┏══✿ഹദീസ് പാഠം 284✿══┓
■══✿ <﷽> ✿══■
18 - 4 -2017 ചൊവ്വ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالََ : بَينَمَا النَّبِيُّ ﷺ فِي مَجْلِسٍ يُحَدِّثُ الْقَوْمَ ، جَاءَ أَعْرَابِيٌّ فَقَالَ: مَتَى السَّاعَةُ ؟ فَمَضَى رسُولُ اللهِ ﷺ يُحَدِّثُ ، فَقَالَ بَعْضُ الْقَوْمِ : سَمِعَ مَا قَالَ فَكَرِهَ مَا قَالَ ، وَقَالَ بَعْضُهُمْ: بَلْ لَمْ يَسْمَعْ ، حَتَّى إذَا قَضَى حَدِيثَهُ قَالَ: أَيْنَ السَّائِِلُ عَنِ السَّاعَةِ؟ قَالََ: هَا أَنَا يَا رَسُولَ اللهِ قَالَ : إذَا ضُيِّعَتِ الْأَمَانَةُ فَانْتَظِرِ السَّاعَةَ قَالَ: كَيفَ إضَاعَتُهَا؟ قَالَ : إذَا وُسِّدَ الْأَمْرُ إِلَى غَيْرِ أَهْلِهِ فَانْتَظِرِ السَّاعَةَ (رواه البخاري)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിവേദനം: മഹാൻ പറഞ്ഞു: തിരു നബി ﷺ ജനങ്ങളുമായി സംസാരിച്ചു കൊണ്ടിരിക്കേ അപരിഷ്കൃതനായ ഒരാൾ വന്നു കൊണ്ട് ചോദിച്ചു: എപ്പോഴാണ് അന്ത്യ നാൾ? തിരു നബി ﷺ സംസാരം തുടർന്നപ്പോൾ ജനങ്ങളിൽ ചിലർ പറഞ്ഞു: അദ്ദേഹം പറഞ്ഞത് തിരു നബി ﷺ കേട്ടിട്ടുണ്ട് പക്ഷെ പറഞ്ഞത് ഇഷ്ടമായി കാണില്ല, മറ്റു ചിലർ പറഞ്ഞു: അദ്ദേഹം പറഞ്ഞത് തിരു നബി ﷺ കേട്ടിട്ടില്ല. അങ്ങനെ തിരു നബി ﷺ സംസാരിച്ചു കഴിഞ്ഞപ്പോൾ പറഞ്ഞു: അന്ത്യ നാളിനെ കുറിച്ച് ചോദിച്ചയാളെവിടെ? ആഗതൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതരെ ഞാൻ ഇവിടെ ഉണ്ട്. തിരു നബി ﷺ പറഞ്ഞു: വിശ്വാസ്യത പാഴാക്കപ്പെട്ടാൽ നിങ്ങൾ അന്ത്യ നാൾ പ്രതീക്ഷിച്ച് കൊള്ളുക ആഗതൻ ചോദിച്ചു: എങ്ങിനെയാണ് അത് പാഴാക്കപ്പെടുക? തിരു നബി ﷺ പറഞ്ഞു: അനർഹരിലേക്ക് കാര്യങ്ങൾ ഏൽപ്പിക്കപ്പെട്ടാൽ നിങ്ങൾ അന്ത്യ നാൾ പ്രതീക്ഷിച്ച് കൊള്ളുക(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe


No comments:
Post a Comment