അത്രക്കും വായിച്ചപ്പോഴേക്കും ഷാനിയിലെന്തോ സഹതാപത്തിന്റെ ചെറുകണങ്ങൾ മൊട്ടിട്ടു തുടങ്ങിയിരുന്നു..
നിറഞ്ഞ ആകാംക്ഷയോടെ നൊമ്പരത്തിന്റെ ആ ഏടുകൾക്ക് പുനർജീവൻ നൽകികൊണ്ട് വായനയുടെ ലോകത്തേക്ക് വീണ്ടുമവൾ കടന്നുചെന്നു..
'സ്നേഹിച്ചുപോയൊരുപാട്..അന്നവൾ ആദ്യമായ് വെറുപ്പാണെന്നെന്റെ മുഖത്ത് നോക്കി പറഞ്ഞപ്പോയായിരുന്നു ആദ്യമായി ഹൃദയം പൊട്ടികരഞ്ഞുപോയത്..സ്വന്തമായിരുന്ന എന്തോ ഒന്നു നഷ്ടമായപോലെ..അവിടെ അവസാനിപ്പിക്കാൻ ശ്രമിച്ചതാ എല്ലാം..
പക്ഷേ എന്റെ ഷാനിയുടെ കണ്ണീർകണങ്ങൾ എന്നെ അതിനനുവദിച്ചില്ല..എങ്ങനെയെങ്കിലും ന്റെ ഷാനിക്ക് വേണ്ടി പഠിക്കാനുള്ളത് ഞാനൊപ്പിച്ചു കൊടുക്കും..
അതൊരു വാശിയായിരുന്നു പിന്നെ അങ്ങോട്ട്..ഒരുപാട് ജോലിക്ക് പോയി..എല്ലാ മാസവും നാദിയുടെ കയ്യിൽ അവൾക്കായുള്ള കാശ് ഏൽപ്പിക്കും..ഒരുപാട് പേരുടെ ആട്ടും തുപ്പും കേൾക്കേണ്ടി വന്നു..പക്ഷേ സഹിച്ചു..എല്ലാം ഷാനിയുടെ കണ്ണീർ മാഞ്ഞ് അവിടെ ആനന്ദത്തിൻ തേന്മഴ ഒഴുക്കാൻ..പക്ഷേ ഒരിക്കൽ പോലും അവളെന്നെ മനസ്സിലാക്കിയില്ല.,'
അപ്പോഴേക്കും ഷാനിയുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു...
"അപ്പോ താൻ പഠിച്ചിരുന്നതെല്ലാം ഹിഷാമിന്റെ കാരുണ്യം കൊണ്ടായിരുന്നോ.."
നിറഞ്ഞ മിഴികളിൽ അക്ഷരങ്ങളോരോന്നും അവ്യക്തമായി വന്ന് അവളെ പരിഹസിക്കുന്ന പോലെ തോന്നി..
ഓരോ തിയ്യതിയും ഇട്ട് എഴുതികൊണ്ടിരുന്നു ഒരോ സംഭവങ്ങളും..
"ഇന്ന് ഞാൻ ബ്രോക്കർ മൂസക്കായുടെ അറിവിൽ നിന്ന് കിട്ടിയ ആ ആലോചന കേട്ടു നെഞ്ചു തകർന്നത് കൊണ്ടായിരുന്നു ഷാനിയുടെ ഉപ്പാനെ വിളിച്ചത്..അതെനിക്ക് വലിയ ഒരു പാഠം പഠിപ്പിച്ചു തന്നു ന്റെ ഷാനി..എനിക്കൊരു അർഹതയുമില്ലാന്ന്..
ശരിയാണ്..ഷാനീ..നിന്നെ സ്വീകരിക്കാൻ എന്തർഹതയാ ഈ ഹിഷാമിനുള്ളേ..എങ്കിലും കരയില്ലാ ട്ടോ .നീ എവിടാണേലും ആരുടെ കൂടെയാണേലും സന്തോഷമായിരിക്കണം.."
വിദ്വേഷത്തിന്റെ തീജ്വാലകൾ അവളുടെ ഉള്ളിലൊരു അഗ്നികുണ്ഠം തീർക്കുമ്പോഴും റാഷിദുമായ ആലോചന അവൾക്കുമുന്നിലെത്തിയത് ഞാൻ കാരണമാണെന്ന സത്യം അവൾ ഒരിക്കലും അറിഞ്ഞിട്ടുണ്ടാവണമെന്നില്ലാാ.
നല്ല ആലോചനകൾ വന്നാൽ ഉടനെ കല്യാണം ഉണ്ടായേക്കാമെന്ന് ഷാനിയുടെ ബന്ധുവായ സക്കീനത്തായിലൂടെ അറിഞ്ഞതുകൊണ്ടായിരുന്നു ബ്രോക്കർ മൂസക്കാ വഴി അവളുടെ ഉപ്പാനോട് എന്നെപറ്റി ധരിപ്പിക്കാൻ ഏല്പിച്ചതും..പക്ഷേ അവിടേയും വിധി എന്നെ തോൽപ്പിക്കുകയായിരുന്നു... ബ്രോക്കർ ഫീസ് കൂടുതൽ ലഭിക്കുന്നിടത്തേക്ക് അയാൾ കാലുമാറി..എന്നെന്നേക്കുമായവൾ എന്നിൽ നിന്നകലാനൊരു കാരണവുമായി...
"സ്നേഹം എന്നത് കൈക്കുമ്പിളിൽ കോരിയെടുക്കാനോ പിടിച്ചു വാങ്ങാൻ പറ്റുന്നതോ അല്ലാ..നിന്റെ സ്നേഹം ലഭിക്കാൻ ഈ ഹിഷാമിനു ഭാാഗ്യമില്ലാ..
"
"എന്റെ സ്വപ്നങ്ങള്‍ക്ക്
കാലം നല്‍കിയത്
നിന്റെ ഓര്‍മ്മകള്‍ മാത്രമാണ് ..
ഒരിക്കലും മറക്കാന്‍
ഞാനിഷ്ടപെടാത്ത ...
എന്റെ കണ്ണിനെ
ഈറന്‍ അണിയിക്കുന്ന ...
നിന്റെ ഓര്‍മ്മകള്‍ ..
എന്റെ കയ്യിൽ നിനക്ക് തരാനായുള്ളത് കുറിയിലൂടെ എനിക്ക് ലഭിച്ച ആ എഴുപത്തയ്യായിരം രൂപ മാത്രമാണ്..
എന്റെ ഷാനിയോ കുടുംബമോ ഒരിക്കലും ആരുടെ മുന്നിലും തലകുനിക്കേണ്ടി വരരുത്..അതിനു വേണ്ടിയാണത് ഞാൻ നാദിയുടെ കയ്യിൽ ഏൽപ്പിക്കുന്നത്.."
അവസാനപേജിലേ ഡേറ്റ് നോക്കിയപ്പോ ഇന്നലെ എഴുതിയതാണ്..
"അവസാാനമായൊരു നോക്കു കാണാനായിരുന്നു ഷാനീ ഇന്നലെ നിന്റരികിലേക്ക് വന്നത്..വെറുപ്പാണെന്നറിയാം..അതോണ്ടല്ലേ നീ ഞാനാണെന്നറിഞ്ഞിട്ടും വിളിച്ച് ആളെ കൂട്ടിയത്..ഇനിയൊരിക്കലും ഈ ഹിഷാം വരില്ലാട്ടോ..പോവാണ്..ന്നെ വേണ്ടാത്താ ഈ വീടും നാടും വിട്ട് ഉടനെത്തന്നെ.. എന്റെ സ്നേഹം നാദിയിലും ഈ പുസ്തക താളുകളിലും മാത്രമായി ഒതുങ്ങി തീരട്ടേ.."
"വേദനയുടെ തീച്ചൂളയിൽ ഞാനെന്ന നാമം ഇല്ലാാതാകുന്നത് വരേ തുടരട്ടേ വിധിയുടെ ഈ വിളയാട്ടം.."
"എന്റെ ഷാനി ഭർത്താവിനോടൊപ്പം സന്തോഷത്തോടെ കഴിയുന്നതും മനസ്സിൽ കണ്ട് ഞാനുണ്ടാവും ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ..പുഞ്ചിരിയോടെ.."
"പൂനിലാവിൽ പുഞ്ചിരി തൂകുമെൻ പൂർണ്ണ ചന്ദ്രനേ..നിൻ പുഞ്ചിരിയേക്കാൾ ശോഭ വേണമെന്നും എന്റെ ഷാനിയുടെ വദനമിൽ...."
ഷാനിയുടെ കണ്ണീർതുള്ളികളാൽ പല അക്ഷരങ്ങളും അലിഞ്ഞില്ലാതായിതീർന്നിരുന്നു..
തരിച്ചു നിന്നിരുന്ന ഷാനിയുടെ കൈകളിൽ നിന്നും ആ ഡയറി ഊർന്നു വീണു..
ഇതേ സമയം ഹിഷാം തലേ ദിവസം കല്യാണ വീട്ടിൽ പോയി ഉറക്കൊഴിഞ്ഞതും എല്ലാം കൂടിയുള്ള ക്ഷീണം കൊണ്ട് വിശ്രമിക്കാനായി റൂമിലേക്ക് വരുമ്പോഴാണ് അപ്രതീക്ഷിതമായി ഷാനിയെ അവിടെ കണ്ടത്..
(തുടരും....)
shas

No comments:
Post a Comment