Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, April 18, 2017

കിനാവിലെ മണിയറ'- ഭാഗം 17

ഒരു ചിത്രശലഭം കണക്കേ പാറിനടന്നിരുന്ന ഷാനിയിലുണ്ടായ മാറ്റം സൈതാലിക്കായിലും മൈമൂനത്തായിലും ഒരു അമ്പരപ്പുണ്ടാക്കി..

എന്താണതിനു കാരണമെന്നവർ എത്ര ചൂഴ്ന്ന് ചോദിച്ചിട്ടും ഷാനി പറയാൻ  തയ്യാറാായില്ലാ..


"മൈമൂ..എന്താ നമ്മളെ മോൾക്ക് പറ്റിയേ..രണ്ടീസായിട്ട് ഓക്കൊരു മാറ്റമൊക്കെ ഒണ്ടല്ലോ..ഒരുഷാറും കാണുന്നില്ലാാ.."

സൈതാലിക്കാ വേവലാതിയോടെ ചോദിച്ചു..

"എന്താന്നെനിക്കറീലാ..ചെലപ്പോ കല്യാണം അടുത്തു വര്ണതിന്റെ ടെൻഷനോണ്ടാവും.."


"ഉം..ഇയ്യൊന്നു നോക്കിക്കേടീ..ഇനി ആരേലും കല്യാണം വിളിക്കാൻ വിട്ട്പോയീണോന്ന്.."


മൈമൂനത്താ അടിച്ചുവാരുന്നതിനിടയിൽ  വന്ന് കല്യാണം വിളിക്കാനെഴുതിവെച്ചവരുടെ ലിസ്റ്റൊക്കെ നോക്കി...

ഷാനി അപ്പോഴും ചിന്തകളുടെ ഏതോ മായാലോകത്തായിരുന്നു..

മൂന്നാാലു ദിവസം കഴിഞ്ഞപ്പോ ഷാനി ഒരു തീരുമാനത്തിലെത്തി..


അവൾ ഹിഷാമിന്റെ നമ്പർ കോൾ ലിസ്റ്റിൽ നോക്കി തപ്പിയെടുത്തു..

ആ നമ്പറിലേക്ക് വിളിച്ചു..നിമിഷങ്ങൾക്കകം കോൾ അറ്റെൻഡ് ചെയ്തു

"ഹലോ.."


"ഹ..ലോ..ഇത്..ഞാനാ ഷാനീ.."


കുറച്ച് നേരം അവർക്കിടയിൽ ഒരു നിശബ്ദത രൂപപ്പെട്ടു..ആ നിശബ്ദതക്ക് ഭംഗം വരുത്തികൊണ്ട് ഹിഷാം മറുപടി നൽകി..

"പറയൂ ഷാനി.."

എന്തുപറയണമെന്നറിയാതെ ഷാനിയും ഒരു നിമിഷം മൗനം പൂണ്ടു..


"ഒരിക്കലെങ്കിലും ന്നെ അറീക്കായിരുന്നില്ലേ ഹിഷാം..ഒന്നുമറിയാതെ ഞാനെത്ര വേദനിപ്പിച്ചു.."

എവിടെന്നോ ആർജ്ജിച്ചെടുത്ത ധൈര്യം അവൾക്ക് അത്രയും ചോദിക്കാൻ അവസരം നൽകി..

"അതൊന്നും സാരമില്ല ഷാനീ..ഈ ഹിഷാമിനു അതൊന്നും വിധിച്ചിട്ടില്ല..അത്രേ ഞാനിപ്പോ കരുതുന്നുള്ളു..കഴിഞ്ഞതെല്ലാം നമുക്കിനി മറക്കാം.. ഇനി ഷാനി നല്ല ഒരു ഭാര്യയായും മരുമോളായും നിന്റെ ഭർത്താവിന്റെയും അവരുടെ വീട്ടുകാരുടെയുമൊപ്പം സന്തോഷമായിരിക്കണം..അതാ ഈ ഹിഷാമിന്റെയും സന്തോഷം.."


എങ്ങനെയൊക്കെയോ അത്രയും പറഞ്ഞൊപ്പിച്ച് അവൻ വാക്കുകളെ പൂർണ്ണതയിലെത്തിച്ചു..

ഹിഷാം ഒഴിഞ്ഞു മാറാൻ ശ്രമിക്കാണെന്നവൾക്ക് മനസ്സിലായി..

"പ്ലീസ് ഹിഷാം അങ്ങനെ പറയരുത്..ഞാനെന്താ മറക്കേണ്ടത് പറയ്..

തിരിച്ചറിയാതെ പോയ സ്നേഹമാണെങ്കില് കാലം ഒരു പക്ഷേ ന്നിൽ മറയിട്ടേക്കാം..അറിഞ്ഞിട്ടും തള്ളിക്കളയ്ണ ഈ സ്നേഹം എങ്ങനെയാ എന്നിൽ നിന്നകന്ന്  പോവാ.."

"ഷാനീ അങ്ങനെയൊന്നും പറയരുത്..വൈകിപ്പോയി മോളേ..കല്യാണത്തിന് എനി രണ്ടാഴ്ച കൂടി യല്ലേ ഉള്ളു..ഈ സമയത്ത് ഇങ്ങനെ ഒന്നു ചിന്തിക്കാൻ പാടില്ലാ..ഉപ്പനേം ഉമ്മാനേം വേദനിപ്പിച്ചിട്ട് നമ്മൾ എന്ത് സ്വന്തമാക്കാനാണ്..എല്ലാം വിധിയാണെന്ന് കരുതി സമാധാനിക്കാം."


 ഹിഷാമിന്റെ ഇടറി വീഴുന്ന വാക്കുകളോരോന്നും ഷാനിയുടെ മനസ്സിലൊരു കനൽമഴയായ് പെഴ്തുകൊണ്ടിരുന്നു‌..കൂടുതൽ ഒന്നും പറയാൻ അവൾക്കും കഴിഞ്ഞില്ലാ.


സങ്കടം കൊണ്ട് മൊബൈൽ നിലം പതിച്ചിരുന്നത് പോലും അവളറിഞ്ഞില്ലാ..

 ഹിഷാമിനെ പറഞ്ഞിട്ടും കാര്യമില്ലാ..
അവനൊരിക്കൽ ഉപ്പാനെ വിളിച്ചു ചോദിച്ചപ്പോ ഒഴിഞ്ഞുമാറിയത് ഈ ഞാൻ തന്നെയാണല്ലോ..

എന്തു ചെയ്യണമെന്നൊരു രൂപവും ഇല്ലാ..ഓർക്കും തോറും മനോനില തെറ്റുന്ന പോലെ തോന്നി..രണ്ടു മൂന്നു ദിവസായിട്ട് ഉറക്കം പോലും തന്നിൽ നിന്നകന്നു മാറിയിരിക്കുന്നു..നിശീഥിനിയുടെ ഭീമാകാരങ്ങളായ ഹസ്തങ്ങൾ അവളെ വാരിപുണരുന്നപോലെ ..

ഈ രാത്രി കൊണ്ടീ ലോകം അവസാനിച്ചിരുന്നെങ്കിൽ..അവൾ അതിയായി ആഗ്രഹിച്ചു...

'ഇല്ല ഹിഷാം..നിന്നിൽ നിന്നകലാൻ എനിക്കിനിയാവില്ലാ..നീ എന്നോട് കാണിക്കുന്ന ഈ സ്നേഹം, സത്യമാണെങ്കിൽ എന്നും ഒരു തണലായി നീ എന്റെ കൂടെ ഇനിയും ഉണ്ടാവണം..'


അവൾക്കറിയാമായിരുന്നു ഹിഷാം ഒരിക്കലും ഒരുപാട് പേരെ വേദനിപ്പിച്ചിട്ട് തന്നെ സ്വന്തമാക്കാൻ ശ്രമിക്കില്ലായെന്ന്..


മനസ്സിന്റെ വിങ്ങലിൽ നിന്നുൽഭവിക്കുന്ന മിഴിനീർതുള്ളികൾ മൗനമായവളോട് സംസാാരിച്ചു കൊണ്ടിരുന്നു ....അവളിലെ വേദനകളുടെ ആഴത്തെ കുറിച്ച്..


ഒത്തിരി ആലോചനകൾക്ക് വിരാമമിട്ട്

 ശക്തമായ മറ്റൊരു തീരുമാനത്തിന് തയ്യാറായികൊണ്ട് ഷാനി അന്നത്തെ ദിവസത്തേയും യാത്രയാക്കി..


                 ‌ (തുടരും)

shas

No comments: