"എന്താ നാദിയേ..ഇയ്യ് ചൂലും കയ്യിൽ പിടിച്ച് ആലോചിച്ചിരിക്ക്ണേ..അന്റെ കുട്ടിയളെ കെട്ടിക്ക്ണതിനെ പറ്റി ആലോചിക്കാണോ.."
"പോ..
മ്മച്ചിയേ..അൻഷിദ് ഗൾഫിന്ന് വന്നിണ്..ഓനാ വിളിച്ചതിനെകുറിച്ചോർക്കെയ്നു."
"അതെന്താപ്പോ ഇത്ര ഓർക്കാൻ
ഇപ്പോ..ഓന് കുറേ കാലായിലേ പോയിട്ട്...."
"ആ മ്മച്ചിയേ..ഓനാ ഷാനിയുടേം ഹിഷാമിന്റെ യും കാര്യം ചോദിക്കാൻ വിളിച്ചതാ..മ്മച്ചിക്കോർമ്മല്ലേ ഷാനിബാനെ..ഒരുകാലത്ത് കീരിയും പാമ്പുമായി കഴിഞ്ഞോരാ.."
"ഏത് ഷാനിബ..നിക്കോർമ്മ കിട്ട്ണില്ല......"
റസിയത്താ കൈമലർത്തി
"ന്റെ മ്മച്ചിയേ ഞാൻ വാഴക്കാട് ഒരു കല്യാണത്തിന് പോയത് ഓർക്ക്ണ്ടോ ഇങ്ങള്.." നാദി ഓർമ്മയിലേക്കൊരു പാലം ഇട്ടു
"ആ ഷാനിബാന്റെ..ഇപ്പോ ഓർമ്മ വന്നിക്ക്ണ്..അല്ല മോളേ..
ഓക്കെന്തിനെയ്നു ഓനോടിത്ര ശത്രുത.."
"ഈ മ്മച്ചിന്റെ ഒരു മറവി..അതൊക്കെ ഒരു കഥയാ മ്മച്ചിയേ.. കേൾക്കാൻ ടൈം ഉണ്ടേൽ ഞാൻ പറഞ്ഞു തരാ..."
"ടൈമൊക്കെ നമ്മക്ക് ണ്ടാക്കാ..
ആദ്യം ഇയ്യ് അടുക്കളേലോട്ട് നടക്ക്..നൂറുകൂട്ടം പണിണ്ട്..എടുത്തോണ്ട് പറയാലോ.."
റസിയത്താ നാദിയെ അടുക്കളയിലോട്ട് ഉന്തി കൊണ്ട് പോയി..
"ഇനി പറയ്..എന്താ അനക്ക് ഷാനിബനെ പറ്റി പറയാനുള്ളേ.."
തേങ്ങ ചിരവാനുള്ളത് കയ്യിൽ കൊടുത്തിട്ട് റസിയത്താ പറഞ്ഞു
"അത് മ്മച്ചിയേ..ഞങ്ങളെ പത്താം ക്ലാസിലെ ആദ്യത്തെ ദിവസം..ഓരോരുത്തരേം ക്ലാസ് വേർത്തിരിച്ചും സാറമ്മാരുടെ ഉപദേശവും എല്ലാം കൂടി..കൂടികൊഴഞ്ഞു കിടക്ക്ണ ആഴ്ച..
ആ ഒരാഴ്ച
ബോറടിപ്പിക്കലും പരീക്ഷ പ്പേടിയും എല്ലാം കൂടി വിറങ്ങലിച്ചു നിക്ക്ണ ദിനങ്ങൾ..
ബോയ്സും ഗേൾസും എല്ലാം കൂടി കടിപിടികൂട്ണ ദിവസങ്ങൾ..ഒരാഴ്ച്ചകൊണ്ട് തന്നെ പത്താം ക്ലാസ് ജീവിതം മടുത്തു തുടങ്ങി എല്ലാർക്കും..വെള്ളത്തിന്റെ ക്ഷാമവും ഉപദേശത്തിന്റെ കൂമ്പാരവും..ഓരോ ക്ലാസിലും സാറമ്മാര് വരുമ്പോ ഓടി രക്ഷപ്പെടാൻ തോന്നും..
അങ്ങനൊരു ദിവസം
എല്ലാവരുടേയും മനസ്സിലൊരു ഉന്മേഷത്തിന്റെ ചെപ്പ് തുറന്നു കൊടുത്തുകൊണ്ട് ആ മൊഞ്ചത്തിക്കുട്ടി ക്ലാസ് റൂമിന്റെ വാതിൽ പടിക്കൽ വന്നു നിന്നത്.."
ഷാനിബ!!!
"മേ ഐ കമിംഗ് സാർ.."
തല ചെരിച്ചുകൊണ്ട് ഏതാപ്പോ പെർമിഷൻ ചോദിച്ചോണ്ട് ഒരു പുതിയ അവതാരം എന്ന ഭാവത്തിൽ നോക്കികൊണ്ട് ബാബുസാർ പറഞ്ഞു..
"യെസ് കമിംഗ്.."
അകത്തേക്ക് കയറിവന്ന ഷാനിബാനെ നോക്കി കൊണ്ട് വായും പൊളിച്ച് ഇരിക്കാ സകല ബോയ്സും....
ഗേൾസ് ഒക്കെ തലചൊറിഞ്ഞ് അസൂയയോട അവളേം നോക്കി ഇരുന്നു..
വേറേ ഒന്നോണ്ടുമല്ല ഉമ്മച്ചിയേ..അത്രക്ക് മൊഞ്ചായിരുന്നു ഷാനിക്ക്..ഐശ്വര്യറായിടെ ലുക്കും തമന്നയുടെ ശരീരവടിവും എല്ലാം ഒത്തിണങ്ങിയ സുന്ദരിക്കോത..
"ന്യൂ അഡ്മിഷനാണോ..?"
ബാബുസാർ ചോദിച്ചു..
"അതേ സാർ..ഒരാഴ്ച മുന്നേ മാമൻ വിളിച്ച് ശരിയാക്കിണ് അഡ്മിഷൻ എന്നു പറഞ്ഞു.."
"ഉം..ഓക്കേ..പോയി ഇരിക്കൂ.."
എവിടെയിരിക്കണമെന്ന് ഒരു നിമിഷം ആലോചിച്ചു നിക്കുമ്പോഴേക്കും ബോയ്സ് അടക്കം ആ സുന്ദരിക്കുമുന്നിൽ ബഹുമാന പുരസ്ക്കരം എണീറ്റു നിന്നു സീറ്റു ഒഴിഞ്ഞു കൊടുത്തു..
ഹോ ഇവനൊന്നും ഒരു ടീച്ചേഴ്സിന്റെ മുന്നിലും മിത്രേം ബഹുമാനം കാണിച്ചിണ്ടാവൂലാ..
ഏവരുടേയും ക്ഷണം സ്നേഹപൂർവ്വം നിരസിച്ചുകൊണ്ട് ഷാനി സെക്ക്ന്റ് ബെഞ്ചിൽ വന്നിരുന്നു.. അതായത്..ഈ നാദിറാന്റെ അടുത്ത്.."
"ഓ..ഓക്ക് കണ്ണു തട്ടണ്ടാ..കരുതിക്കാണും..അതാപ്പോ അന്റെ എട്ത്ത് തന്നെ വന്നിരുന്നേ.."റസിയത്താ നാദിനെ ഒന്നു ആക്കിച്ചിരിച്ചു..
"പോ ..മ്മച്ചിയേ..ഇങ്ങനാണേൽ ഞാനിനി പറയ്ണില്ലാ.."നാദി മുഖം വീർപ്പിച്ചു
"നമ്മളൊരു തമാശ പറഞ്ഞല്ലേ പൊന്നെ... ഇയ്യ് ബാക്കി പറയ്.."
"ഓ..ഒരു ബല്യ തമാശ..അതുപറഞ്ഞു നാദി കഥ തുടർന്നു.."
അഭിമാനപൂർവ്വം എല്ലാരേം ഒന്നു നോക്കിക്കോട്ട് ഞാൻ ചോദിച്ചു..
"എന്താ പേര്..?"
(തുടരും..)
No comments:
Post a Comment