Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, March 13, 2017

ഉമ്മാന്റെ കുഞ്ഞോൻ ഭാഗം 7

മഗ്രിബ് ബാങ്ക് കൊടുത്തു..കുറഞ്ഞൊരു ഇടവേള കിട്ടിയപ്പോ ഫൈസൽ ഹോട്ടലിന്റെ മൂലയിൽ ഒരു ന്യൂസ് പേപ്പർ വിരിച്ചു നിസ്ക്കരിച്ചു..അല്ലാഹുവിനോട് മനസ്സറിഞ്ഞു ദുആ ചെയ്തു..കുറച്ച് സ്വലാത്തും ചൊല്ലി..

അപ്പോഴേക്കും നിഷാദ് ഒരു കവറുമായി വന്നു..

"കുഞ്ഞോനെ..അന്റെ ഇവിടത്തെ ജോലി ഇന്നും കൂടി മതി..ഇനി ഇയാൾടെ അടിമയായി ഇയ്യ് ജീവിക്കണ്ടാ..നമ്മക്ക് വേറെ എവിടേലും നോക്കാം.."

"ഉം..എല്ലാം കാക്കായി തീരുമാനിക്ക്ണപോലെ.."

"എന്നാ ഇയ്യ് സാധനങ്ങൾ വല്ലതും എടുക്കാനുണ്ടേൽ എടുത്തോ..അപ്പോഴേക്കും എനിക്ക് കുറച്ച് പണിയുണ്ട്.. "

നിഷാദ് തന്റെ ജോലി തുടങ്ങി..

രാമു പോവുന്ന മുന്നേ സാധാരണ മുതലാളിക്ക് വേണ്ടി എന്തെങ്കിലും ജ്യൂസ് ഉണ്ടാക്കി വെക്കാറുണ്ട്...അതെടുത്ത് നിഷാദ് നന്നായങ്ങ് വിം കലക്കി വെച്ചു..
. മുതലാളി ഇരിക്കുന്ന കസേരയുടെ അടുത്തായി കുറച്ച് നായ്ക്കരുണം പൊടിയും വെച്ചു..മാത്രല്ലാ.. ..
വെള്ളത്തിൽ കുറച്ച് മുളകു പൊടിയും കലക്കി വെച്ചു..

"കാാക്കായി..എന്തെടുക്കാ.. പോണ്ടേ..."


"ആ പോവാ...."

യാത്രപോലും പറയാതെ രണ്ടുപേരും അവിടുന്നിറങ്ങി...

ഇറങ്ങിയ ഉടനെ നിഷാദ് ഉറക്കെ ചിരിക്കാൻ തുടങ്ങി..


"എന്താാ കാക്കായീ ഇത്ര ചിരിക്കാൻ..."

"അതൊക്കെ ഉണ്ട് കുഞ്ഞോനെ..ഞാാനാാ വാസുവേട്ടന് മുട്ടൻ പണി കൊടുത്ത് വരാ അക്കാാര്യം ഓർത്ത് ചിരിച്ചതാ..ന്തേ..അനക്കും ചിരിക്കണോ.."

"വേണ്ട കാക്കായി..വെറുതെ ചിരിക്ക്ണത് വട്ടന്മാരാ.."

"എന്നാാ ഇയ്യൊന്ന്  വേഗം നടക്കെന്റെ കുഞ്ഞോനെ.."

അപ്പോഴും ഹോട്ടലിൽ നടക്കുന്ന ഓരോ രംഗവും മനസ്സിൽ കാണായിരുന്നു നിഷാദ്..ഞങ്ങക്കരുമില്ലാാന്ന് കരുതി എന്തുമാവാന്നാണോ തന്റെയൊക്കെ വിചാരം..ന്നാൽ ഇപ്പോ ഞങ്ങൾ ആരുമില്ലാത്തോരല്ലാ..ന്റെ കുഞ്ഞോൻ ഈ കാക്കായിം..കാക്കായിക്ക് ഈ കുഞ്ഞോനുമുണ്ട്..രണ്ടു ദിവസത്തേക്ക് നീ ഇനി നിന്റെ കട തുറക്കണ്ടയെന്റെ വാസുവേ..നിഷാദ് മനസ്സിൽ പറഞ്ഞു..

ജ്യൂസും കുടിച്ച് വയറും തടവി നിന്നിരുന്ന..വാസുവേട്ടന്റെ വയറ്റിൽ നിന്നും ഒരു അപകടത്തിന്റെ സൈറൺ മുഴങ്ങി.
ഹൗ ..എന്താദ്...പിന്നെ വാസുവേട്ടൻ ഒരോട്ടമായിരുന്നു..

ഒന്ന്

രണ്ട്

മൂന്ന്

നാല്

അഞ്ച്

ആറ്..ആറാാമത്തെ തവണയാായപ്പോഴേക്കും വാസുവേട്ടൻ തളർന്നിരുന്നു..തളർന്നു പോയ അയാൾ ഇത്തിരി ആശ്വാസത്തിനായി ഫാനിട്ടതായിരുന്നു..

പിന്നെ പറയണോ പൊടി പൂരം..നായ്ക്കരുണം പൊടി കാറ്റിൽ പാറിപറന്ന് കൃത്യം വാസുവേട്ടന്റെ ദേഹത്തു തന്നെ പതിച്ചു..പിന്നെ അയാൾ നിലത്തൊന്നും നിന്നില്ലാാ‌..എന്ത് ചെയ്യണമെന്നറിയാതെ അലറി കൊണ്ടോടി.. ബാത്ത് റൂമിൽ കയറി..മുളക് പൊടി വിതറിയ വെള്ളം ദേഹത്തൂടെ ഒഴിച്ചു.. പിന്നെ അയാൾ അവിടെ നിന്നില്ലാ..ഹോട്ടലുപോലും മലർക്കെ തുറന്നിട്ട് ലക്ഷ്യമില്ലാാതെ എങ്ങോട്ടോ ഓടി..
അങ്ങനെ കുഞ്ഞോനോട് ചെയ്ത തെറ്റിനു ആ കാക്കായി മധുരമായി പ്രതികാാരം വീട്ടി..
           ഇനി ഫൈസലിനെ എവിടെ കൊണ്ടോയാക്കും എന്ന ചിന്തയിലായിരുന്നു നിഷാദ്..


"കാക്കായീ..."ഫൈസൽ വിളിച്ചു..

"ഇങ്ങള് ഉറങ്ങ്യോ..."

"ഇല്ലടാാ..എന്തേ...?"

"ഇന്ന് ഹോട്ടലിൽ വന്നീന ഒരു ഉസ്താദില്ലേ..ഓര് ന്റെ കയ്യിൽ ഒരു ലെറ്റർ തന്നീനു..അതിൽ കാണുന്ന അഡ്രസ്സിൽ പോയിട്ട് അയാളെ കാണാൻ..അപ്പോ അയാൾ സഹാായിക്കും എന്ന് പറഞ്ഞു.."

"ആണോ.. നോക്കട്ടേ..."

ആകാംക്ഷയോടെ അവനാ എഴുത്ത് വാങ്ങി സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചെത്തിൽ  അഡ്രസ്സ് നോക്കി..

        (തുടരും....)


shas

No comments: