Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, March 11, 2017

കണ്ണീരിൽ കുതിർന്ന ഖബറിടം ഭാഗം(8)

താങ്കളുടെ വിഷമം എന്ത് തന്നെ ആണെങ്കിലും എന്നോട് പറയാം, ചെറുപ്പക്കാരൻെറ വാക്കുകൾ വിശ്വാസം അർപ്പിച്ച് കഥാപുരുഷൻ പറയാൻ തുടങ്ങി.എനിക്ക് രോഗമില്ല സുഹൃത്തെ- അഥവാ ഉണ്ടെങ്കിൽ തന്നെ "ഞാൻ വിശ്വസിക്കുന്ന റബ്ബ്" എനിക്ക് ശിഫ നൽകിടും...'ആമീൻ' .എന്നാൽ, എനിക്കു മനോവിഷമം ഉണ്ട്.അതെന്താണെന്നു താങ്കൾ പറയൂ.  കഥാപുരുഷൻ : പറയാം ,നിങ്ങൾ വിവാഹിതനാണോ? അതെ, രണ്ട് കുട്ടികളും എനിക്കുണ്ട് ചെറുപ്പക്കാരൻ മറുപടി നൽകി .ഇതുകേട്ടതും, കഥാപുരുഷൻ പറഞ്ഞു; ഞാൻ വിവാഹിതനല്ല. അതാണോ നിങ്ങളുടെ വിഷമം എങ്കിൽ ഞാൻ പരിഹരിക്കാം നാട്ടുകാരൻ പറഞ്ഞു. ഈ ബുഹാറയിൽ ഒരുപാട് സുന്ദരികളായ പെൺകുട്ടികൾ കുട്ടികൾ ഉണ്ട് അവരിൽ ആരെ വേണമെങ്കിലും താങ്കൾ നിക്കാഹ് ചെയ്തു കൊള്ളൂ... അവരുടെ ഉപ്പമാരോട് ഞാൻ പറയാം. ഇതുകേട്ടപ്പോൾ അയാൾ പറഞ്ഞു അതു വേണ്ട എനിക്ക് ഒരുപെൺ കുട്ടിയെ  ഇഷ്ടമായി. അവളെ നിക്കാഹ് കഴിക്കാൻ ആഗ്രഹിക്കുന്നു.
 ആരാണത്? ചെറുപ്പക്കാരൻ ആകാംക്ഷയിൽ ചോദിച്ചു. ഞാൻ പറയാം .....നമ്മുടെ "മൺസൂർ രാജാവിൻെറ മകൾ" സബീത..... ."അള്ളാഹുവെ" മൺസൂർ രാജാവിൻെറ മകളെയാണോ താങ്കൾ ഉദ്ദേശിച്ചത്!!! കഥാപുരുഷൻ പറഞ്ഞു "അതെ". ..ചെറുപ്പക്കാരനിൽ ഒരു ഞെട്ടൽ ഉണ്ടായി  .എന്നിട്ട് അയാൾ ചോദിച്ചു;സുഹൃത്തെ എന്താണ് നിങ്ങൾ പറയുന്നത് ഈ രാജൃത്തെ രാജാവിൻെറ മകളെ വിവാഹം കഴിക്കണമെന്നോ? അതിനുള്ള യോഗൃത താങ്കൾക്ക് ഉണ്ടോ? ഒരു നല്ല വസ്ത്രമോ, പാർപ്പിടമോ ഇല്ല! വിറകുവെട്ടിയായ നിങ്ങൾ ആഗ്രഹിച്ചതോ ഈ രാജൃത്തെ കുമാരിയെ വിവാഹം കഴിക്കാനും  . കഷ്ടം എന്നോട് പറഞ്ഞു ഞാൻ ക്ഷമിച്ചു. ഇതുപോലെ മാറ്റാരോടും പറയരുത് എന്നും പറഞ്ഞു ചെറുപ്പക്കാരൻ പോയി.
     പാവം നമ്മുടെ നായകൻ വിഷമത്തോടെ അള്ളാഹുവിനെ വിളിച്ചുകൊണ്ടു പറഞ്ഞു: "യാ റബ്ബെ തടസ്സങ്ങളും പ്രധിസന്തികളും ഒരുപാട് ഉണ്ടാകും എന്നാലും സബീതയെ തന്നെ എൻെറ ബീവിയായി നൽകിടണെ "....എന്നും ദുആ ചെയ്തു കൊണ്ട് അയാൾ വള്ളികുടിലിലേക്ക് നടന്നു.

        ആ ചെറുപ്പക്കാരൻ നേരെ പോയത് അങ്ങാടിയിലേക്കായിരുന്നു .തന്നെ ഈ കാര്യം അറിഞ്ഞുവരാൻ ഏൽപ്പിച്ചവരെ കണ്ടു അവിടെ നടന്ന സംഭവങ്ങൾ അയാൾ വിവരിച്ചുകൊടുത്തു. രാജാവിൻെറ മകളുടെ കാര്യം പറഞ്ഞപ്പോൾ അവരും ഞെട്ടിപോയി. സംസാരങ്ങൾ കഴിഞ്ഞപ്പോൾ ഒരോരുത്തരും അവരവരുടെ വീട്ടിലേക്ക്  പോയി .     

    പിറ്റെ ദിവസം പതിവ് പോലെ അയാൾ വിറകുശേഖരിച്ചു അങ്ങാടിയിലേക്കു പോകുകയായിരുന്നു . പോകുന്നവഴിയിൽ മൂന്ന് ചെറുപ്പക്കാർ അയാളുടെ പിന്നാലെ കൂടി.നിൻെറ മോഹം കെള്ളാമല്ലോ? രാജകുമാരിയെ വിവാഹം കഴിക്കാൻ പറ്റിയാൾ തന്നെ, അങ്ങനെ ഒരുപാട് കുത്തു വാക്കുകൾ. പാവം നമ്മുടെ നായകൻ വിഷമത്തിലായി.. എന്തിനാണ് റബ്ബെ ഇവർ ഇങ്ങനെയെല്ലാം കളിയാക്കുന്നത് .

       ഇതെല്ലാം മറ്റൊരു ചെറുപ്പക്കാരൻ കണ്ട് നിൽപ്പുണ്ടായിരുന്നു. അയാൾ കഥാപുരുഷൻെറ അടുത്ത് വന്നു പറഞ്ഞു: താങ്കൾ വിശമിക്കേണ്ട ഈ ചെറുപ്പക്കാരുടെ വാക്കുകൾ കേട്ടു തളരരുത് ..നിങ്ങളുടെ വിഷമത്തിനു പരിഹാരം കണ്ടെത്താനുള്ള വഴി ഞാൻ പറഞ്ഞു തരാം.  അതെങ്ങനെ നായകൻ ചോദിച്ചു :പറയാം , ചെറുപ്പക്കാരൻ  പറഞ്ഞു തുടങ്ങി. മൺസൂർ രാജാവ് ജനങ്ങളുടെ ആവശ്യങ്ങൾ അറിയാനും, പരിഹരിച്ചു കൊടുക്കാനും, നാട്ടിൽ ദർബാർ വെക്കാറുണ്ട്. അതിൽ നിങ്ങൾ വിഷമം ബോധിപ്പിച്ചോളൂ......
      നാളെ കഴിഞ്ഞു മറ്റന്നാൾ ഇവിടെ ദർബാർ നടക്കുന്നുണ്ട് .രാജാവിനോട് സങ്കടങ്ങൾ പറയൂ അദ്ദേഹം നല്ലവനാണ് .   അതും പറഞ്ഞു അയാൾ സലാം ചൊല്ലി യാത്ര പറഞ്ഞു.. 

       ദർബാറിൻെറ ദിവസം വന്നെത്തി. കുളിച്ചു ഉള്ളതിൽ നല്ല വസ്ത്രം ധരിച്ചു അയാൾ ബുഹാറ മല ഇറങ്ങി പട്ടണത്തിൽ എത്തി.അയാളെ അത്ഭുതപ്പെടുത്തി! ജനസമുദ്രം,,, എല്ലാവരും രാജാവിനെ കാത്തു നിൽപ്പാണ്. തങ്ങളുടെ വിഷമങ്ങൾ ബോധിപ്പിക്കാനും, സഹായഭ്യർത്തനക്കും വേണ്ടി  എല്ലാവരും രാജാവിനെ പ്രദീക്ഷിച്ചു നിൽക്കുകയാണ്.പുരുഷൻമാർക്കും സ്ത്രികൾക്കും പ്രത്യേകം വരികൾ ഉണ്ട്.
 അയാൾ വരികളിൽ നിൽക്കാതെ ഇടയിലൂടെ നടന്നു . ദർബാർ നടക്കുന്ന ഹാളിൽ കയറി അന്നു പരിഹസിച്ച ചെറുപ്പകാരും അവിടെ ഉണ്ടായിരുന്നു . ഇയാളെ കണ്ടതും കളിയാക്കാൻ തുടങ്ങി. കഥാനായകൻ ഇതൊന്നും ശ്രദ്ധിക്കാതെ നിലത്തിരിക്കുന്നവരുടെ നാലമത്തെ വരിയിൽ ഇരിപ്പുറപ്പിച്ചു..

""രാജാവ് വന്നു ..
      പ്രസംഗം തുടങ്ങി.... ""         

          പ്രസംഗാനന്തരം രാജാവ്  ഒരോരുത്തരെയായി വിളിച്ചു.അവർ വന്നു  വിശമങ്ങളും പരാധികളും ബോധിപ്പിച്ചു തുടങ്ങി. രാജാവ് പരിഹാരങ്ങളും സഹായങ്ങളും നൽകികൊണ്ടിരുന്നു. നമ്മുടെ കഥാനായകൻെറ ഊഴം വന്നെത്തി....


No comments: