പക്ഷേ,ഒരു ദിവസം ഞാൻ.... , കഥാപുരുഷൻ പറയുകയാണ് .......ഒരു വലിയ കെട്ടു വിറകുമായി വിൽപ്പനക്ക് ബുഹാറയിൽ എത്തിയപ്പോൾ മുമ്പത്തെ ദിവസങ്ങളിൽ ഒന്നും ഇല്ലാതിരുന്ന ഒരു മാറ്റം ....
റോഡിൻെറ ഇരുവശങ്ങളും അലങ്കരിച്ചിരിക്കുന്നു. മാലകൾ,ലൈറ്റുകൾ ,കിനാരകളും കൊണ്ടു അതിമനോഹരമായി അലങ്കരിച്ചിരിക്കുന്നു...എന്തോ ആഘേഷത്തിനുള്ള തയ്യാറെടുപ്പ് പോലെ .ആരേടാ ഞാൻ ഒന്നു കാര്യം തിരിക്കുക .എനിക്ക് കൂട്ട്കാർ പോലും ഇല്ലല്ലോ?ആഘോഷം എന്തായാലും നടക്കട്ടെ! 'എനിക്ക് ഈ വിറക് വിൽക്കണം 'എന്ന് ചിന്തിച്ച് കൊണ്ട് -അയാൾ വർണ തോരണങ്ങൾക്ക് ഇടയിലൂടെ നുഴഞ്ഞ് കടന്നു രണ്ടോ മൂന്നോ അടി മുന്നോട്ട് വെച്ചതും!.....
ഒരു പട്ടാളക്കാരൻ ഒാടി അടുത്തു അയാളുടെ വിറക് കെട്ട് വാങ്ങി നിലത്തിട്ടതും ഒരു മിച്ചായിരുന്നു.."ധിക്കാരി" 'നീ ഈ രാജ്യത്തെ രാജനിയമം ലങ്കിക്കുമല്ലെ?..., "നിന്നെ ഞാൻ" എന്നു പറഞ്ഞ് കൊണ്ട് അരയിൽ നിന്നും കത്തി വലിച്ചൂരി നെഞ്ചിനു നേരെ ഒാങ്ങി; ഇതെല്ലാം കണ്ടു നിന്ന ആ നാട്ടുകാരൻ പട്ടാളക്കാരനെ തടഞ്ഞു കെണ്ടുപറഞ്ഞു: അയാൾ ഒരു പാവമാണ് ഈ നാട്ടുകാരൻ അല്ല, ഈ പട്ടണത്തിൽ വിറക് വെട്ടി ജീവിക്കുന്നതാണ്, അയാളെ വെറുതെ വിടണെ "എത്രപാവമായാലും ഒരു രാജ്യത്തെ നിയമം ലങ്കിക്കുന്നത് കുറ്റകരമാണ്.ഇയാളെ ഞാൻ ഇന്ന് കൊല്ലും '' എന്ന്പറഞ്ഞു കൊണ്ടു പട്ടാളക്കാരൻ വീണ്ടും കത്തി ഉയർത്തി.
നാട്ടുകാരൻ അപേക്ഷ സ്വരത്തിൽ പട്ടാളക്കാരനോട് പറഞ്ഞു: ഒരു ഫക്കീർ ആണ്. ഇത്തവണത്തേക്ക് മാപ്പു കെടുക്കൂ ...രാജ്യനിയമങ്ങൾ ഞാൻ പറഞ്ഞു കെടുത്തോളാം . പട്ടാളക്കാരൻ പോയപ്പോൾ, നാട്ടുകാരൻ നമ്മുടെ നായകനോട് ചോദിച്ചു; സുഹൃത്തെ എന്ത് പണിയാണ് താങ്കൾ കാണിച്ചത്??? ......ഇന്നത്തെ ദിവസത്തിൻെറ പ്രത്യേകത നിങ്ങൾക്ക് അറിയില്ലെ?....സുഹൃത്തെ ഇവിടെ അലങ്കരിച്ചിരിക്കുന്നു എന്നല്ലാതെ, ഇന്നത്തെ പ്രത്യേകതയോ ഇവിടുത്തെ രാജനിയമമോ എനിക്ക് അറിയില്ല ."അപ്പോൾ നിങ്ങൾ ശരിക്കും ബുഹാറകാരനല്ലേ....??.
നാട്ടുകാരൻ ചോദിച്ചു.ഇപ്പോൾ ഞാൻ ബുഹാറക്കാരനാണ് .കുറച്ച് വർഷമായി ഈ നാട്ടിൽ താമസിച്ച് വരുന്നു. . എങ്കിലും, നാട്ടിലെ നിയമം എനിക്ക് അറിയുമായിരുന്നില്ല. നാട്ടിലുള്ള ജനങ്ങളുമായി ഒരു ബന്ധവും എനിക്കില്ലായിരുന്നു.. ..എന്ന് കഥാപുരുഷൻ മറുപടി നൽകി.വീണ്ടും,....ഈ നാട്ടിലെ രാജാവിനെ അറിയുമോ??? അറിയാം. കഥാപുരുഷൻ ചോദിച്ചു മൺസൂർ രാജാവ് അല്ലെ? നാട്ടുകാരൻ പറഞ്ഞു: അതെ; അദ്ദേഹത്തിനു ഒരു മകളുണ്ട് .പേര് ""സബീത"" (നമ്മുടെ നായിക)...... രാജകുമാരി വർഷത്തിൽ ഒരിക്കൽ ഈ ബുഹാറ തെരിവിലൂടെ വാദ്യഘോഷങ്ങളുടെ അകംപടിയോടെ നീരാട്ടിനു പോകും. ആ ദിവസം ഇന്ന് ആണ്. ഇന്നു കുമാരിയും പരിവാരങ്ങളും കൊട്ടാരത്തിൽ എത്തിയതിനു ശേഷമെ- തെരുവിൽ ഒരു ഉറുമ്പിനു പോലും യാത്ര ചൊയ്യാനുള്ള അനുവാദം ഉള്ളൂ .കുറച്ചു മുമ്പ് രാജപരിവാരങ്ങളുടെ അകംപടിയോടെ കുമാരി നീരാട്ടിനു പോയിട്ടുണ്ട്. കുറച്ച് സമയത്തിനകം തിരിച്ചു വരും. അതുകൊണ്ട് അവർ പോയതിന് ശേഷം ഇയാൾ പോയി കച്ചവടം നടത്തികോളു എന്നു പറഞ്ഞു കൊണ്ട് പോകാൻ ഒരുങ്ങിയപ്പോൾ, നമ്മുടെ കഥാപുരുഷൻ പറഞ്ഞു: സുഹൃത്തെ ഇതൊന്നും എനിക്ക് അറിയില്ലായിരുന്നു.... പറഞ്ഞു മനസ്സിലാക്കി തന്നതിന് നന്ദിയുണ്ട്. പിന്നെ രാജ്യത്തെ സ്നേഹിക്കുന്നത് ധർമ്മ മാണെന്ന് വിശ്വസിക്കുന്ന ഒരു മതത്തിലെ അംഗമാണ് ഞാൻ. അതിനാൽ സബീത രാജകുമാരിയും പരിവാരങ്ങളും പോയതിന് ശേഷമെ ഞാൻ പോകൂ..... നാട്ടുകാരൻ സലാം ചൊല്ലി യാത്രപറഞ്ഞു....
നായകൻ അവിടെ ഒരിടത്ത് ഇരുന്നു. "എല്ലാവരും കുമാരിയെ കണ്ടിട്ടുണ്ട്, എനിക്കും ഒന്നു കാണണം"എന്ന മോഹം അയാളുടെ മനസ്സിൽ ഉദിച്ചു .അങ്ങനെ ഇരിക്കുമ്പോൾ, വിദൂരതയിൽ നിന്നും ചെണ്ടയുടെയും, ദഫിൻെറയും, ഇശലിൻെറ ഈരടികൾ വാനിൽ ഉയർന്നു കേൾക്കാൻ തുടങ്ങി . അവർ പാടുകയാണ്,
""മുല്ലപൂ മണം വീശും മൊഞ്ചത്തി സബീതാബി..."
അഴകൊത്ത് ലങ്കിടുന്ന സുന്ദരി രാജകുമാരി ഇതാ വരുന്നെ ഇതാ വരുന്നെ....""
അയാൾക്ക് കാണാനുള്ള ആഗ്രഹം വർദ്ധിച്ചു .പരിവാരങ്ങളും വാദ്യമേളങ്ങളും അടുത്ത് എത്തി .പട്ടാളക്കാരും മന്ത്രിമാരും കടന്ന് പോയി ........ പല്ലക്ക് അടുത്തെത്തി,,,, തോഴിമാരുടെ ഇടയിലൂടെ അയാൾ സബീതയെ ഒന്ന് കണ്ടു. പെട്ടന്ന്,, അയാൾ "അള്ളാഹുവെ......എന്നു വിളിച്ചു പോയി ......കാരണം .......
( തുടരും) ........



No comments:
Post a Comment