പിറ്റേന്ന് രാവിലെ ഷാനി അടുക്കളയിൽ മൈമൂനത്തായോടൊപ്പം ദോശ ചുടുന്ന തിരക്കിലായിരുന്നു..സൈയ്താലിക്ക പറഞ്ഞ കാര്യം എങ്ങനെ അവതരിപ്പിക്കുമെന്ന വിഷമത്തിലായിരുന്നു മൈമൂനത്താ
"മോളേ..ഷാനീ.."
"എന്താാ മ്മാ.."
"ഉപ്പാനോട് ബ്രോക്കർ മൂസക്കാ ഒരു ആലോചനയെ കുറിച്ച് പറഞ്ഞിനു..പുയ്യാപ്ല ഗൾഫിലെന്തോ ബിസിനസ്സ് ആണോലേ.."
"ഇമ്മച്ചിയേ..ഇങ്ങളോട് ഞാൻ പറഞ്ഞില്ലേ..നിക്ക് എനിം പഠിക്കണമെന്ന്..ഇപ്പോ നിക്ക് കല്യാണത്തിനെപറ്റി ചിന്തിക്കാനേ പറ്റൂലാ.."
"മോളേ..കല്യാണം കഴിഞ്ഞും പഠിക്കാലോ..എത്രേന്ന് വെച്ചാ ഇയ്യ് വേറെ ഒരാളെ ചെലവിൽ ഇങ്ങനെ പഠിക്കാ..മാത്രല്ലാ..അന്റെ എളെയ്റ്റിങ്ങൾ വളർന്നു വരുന്നത് കാണുമ്പോ മനസ്സിൽ ആധിയാ..ഒന്നിനേലും പറഞ്ഞ് വിടാൻ കഴിഞ്ഞാൽ..."
മൈമൂനത്താ അവരുടെ നിസ്സഹായത ബോധ്യപ്പെടുത്തി..
ഷാനി എന്തോ പറയാനായി തുനിഞ്ഞതും
അപ്പോഴാണ്
അപ്രതീക്ഷിതമായ ഒരു കോൾ സൈതാലിക്കായുടെ ഫോണിലേക്ക് വന്നത്..
നിർത്താതെയുള്ള ബെല്ല് കേട്ട് സൈതാലിക്ക ഫോണെടുത്തു..
"ഹലോ..ആരാണ്.."
"ഹലോ സൈതാലിക്കയല്ലേ..എന്റെ പേരു ഹിഷാം.. ഇക്കാനോട് ഒരു പ്രത്യേക കാര്യം അന്വേഷിക്കാനാ ഞാൻ വിളിച്ചത്.."
"എന്താ മോനേ പറയ്.."
"ഞാൻ ഷാനിബാന്റെ സീനിയറായ ഒരു സ്റ്റുഡന്റ് ആണ്..എനിക്ക് ഷാനിബാനെ ഇഷ്ടമാണ്..നിങ്ങൾക്കാർക്കും വിരോധമില്ലേൽ ഞാൻ ഷാനിബാനെ നിക്കാഹ് ചെയ്തോട്ടെ.."
അപ്രതീക്ഷിതമായ വെളിപ്പെടുത്തൽ കേട്ട് സൈതാലിക്ക അന്ധാളിച്ചു നിന്നു
"അത്പിന്നെ ഓൾക്ക് വേറെ ഒരാലോചന പറഞ്ഞുറപ്പിച്ചിരിക്കാണല്ലോ മോനേ.." സൈതാലിക്ക ഒഴിഞ്ഞു മാറാൻ ശ്രമിച്ചു
"ഇക്കാ..അത് ഞാനറിഞ്ഞു..അതോണ്ടാ ഞാൻ പെട്ടെന്ന് വിളിച്ചത്..ഒരു രണ്ടു വർഷം കൂടി എനിക്ക് വേണ്ടി കാത്തിരിക്കോ..ഞാൻ പൊന്നുപോലെ നോക്കികോളാം ഇങ്ങളെ മോളെ.."
സൈതാലിക്ക എന്തുപറയണമെന്നറിയതെ നിന്നു..
"ആരാ ഉപ്പാ..അതും ചോദിച്ചോ ണ്ടാ ഷാനി കടന്നു വന്നത്.."
"മോളേ അന്റെ കൂടെയെങ്ങാണ്ടോ പഠിച്ച ഹിഷാമാണെന്നാ പറഞ്ഞ്..ആർക്കും വിരോധമില്ലേൽ മോളെ നിക്കാഹ് ചെയ്തോട്ടേ എന്ന് സമ്മതം ചോദിക്കാനാ വിളിച്ചേ.."
"ഉപ്പച്ചി ആ ഫോണൊന്നു ഇങ്ങോട്ട് തരി..ഷാനി ഉപ്പാന്റെ കയ്യിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങി..ദേഷ്യം അരിച്ചു കയറിയ അവൾ വായിൽ തോന്നിയതെല്ലാം അവനോട് പറഞ്ഞു..
ഡോ...എന്ത് യോഗ്യത്യയാടോ തനിക്കെന്നെ പെണ്ണാലോചിക്കാനുള്ളേ..നാണമില്ലല്ലോ..സ്ക്കൂളിന്റെ പടിപോലും ആഴ്ചയിലൊരിക്കലേ കയറാറുള്ളു..നിന്റെ ഒക്കെ തൊഴിലെന്താന്ന് ആർക്കാറിയാ..ഒരിക്കൽ പറഞ്ഞതല്ലേ നിന്നെ എനിക്ക് വെറുപ്പാന്ന്..വീണ്ടും വീണ്ടും ഉളുപ്പില്ലാതെ എന്റെ പിന്നാലെ വരാൻ നാണമില്ലേ തനിക്ക്..ലോകത്തേത് പിച്ചക്കാരനെ കെട്ടിയാലും തന്നെ നിക്ക് വേണ്ടടോ..അത്രക്ക് വെറുപ്പാ നിന്നെ അറപ്പാണ്..മേലാൽ ഇതും പറഞ്ഞ് ന്റെ ഉപ്പാനെയോ എന്നെയോ ശല്യപ്പെടുത്താൻ വന്നാലുണ്ടല്ലോ..ഉറപ്പായും ഞാൻ നിനക്കെതിരെ പോലീസിൽ കപ്ലയിന്റു ചെയ്യും..."
"ഷാനീ ഞാൻ .."
പർവ്വതം കണക്കേ വന്ന നൊമ്പരം അവന്റെ നെഞ്ചിൽ തട്ടി നിന്നു..
"വെച്ചിട്ട് പോടോ..."
പിന്നെ ഹിഷാം ഒന്നും പറയാൻ നിന്നില്ലാ..കോൾ കട്ടാക്കി..
"മോളെ ഇത്രൊന്നും പറയേണ്ടിയിരുന്നില്ല..അവൻ മാന്യമായിട്ട് എന്നോട് പെണ്ണു ചോദിച്ചതല്ലേ..അത് പറ്റൂലെങ്കിൽ വേണ്ടാന്ന് പറഞ്ഞാ പോരേ.. "
സൈതാലിക്കാക്ക് എന്തോ സഹതാപം തോന്നി..
"ഉപ്പ ഒന്നു മിണ്ടാതിരിക്കിണ്ടോ..ഇവനൊക്കെ മുളയിലേ നുള്ളികളഞ്ഞാലേ ശരിയാവൂ.."
യാഥാർത്യമെന്തെന്നറിയാതെ ഷാനി ഹിഷാമിനെ കുറ്റപ്പെടുത്തികൊണ്ടേയിരുന്നു
(തുടരും...)
shas
No comments:
Post a Comment