൽ എന്തിന് വന്നു എന്നതും, എല്ലാം ...ഞാൻ നിങ്ങളോട്  വിശദമായി പറയാം.പക്ഷേ നിങ്ങൾ യാത്രകാരാണല്ലോ? പക്ഷേ,"" പത്ത് മിനുട്ട് അല്ലെങ്കിൽ അഞ്ച് മിനുട്ട് എനിക്ക് അനുവദിച്ചു തരുകയാണെങ്കിൽ എൻെറ കഥ ഞാൻ വിവരിക്കാം"" ...അപ്പോൾ അവർ പറഞ്ഞു : "അഞ്ച് അല്ല അഞ്ച് ദിവസമായാലും നിങ്ങളുടെ കഥ കേട്ടിട്ടേ ഞങ്ങൾ യാത്ര തുടരൂ ". 
         
                    ഈ കഥയുടെ പേരാണ് .....
      
                     കണ്ണീരിൽ കുതിർന്ന ഖബറിടം ....(ഈ കഥയിലെ കഥാപാത്രങ്ങളുടെ പേര് പറയാത്തത് ആസ്വാദകരെ ആകാംഷയിലാക്കാൻ വേണ്ടിയാണ്.) 

                  അയാൾ പറയാൻ തുടങ്ങി........കൂട്ടരെ ഞാൻ ഒരു ഫക്കിർ ആണ് .അയാളുടെ  കഥ ഉസ്താദും ,ചിന്തകനും,വൈദ്യനും,പെൺകുട്ടിയും ഒന്നിച്ചിരുന്ന് കേൾക്കാൻ തുടങ്ങി ....
      
         അയാൾ കഥ തുടർന്നു. കണ്ണുനീർ ധാര ധാരയായി ഒഴുകാൻ തുടങ്ങി .എനിക്കു ഉമ്മയില്ല,വാപ്പയില്ല,കൂട്ടുകുടുംബമില്ല, എല്ലാം ഞാൻ ഉപേക്ഷിച്ചു ...കല്ലും ,മലകളും താണ്ടി അള്ളാവിന്  സാഹിറായി ജീവിക്കുകയായിരുന്നു..ഇന്ന് ഈ കാണുന്ന ബുഹാറ മലമുകളിൽ ആണ്.എന്നും ഒരു കെട്ട് വിറകുമായി വന്ന് ഞാൻ ഈ ബുഹാറ പട്ടണത്തിൽ കൊണ്ട് വന്നു വിൽക്കും അത് വിറ്റ് കിട്ടുന്ന കാശിൽ പകുതി ഞാൻ സ്വദക്ക ചെയ്യും പകുതി ഉപജീവനത്തിനായും നീക്കി വെക്കും .അങ്ങനെ ഒരോദിവസവും ഒരോ കെട്ട് വിറക് വിൽപന നടത്തും.ആ മലമുകളിൽ കാണുന്ന ഈത്ത പന ഒാല മേഞ്ഞ വള്ളികുടിൽ ആണ്  എൻെറ താമസം.
       
              പക്ഷെ,,,......... ഒരു ദിവസം......

                                         
                      ഭക്തിയിൽ ചാലിച്ച ഒരു പ്രണയ കാവ്യം നാളെ മുതൽ തുടങ്ങുകയാണ്  ... 

                       കാത്തിരിക്കാം.....

No comments: