Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, April 14, 2017

കിനാവിലെ മണിയറ - ഭാഗം 13

പിറ്റേന്ന് ഷാനിയും അനിയത്തി ഷാഹിറയും കൂടി ഉമ്മാന്റെ അമ്മാവന്റെ മോൾ കൂടിയായ സക്കീനത്താന്റെ മോളുടെ കല്യാണത്തിനു പോയി..
രണ്ടുപേരും വന്ന ഉടനെ സക്കീനത്താ ക്ഷണിച്ചു പന്തലിൽ കൊണ്ടോയിരുത്തി..

"ഷാനി മോളേ.. മോളുടെ കല്യാണ വിശേഷമൊക്കെ അറിഞ്ഞ്ക്ക്ണ്..ചെക്കനെവിടാ ജോലി.."

"ഇക്കാ ഗൾഫിലാ സക്കീനത്താ..അവിടെ ന്തോ ബിസിനസ്സാന്നാ പറഞ്ഞേ.."

"ഉം..ഏതായാലും ന്റെ മൈമൂന്റെ സങ്കടത്തിനിത്തിനിത്തിരിയെങ്കിലും കുറവ് വരൊല്ലോ.."

"മോളേ‌.ഭക്ഷണം കഴിച്ചിട്ട് സുലുന്റെ കൂടെ പുയ്യ്വാാപ്ലന്റെ വീട്ടിൽക്ക് പോവാൻ നിക്കണേ..ഉടനെ ഓടിക്കളയരുത്.."
സക്കീനത്താ കൈപിടിച്ചോണ്ടു പറഞ്ഞു..

ആയിക്കോട്ടെ ഇത്താ..ഞങ്ങൾ ഇണ്ടാവും..
ഭക്ഷണം കഴിച്ചു  കഴിഞ്ഞ് കല്യാണപെണ്ണിനൊപ്പം കൂടിയും അവർ സമയമൊപ്പിച്ചു..
സുലുവിനെ എല്ലാരും വട്ടമിട്ട് പൊതിയുന്നുണ്ട്..ഇനി ഒരു മൂന്നാഴ്ച്ച കൂടി കഴിഞ്ഞാ താനും ഇതുപോലെ മണവാട്ടിയായി എല്ലാർക്കും മുന്നിൽ അണിഞ്ഞൊരുങ്ങി നിക്കണ്ടേ..എല്ലാവരുടേം കണ്ണുകൾ തന്നെ മാത്രം നോക്കുന്നുണ്ടാവും..താൻ ഒരു നായികയെ പോലെ..സ്വർഗത്തിലെ രാജാത്തിയെപോലെ വീട്ടിൽ ഇങ്ങനെ ..
കയ്യിൽ മൈലാഞ്ചിയണിഞ്ഞ്..മിന്നുന്ന മേക്കപ്പുമിട്ട് ...ഒരുപാട് തോഴിമാരോടൊത്തു ആരാമത്തിൽ ഉല്ലസിച്ചു നടക്കും..തന്നോട് കൂട്ടുകൂടാൻ വരുന്ന ആ ചിത്രശലഭത്തിന്റെ വരവും കാത്ത്...ഓർത്തപ്പോൾ ഷാനിക്ക് വല്ലാത്ത നാണം തോന്നി.. ഓരോന്ന് ഓർത്തവൾ സമയം തള്ളിനീക്കി
ളുഹ്ർ വെറുതേ കലാഹ് ആവാണല്ലോ ഓർത്തപ്പോ ഷാനിക്ക് വിഷമം തോന്നി..

അപ്പോഴാണ് ഷാഹി വന്ന് പറഞ്ഞേ..
"ഇത്താാ... ന്റെ ഫ്രണ്ട് ഹസ്നയുടെ അമ്മായിടെ വീട് ഇവിടെ അടുത്താ..നമ്മൾക്ക് അവിടെ പോയി നിസ്ക്കരിച്ചാലോ..അവൾടെ അമ്മായിടെ മോൾ ഷംനയും ഉണ്ട്..അവളാ പറഞ്ഞേ നിസ്ക്കരിക്കാൻ വീട്ടിലേക്ക് പോന്നോളാൻ.."

ഷാനിക്കും തോന്നി.. വെറുതേ ഇരിക്കാണല്ലോ..ഏതു കല്യാണവീട്ടിലാണേലും നിസ്ക്കാരം നമ്മക്ക് നിർബന്ധമാക്കിയ കാര്യല്ലേ...അത്രേം നേരം സമയവും പോയികിട്ട്വല്ലോ..

ചെക്കൻ വരാനാവുമ്പോഴേക്കും നിസ്ക്കരിച്ചു വരാമെന്നും പറഞ്ഞ് അവർ ഷം നയുടെ വീട്ടിലേക്ക് നടന്നു.. വുളു എടുത്തു..

"മോളേ..ഉപ്പയും ഉമ്മയും ഒന്നുല്ലേ ഇവടെ.."
ഷാനി ചോദിച്ചു..

"ഇല്ല ഇത്താാ..എല്ലാരും കല്യാണവീട്ടിലാ..ഇനി ആ പട ഒക്കെ കഴിയേണ്ടി വരും ..ഇങ്ങോട്ട് എത്തണേൽ.."

ഷാനിക്ക് നിസ്ക്കാരറൂം കാണിച്ചു കൊടുത്ത്..അവരു മൂന്നുപേരും ഓരോരോ വിശേഷങ്ങൾ പങ്കു വെക്കുന്ന തിരക്കിലായി..

നിസ്ക്കാരം കഴിഞ്ഞു ...ദുആ ചെയ്ത്..ഷാനി ആ വീട് എല്ലാം ഒന്നു കാണാമെന്ന് കരുതി..നല്ലപോലെ അടുക്കും ചിട്ടയും ഉള്ള വീട്..അപ്സ്റ്റയർ ആണ്..അവിടത്തെ ഉപ്പ ഒരു അധ്യാപകനാണെന്ന് ആരും പറയാതെ തന്നെ ഷാനിക്ക് ബോധ്യമായി..നിറയെ ബുക്കുകളും സർട്ടിഫിക്കറ്റുകളും കൊണ്ട് ഷോക്കേസ് അലങ്കരിച്ചു വെച്ചിരുന്നു..കുട്ടികളും നല്ല പഠിപ്പിസ്റ്റുകളാവും ..ആ ഉപ്പാന്റെ ഭാഗ്യം..
ഓരോ റൂമും കയറിയിറങ്ങിയ അവൾ ഒരു റൂം കണ്ട് അദ്ഭുതപ്പെട്ടു..അവിടെവിടെ വാരി വലിച്ചിട്ട ഡ്രസ്സുകൾ..ആ വീടിന്റെ സകല പേരും ഇല്ലാതാക്കാൻ ഈ റൂം തന്നെ ധാരാളം മതി ..
 ചുറ്റും ഒന്നു കണ്ണോടിക്കുന്നതിനിടയിൽ
  അപ്രതീക്ഷിതമായി ടേബിളിനു മുകളിൽ ഫ്രയിം ചെയ്തു വെച്ച ഒരു ഫോട്ടോ  ഷാനി കണ്ടത്..ഫോട്ടോ കണ്ട ഷാനി ഒരു നിമിഷം ഒന്നന്ധാളിച്ചു പോയി..

ഹിഷാം...!!
 "പടച്ചോനെ....എവിടെ നോക്കിയാലും ഇവന്റെ മുഖാണല്ലോ.."

(തുടരും...)


shas

No comments: