Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, March 13, 2017

ഉമ്മാന്റെ കുഞ്ഞോൻ ഭാഗം 6

ഒരു നിമിഷം അവൻ ഉസ്താദിന്റെ കണ്ണുകളിലേക്കൊന്നു നോക്കി

"അതുപിന്നെ....ഉസ്താദേ..എനിക്കാരുമില്ലാ...നിക്ക് പഠിക്കാാൻ ആഗ്രഹല്ലാഞ്ഞിട്ടല്ലാ..അതിനാാ ഞാനും കാക്കായിം കൂടെ ജോലി ചെയ്യുന്നെ..എനിക്ക് പഠിക്കണം പഠിച്ചു വല്യ ഡോക്ടറാവണം..ന്റെ ഉപ്പച്ചിന്റെ ആഗ്രഹാ.."

അതു കേട്ട് വാസുവേട്ടനടക്കം എല്ലാവരുമെന്തോ വല്യ ഒരു തമാശ കേട്ടപോലെ ചിരിക്കാൻ തുടങ്ങി..
"ഹും..ചെക്കന്റെ പൂതികണ്ടില്ലേ..ഹോട്ടലിലെ എച്ചിൽ കഴുകി തീരാാൻ നേരല്ലാത്തോനാ ഡോക്ടറാവാൻ നടക്ക്ണ്.."
വാസുവേട്ടൻ പുച്ഛിച്ചു..
അവനു സങ്കടമായി..
പക്ഷേ ഒരു സന്തോഷം ഉണ്ട്..താനാരോടാ പറയുന്നത് അദ്ദേഹം മാത്രം ചിരിച്ചിട്ടില്ല..

"മോനേ ആരാ ഈ കാക്കായി.."

"അതോ നിക്ക് ഈ പട്ടണത്തിൽ വന്നപ്പോ എനിക്ക് കൂട്ടിനു കിട്ടിയ ഒരു ഇക്കാക്കയാ.എന്നെപോലെ തന്നെ ആരും ഇല്ലാ..നിക്ക് ഒരു ഡോക്ടറാായിട്ട് ന്റെ ഉമ്മാനെ എളാപന്റെ കയ്യിന്ന് രക്ഷിച്ചോണ്ട് വരണം..."

"മോനേ..മോൻ വിഷമിക്കണ്ട...മോന്റെ കൂടെ എപ്പോഴും പടച്ചവൻ തുണയായുണ്ടാവും..നിസ്ക്കാരം സമയത്തിനു നിർവ്വഹിക്കണം..പടച്ചോനെയും നമ്മുടെ നബി(സ.അ) യേയും മറന്നൊരിക്കലും മോൻ ജീവിക്കരുത്..എന്നും മുത്ത് നബി(സ.അ) യുടെ പേരിൽ സ്വലാത്തും ചെല്ലണം..അപ്പോ മോന്റെ എല്ലാ വിഷമങ്ങളും പടച്ചോൻ തീർക്കും..കുറച്ച് കഷ്ടപ്പാടൊക്കെ സഹിക്കേണ്ടി വന്നാലും അവസാന വിജയം മോനോടൊപ്പമായിരിക്കും.."

"ഉം..ശരി ഉസ്താദേ..ഞാൻ അങ്ങനൊക്കെ ചെയ്തോളാ.."

"പിന്നെ ഞാനൊരെഴുത്ത് തരാാ..അത് നീ ഞാൻ പറയുന്ന ആളെ കൊണ്ടോയി കാണിക്കണം..നിന്റെ ആഗ്രഹം നേടാൻ ഒരു വഴി അയാൾ പറഞ്ഞു തരും.."

ഭക്ഷണവും കഴിച്ച് ആ ഉസ്താദ് യാത്രയായി..വൈകുന്നേരമായപ്പോയേക്കും നിഷാദ് വന്നു.

അന്ന് പക്ഷേ വാടിത്തളർന്ന ഫൈസലിനെ കണ്ടു നിഷാദ് ചോദിച്ചു..

"ന്താ കുഞ്ഞോനെ മുഖത്തൊരുപാട്.."

" അതൊന്നുല്ല കാക്കായി...ഇങ്ങക്ക് തോന്നുന്നതാ.."

"ആഹാ ....ഇയ്യ് കാക്കായിനോട് നുണയും പറയാൻ തുടങ്ങിയോ.."
നിഷാദ് നിർബന്ധിച്ചപ്പോ ഫൈസൽ ഉണ്ടായതെല്ലാം പറഞ്ഞു

ഇരമ്പി വന്ന ദേഷ്യത്തോടെ നിഷാദ് വാസുവേട്ടന്റെ മുന്നിലേക്കോടി..

"വാസുവേട്ടാ..എന്താത്..? ഇങ്ങളെന്താ ന്റെ കുഞ്ഞോനോട് കാട്ടിയേ...ചോദിക്കാനും പറയാനും ആരുല്ലാന്ന് കരുതി എന്തും ചെയ്യാാന്നാണോ...?"

"ഞാനെന്ത് ചെയ്തൂന്നാ ടാ..എന്റെ സാധനങ്ങൾ നശിപ്പിച്ചാ ഞാൻ പിന്നെ കയ്യും കെട്ടി നോക്കിക്കണോ..."

"മനപൂർവ്വംചെയ്തൊന്നും അല്ലല്ലോ..അതിന്നാണോ ഇങ്ങൾ ഇങ്ങനെ തല്ലി ചതച്ചേ.. "
നിഷാദ് വിട്ടില്ലാ..

"നിഷാദേ..എനിക്ക് ഈ ഹോട്ടലിൽ വരുന്ന കസ്റ്റമറാണ് പ്രധാനം ..അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലെന്തേലും ചെയ്താ..എനിക്ക് ഇതല്ലാാ ഇതിലപ്പുറോം ചെയ്യേണ്ടി വരും..."
വാസുവേട്ടൻ താഴുന്ന മട്ടില്ലാ..

"ഹോ ..അങ്ങനാണോ..?എന്നാൽ അതിനി ന്റെ കുഞ്ഞോനോട് വേണ്ടാ..ഇത്രേം ദിവസം എല്ലുമുറിയേ പണിയെടുത്തീനല്ലോ ഓൻ അതിന്റെ കാശ് തന്നേക്ക്..ഞങ്ങൾ പൊയ്ക്കോളാം.."
നിഷാദ് പറഞ്ഞു..

"കാശോ ....എന്ത് കാശ്...എന്തിനു കാശ്..എല്ലുമുറിയെ പണിയെടുത്തീണേൽ പള്ള നിറയേ തിന്നാാനും കൊടുത്തിണ്..കാശൊന്നും തരാനൊക്കൂലാ.."
വാസുവേട്ടൻ പറഞ്ഞു..

"ഹും ...വെറുതേയല്ല ..തന്റെ അടുത്തൊന്നും ഒരു ജോലിക്കാരും അധിക കാലം നിക്കാത്തത്..ഒരു യതീം കുട്ടിയുടെ ശാപം വാങ്ങി വെച്ചിട്ട് താനൊന്നും അധിക കാലം ഈ ഹോട്ടലിൽ വാഴാമെന്ന് കരുതണ്ട.‌."

നിഷാദിനു  ദേഷ്യവും സങ്കടവും ഒക്കെ വന്നു..

"ഓ..ആയിക്കോട്ടെ..ഞാനതങ്ങു സഹിച്ചു.." വാസുവേട്ടൻ പുച്ഛത്തോടെ ചിരിച്ചു..

'എടാ..വാസുവേ..നിന്നെ ഈ നിഷാദ് വെറുതെ വിടുമെന്ന് താൻ കരുതണ്ടാ..പോവാണേൽ നല്ല പണി തന്നിട്ടേ നമ്മൾ പോവൂ...'നിഷാദ് മനസ്സിൽ പറഞ്ഞു...

"കുഞ്ഞോനെ...ഞാനിപ്പോ വരാട്ടോ..നിഷാദ് ഫൈസലിന്റെ അടുത്ത് പോയി പറഞ്ഞു.."

"എങ്ങോട്ടാാ കാക്കാായി..?"

"അതൊക്കെ വന്നിട്ട് പറയാം..."

         (തുടരും.....)


shas

No comments: