Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, March 11, 2017

കണ്ണീരിൽ കുതിർന്ന ഖബറിടം ഭാഗം (7)

അയാളെ, "അത്ഭുതപ്പെടുത്തിയത് അവളുടെ വേശവിതാനമായിരുന്നു" ......രാജകുമാരികൾ അണിഞ്ഞ് ഒരുങ്ങുന്ന ഒരു ആഢംബരവും അയാൾ "സബീത"യിൽ  കണ്ടില്ല....."മുഖം പോലും കാണാൻ കഴിയാത്ത രൂപത്തിൽ ഉള്ള വേശവിധാനങ്ങൾ........ കയ്യിൽ തസ്ബീഹ് മാല, ,ചുണ്ടിൽ തസ്ബീഹ് ധ്വനികൾ"..അള്ളാഹുവിനെ ഭയപ്പെട്ട് ജീവിക്കുന്നവൾ തന്നെ. എനിക്ക് സബീതയെ പോലെ സ്വലിഹായ ഒരു ഭാര്യയെ തന്നെ കല്യാണം കഴിക്കാൻ കിട്ടിയിരുന്നെങ്കിൽ.....അല്ലെങ്കിൽ ഈ സബീതരാജ കുമാരിയെ തന്നെ അള്ളാഹു എൻെറ ബീവിയാക്കാൻ കനിവ് നൽകിയിരുന്നെങ്കിൽ... അങ്ങനെ പല ചിന്തകളും അയാളുടെ മനസ്സിലൂടെ മിന്നിമാഞ്ഞു .ചിന്തയിൽ നിന്ന് ഉണർന്നപ്പോൾ സബീതയും പരിവാരങ്ങളും പോയിക്കഴിഞ്ഞിരുന്നു...

          എന്നിട്ടയാൾ തൻെറ വിറകുകെട്ടുമായി  ചന്തയിലേക്കു പോയി .വിൽപനയും കഴിഞ്ഞ് തിരിച്ച്  വരുമ്പോഴും അയാളുടെ മനസ്സിൽ സബീത മാത്രമായിരുന്നു... അവളിൽ അയാൾ ആകൃഷ്ടനായി കഴിഞ്ഞിരുന്നു. സബീതയെ മണവാട്ടിയായി കിട്ടുവാൻ അള്ളാവിനോട് ദുആ ചെയ്തു .ചുണ്ടിൽ തസ്ബീഹ് മാത്രം ഉരുവിടുന്നവളെ അയാൾ പ്രണയിക്കാൻ തുടങ്ങി....ദിവസങ്ങളും ആഴ്ചകളും കടന്നുപോയി. അയാളുടെ ചിന്തകളിൽ എപ്പോഴും സബീത രാജകുമാരി മാത്രമായിരുന്നു ...

       ആ ഇടക്കാണ് ബുഹാറയിൽ ഒരു സംസാര വിഷയം പടർന്നത് രണ്ടും മൂന്നുംആളുകൾ കൂടുന്നിടത്തും അതു മാത്രമായിരുന്നു സംസാര വിഷയം. അതെന്താണന്നല്ലേ? "നമ്മുടെ നായകനെ കുറിച്ചായിരുന്നു ".കാരണം അയാളിപ്പോൾ വല്ലാതെ മെലിഞ്ഞു പോയിരിക്കുന്നു. സുന്ദര കോമളതുല്യമായിരുന്ന ആ മുഖം വാടി തളർന്നിരിക്കുന്നു.ആരോഗ്യം നഷ്ടപ്പെട്ടിരിക്കുന്നു.
 വല്ല രോഗവും വന്നതാണോ, എന്നാണ് എല്ലാവരുടെയും സംശയം. സ്വന്തമായ വീടില്ലാത്തതിൻെറ മനോവിഷമം ഉണ്ടായിരിക്കും .എന്ത് തന്നെ ആയാലും അയാളോട് തന്നെ ചോദിച് അറിയണം. അതിന് ഒരാളെയും നിയോഗിച്ചു .പതിവ്പോലെ അയാൾ അന്നും വിറക് വിൽപനക്കായി പട്ടണത്തിലേക്കു പോകുകയായിരുന്നു. വഴിയിൽ കഥാപുരുഷൻെറ വിഷമങ്ങൾ ചോദിച്ചറിയാൻ നിയോഗിക്കപ്പെട്ട ചെറപ്പക്കാരൻ നിൽപ്പുണ്ടായിരുന്നു.
      കഥാപുരുഷനെ  കണ്ടതും ചെറുപ്പക്കാരൻ  സലാം ചൊല്ലി. അയാൾ സലാം മടക്കി കൊണ്ട് ചിന്തിച്ചു, ഇയാൾ ഈ നാട്ടുകാരൻ അല്ലെന്നു തോന്നുന്നു.ഈ നാട്ടുകാർ ആരും എന്നോട് സംസാരിക്കാൻ വരാറില്ലായിരുന്നു.ഞാൻ അങ്ങോട്ടും മിണ്ടാറില്ലായിരുന്നു. നായകൻ തൻെറ ഉള്ളിൽ തോന്നിയ സംശയം ചെറുപ്പക്കാരനോട് ചോദിച്ചു. അല്ലയോ സുഹൃത്തെ, 'നിങ്ങൾ ഈ നാട്ടുകാരനല്ലെ'. ചെറുപ്പക്കാരൻ : ചോദിക്കാൻ കാരണം ? എന്നോട് ആരും സംസാരിക്കാൻ വരാറില്ലായിരുന്നു  .അതുകൊണ്ടു ചോദിച്ചതാണ്, കഥാപുരുഷൻ ചെറപ്പക്കാരനു മറുപടി കെടുത്തു . വിറകു വിൽപന കഴിഞ്ഞു താങ്കൾ വരുന്നതുവരെ ഞാൻ കാത്ത് നിൽക്കും. നിങ്ങളോട് എനിക്കു കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്. .എന്നാൽ ശരി ഞാൻ വേഗം വിറകു വിപനയും കഴിഞ്ഞു തിരിചെത്താം ...എന്നും പറഞ്ഞ്  കഥാനായകൻ അങ്ങാടിയില്ലേക്കായി പോയി. 

       വിൽപ്പനയും കഴിഞ്ഞു അന്നു കഴിക്കാനുള്ള ഭക്ഷണവുമായി അയാൾ പെട്ടന്നു തിരിച്ചെത്തി അപ്പോഴും ആ ചെറുപ്പക്കാരൻ അവിടെ തന്നെ നിൽ പ്പുണ്ടായിരുന്നു..ചെറപ്പക്കാരൻ ചോദിക്കാൻ തുടങ്ങി കുറച്ച് ദിവസമായി താങ്കളെ ഞങ്ങൾ ശ്രദ്ധിക്കുന്നു മുമ്പത്തെ ചുറുചുറക്കു നഷ്ടപ്പട്ടിരിക്കുന്നു ശരീരം മെലിഞ്ഞിരിക്കുന്നു മുഖകാന്തി നഷട്പ്പെട്ടിരിക്കുന്നു വല്ലരോഗവും താങ്കളെ പിടികൂടിയോ? അല്ലങ്കിൽ വല്ല മനോവിഷമം ഉണ്ടോ?  കഥാപുരുഷൻ ഒരു ചെറുപുഞ്ചിരിയാൽ പറയാൻ തുടങ്ങീ....


                                                                                  (തുടരും)
   

No comments: