ഒരു തളർച്ചയോടെ സൈതാലിക്ക ഉമ്മറത്തേ കസേരയിൽ വന്നിരുന്നു..
"മൈമോ.ഇയ്യ് ഏശം കഞ്ഞിവെള്ളം കൊണ്ട് വാ.."
"ഇങ്ങൾ പോയ കാര്യം എന്തായി..ഓര് കല്യാണക്കാര്യൊക്കെ സമ്മയിച്ചോ.."
മൈമൂനത്താ കഞ്ഞിവെള്ളം കൊടുക്ക്ണതിനിടയിൽ ആകാംക്ഷയോടെ ചോദിച്ചു..
മൈമൂനത്താ കഞ്ഞിവെള്ളം കൊടുക്ക്ണതിനിടയിൽ ആകാംക്ഷയോടെ ചോദിച്ചു..
ഹിഷാമിന്റെ വീട്ടിൽ നടന്ന ഓരോ കാര്യങ്ങളും മനസ്സിലോടെ ഒന്നൂടെ ഓടിച്ചുപോയി സൈതാലിക്ക..
"ഓരൊക്കെ വല്യ ആൾക്കാരല്ലേ മൈമൂ..യാഥാർത്യങ്ങളൊക്കെ ഉൾക്കൊള്ളാൻ ഓർക്ക് കൊറച്ച് സമയൊക്കെ വേണ്ടി വരും.."
സൈതാലിക്കായുടെ മറുപടിയിൽ നിന്ന് മൈമൂനത്താ എല്ലാം വായിച്ചെടുത്തു..
പിന്നീടൊന്നും അവർ ചോദിക്കാൻ നിന്നില്ല..സൈതാലിക്കായുടെ മൗനത്തിൽ നിന്ന് എന്തൊക്കെയോ ഹിഷാമിന്റെ വീട്ടിൽ നടന്നിട്ടുണ്ടെന്ന് ഷാനിയും ഊഹിച്ചെടുത്തു..
തന്റെ വീട്ടുകാർ തനിക്ക് വേണ്ടി എല്ലാവരുടേയും മുന്നിൽ നാണം കെടുകയാണെന്ന കുറ്റബോധം അവൾക്കുണ്ടായി..എന്തുചെയ്യുമെന്ന ചോദ്യത്തിനൊരുത്തരം നൽകാൻ അവൾക്കും കഴിഞ്ഞിരുന്നില്ലാ,

അന്നു രാത്രി ഹിഷാമും അവന്റെ ഫ്രണ്ട് ജാബിറും കൂടി ഷാനിയുടെ വീട്ടിൽ വന്നു..
"ഷാനിയുടെ ഉപ്പ എന്നോട് ക്ഷമിക്കണം..ഇന്ന് വീട്ടിൽ ഉണ്ടായതെല്ലാം ഞാനറിഞ്ഞു.."
അവൻ ഒരു ക്ഷമാപണം പോലെ പറഞ്ഞു..
അവൻ ഒരു ക്ഷമാപണം പോലെ പറഞ്ഞു..
"അതൊന്നും സാരല്യ മോനേ ഞങ്ങൾ ഇങ്ങളെ അത്രൊന്നും പൈസ ഇല്ലാത്തോരാ..ആ വ്യത്യാസം ഇല്ലാതിരിക്കൂലല്ലോ.."
സൈതാലിക്ക വിഷണ്ണനായി കൊണ്ട് മറുപടി നൽകി..
സൈതാലിക്ക വിഷണ്ണനായി കൊണ്ട് മറുപടി നൽകി..
"ഉപ്പാ..ഇങ്ങക്കിതാ ഞാൻ വാക്ക് തരുന്നു..ഷാനിക്കും ഇങ്ങക്കും ഒക്കെ സമ്മതാണേൽ നിശ്ചയിച്ചുറപ്പിച്ച ആ ദിവസം തന്നെ ഷാനിയെ നിക്കാഹ് കഴിക്കാൻ ഞാൻ തയ്യാറാണ്...ആരെതിർത്താലും.. "
ഹിഷാം ഉപ്പാന്റെ കൈപിടിച്ചുകൊണ്ട് പറഞ്ഞു..
"അത് മോനെ..ഉപ്പാനെം ഉമ്മാനേം ധിക്കരിച്ച്...... "
സൈതാലിക്കാ ഒന്നു പറഞ്ഞു നിർത്തി..
സൈതാലിക്കാ ഒന്നു പറഞ്ഞു നിർത്തി..
"ഉമ്മയും ഉപ്പയും എപ്പോഴും പ്രാധാന്യം കൊടുക്കണത് കാശിനു വേണ്ടിയാ..ഞാൻ സ്നേഹിക്ക്ണത് കാശിനെയല്ല..ഷാനിയെയാ..ഓളെ പോറ്റാനുള്ള കഴിവെല്ലാം അല്ലാഹ് എത്തിച്ചിട്ട് ഇന്നെനിക്കുണ്ട്.. അതോണ്ട് ഉപ്പാ കല്യാണത്തിനുള്ള ഒരുക്കങ്ങൾ തുടർന്നോളൂ..കല്യാണപന്തലിൽ ഷാനിയെ നിക്കാഹ് കഴിക്കാൻ ഇൻ ഷാ അല്ലാഹ് ഈ ഹിഷാം എത്തിയിരിക്കും.."
ദൃഢനിശ്ചയത്തോടെയും ഷാനിയോടുള്ള അതിരറ്റ സ്നേഹത്തോടെയുമുള്ള ആ വാക്കുകളെ എതിർക്കാൻ സൈതാലിക്കാക്കോ മറ്റാർക്കോ കഴിയുമായിരുന്നില്ല..
"ഉപ്പാാ..നിക്കൊന്നു ഷാനിയോട് സംസാരിക്കാൻ പറ്റ്വോ..."
"അതിനെന്താാ മോനേ..." മൈമൂ..ഷാനിയോട് ഇങ്ങോട്ട് വരാൻ പറയ്.."
സൈതാലിക്ക അവർക്ക് രണ്ടുപേർക്കും സംസാരിക്കാനായിട്ട് സൗകര്യം ചെയ്തു കൊടുത്തു..
"ഷാ...നീ.. "
ഹൃദയത്തിന്റെ ഒരു കോണിൽ തന്റെ സ്വന്തമെന്നെഴുതിവെച്ച ആ പേരു ഷാനി....,
വിളിക്കുമ്പോഴെന്തോ ഒന്നു ഇടറിയപോലെ..വാക്കുകൾക്ക് മാത്രമല്ല ഇടർച്ച ..കൈകാലുകൾക്കെല്ലാം ബാധിച്ചിരിക്കുന്നു..വിദ്വേഷം പ്രണയത്തിനു വഴിമാറികൊടുത്തിരിക്കുമ്പോ എവിടെയോ തോറ്റുപോവുന്ന പോലെ..
വിളിക്കുമ്പോഴെന്തോ ഒന്നു ഇടറിയപോലെ..വാക്കുകൾക്ക് മാത്രമല്ല ഇടർച്ച ..കൈകാലുകൾക്കെല്ലാം ബാധിച്ചിരിക്കുന്നു..വിദ്വേഷം പ്രണയത്തിനു വഴിമാറികൊടുത്തിരിക്കുമ്പോ എവിടെയോ തോറ്റുപോവുന്ന പോലെ..
"ഷാനീ.."
അവൻ വീണ്ടും വിളിച്ചു...
എന്തുപറയണമെന്നറിയാതെ എങ്ങനെ പറയണമെന്നറിയാതെ അവൻ വാക്കുകൾക്ക് വേണ്ടി തപ്പികൊണ്ടിരുന്നു..
അവൻ വീണ്ടും വിളിച്ചു...
എന്തുപറയണമെന്നറിയാതെ എങ്ങനെ പറയണമെന്നറിയാതെ അവൻ വാക്കുകൾക്ക് വേണ്ടി തപ്പികൊണ്ടിരുന്നു..
"ഉം.."
അവൾടെ മൂളലിൽ നിന്നെന്തോ ഒരു ശക്തി പ്രവഹിക്കുന്ന പോലെയവനു തോന്നി..
"..കല്യാണത്തിനു വീട്ടിലിപ്പോഴും ശക്തമായ എതിർപ്പ് തന്നെ തുടരാണ്..പക്ഷേ.."
അവൾടെ മൂളലിൽ നിന്നെന്തോ ഒരു ശക്തി പ്രവഹിക്കുന്ന പോലെയവനു തോന്നി..
"..കല്യാണത്തിനു വീട്ടിലിപ്പോഴും ശക്തമായ എതിർപ്പ് തന്നെ തുടരാണ്..പക്ഷേ.."
ഹിഷാമിനു പറയാനുള്ളതെന്താണെന്നറിയാൻ അവൾ ശ്വാസമടക്കിപ്പിടിച്ചു നിന്നു..
"ഞാനിപ്പോ എന്തെങ്കിലും ചെയ്തില്ലേൽ ഇപ്പോ പ്രതീക്ഷയോടെ ആ ഉമ്മറത്തിരിക്കുന്ന നിന്റെയ ഉപ്പയില്ലേ..അദ്ദേഹം ഹൃദയം പൊട്ടി മരിച്ചുപോവും.. അങ്ങനൊരു കടുംകൈ ചെയ്യുമ്പോ അത്രപോലും ഷാനി ഓർത്തില്ലല്ലോ.."
അവൾ തല കുനിച്ച് നിന്നു..
അവൾ തല കുനിച്ച് നിന്നു..
"അപ്പോ ഹിഷാംക്കാക്ക് എന്നെ ഇഷ്ടല്ലേ..കല്യാണം കഴിക്കാൻ ആഗ്രഹല്ലേ.."
"ഇല്ലാഞ്ഞിട്ടല്ല മോളേ..വീട്ടുകാരെ സാവധാനം പറഞ്ഞു മനസ്സിലാക്കാമെന്ന് കരുതിയാ ഞാനന്ന് വിളിച്ചപ്പോ 2 വർഷം കാത്തിരിക്കാൻ പറഞ്ഞത്..ഇതിപ്പോ എന്തായി തീരുമെന്ന് ഒരുറപ്പുമില്ലാ..."
"ഇങ്ങളെ എത്ര കാലം വേണമെങ്കിലും കാത്തിരിക്കാൻ ഈ ഷാനി തയ്യാറാണ്.."
ഹിഷാം ഷാനിയുടെ അരികിലേക്ക് നടന്നടുത്തു..പ്രണയം തുടിക്കുന്ന അവളുടെ മിഴികളിലേക്കവൻ ഉറ്റുനോക്കി..ഇരുമിഴികളും തമ്മിലിഴുകി ചേർന്നു കെട്ടിപിണഞ്ഞു കിടക്കുന്ന ആ നോട്ടത്തെ മിഴികളിൽ നിന്നുമടർത്തിമാറ്റിയവൾ തറയിലേക്ക് നോക്കി നിന്നു..
"എനിക്കറിയാം മോളേ..നീയെന്നെ കാത്തിരിക്കുമെന്ന്..അതല്ലല്ലോ ഇപ്പോ വിഷയം .അന്ന് നടത്താനിരിക്കുന്ന ആ കല്യാണമെങ്ങാനും മുടങ്ങിയാൽ ഉപ്പയും ഉമ്മയും എത്രപേരുടെ മുന്നിൽ തലകുനിക്കേണ്ടി വരുമെന്ന് ചിന്തിച്ചുണ്ടോ ഷാനീ.."

അതു വരേ പ്രണയലോകത്ത് സഞ്ചരിച്ചിരുന്ന അവൾ അപ്പോഴായിരുന്നു യാഥാർത്യങ്ങളെ കുറിച്ച് ചിന്തിച്ചത്..അവളുടെ കണ്ണുകൾ നിറയാാൻ തുടങ്ങി..
"സാരല്ല്യ ടാ..നീ
മനസ്സറിഞ്ഞ് ദുആ ചെയ്യ് ട്ടോ"
മനസ്സറിഞ്ഞ് ദുആ ചെയ്യ് ട്ടോ"
നേരിടാൻ പോവുന്നതെന്തായാലും തളർന്നുപോവരുതെന്ന നിർദ്ദേശവും ഉപദേശങ്ങളും നൽകിയാണ് ഹിഷാം പോയത്..
ഹിഷാമിന്റെ വാക്കുകൾ മനസ്സിൽ നിന്ന് പുകയുമ്പോഴും ഉപ്പാക്ക് ഒരു വിഷമമുണ്ടാക്കരുതെന്ന് കരുതി അവൾ സന്തോഷത്തിന്റെ മൂടുപടമണിഞ്ഞു നടന്നു..
നഷ്ടപ്പെട്ടുപോയ അഭിമാനം തിരിച്ചുകിട്ടിയ ഒരു ആവേശം സൈതാലിക്കായിലുണ്ടായിരുന്നു..കല്യാണത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടന്നു..
കല്യാണത്തിനൊരാഴ്ച മുന്നേ ഹിഷാം ഉപ്പ കാദർമാഷോട് പറഞ്ഞു..
"ഉപ്പാ..ഇങ്ങൾ എനിക്കെന്നും തന്ന സ്ഥാനം നിങ്ങളെ ചെരുപ്പിനടിയിലാ..സ്നേഹത്തോടെ ഒരു വാക്കുപോലും ഞാൻ ഇങ്ങളെടുത്തുന്നു കേൾക്കാറുമില്ലാ..പക്ഷേ ഞാാനിന്ന് ഒരു പാവം കുട്ടിനെ സ്നേഹിച്ചതിന്റെ പേരിൽ ഇങ്ങളെന്നെ ഈ പെരേന്ന് പുറത്താക്കേണേലും വേണ്ടില്ലാ..എനിക്ക് വേണ്ടി കാത്തിരിക്ക്ണ കുട്ടിനേ തന്നെ നിക്കാഹ് ചെയ്യാതെ നിക്ക് പറ്റൂലാ..ഇങ്ങൾ രണ്ടാളും ന്നോട് ക്ഷമിക്കണം.."
ഹിഷാം പറഞ്ഞു..
ഹിഷാം പറഞ്ഞു..
"എന്താടാ ഇയ്യ് പറഞ്ഞേ..അന്റേൽ അതിന് എന്തൊലക്കയാ ഉള്ളത് ..ഓളെ പോറ്റാൻ ഞങ്ങൾ തന്നെ തരണ്ടേ അനക്ക്.. "
കാദർമാഷ് നിന്ന് കലി തുള്ളി..
കാദർമാഷ് നിന്ന് കലി തുള്ളി..
"ഉള്ളത് കൊണ്ട് തൃപ്തിപ്പെടാനുള്ള കഴിവും എന്നെ ജീവനു തുല്യം സ്നേഹിക്കാനുള്ള ഒരു മനസ്സും ഉണ്ട് ഓൾക്ക്..എനിക്കത് മതി.." ഹിഷാം ഉറച്ചു നിന്നു.
'ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടു കഴിയാനുള്ള മനസ്സ്' എന്നതുകൊണ്ട് ഉദ്ദേശിച്ചത് ഷുക്കൂറിന്റെ വൈഫിനെ കുറിച്ചാണെന്ന് ആമിനത്താക്കും കാദർമാഷിനും മനസ്സിലായി..ഷുക്കൂറ് ഒരു ഡോക്ടറായിട്ടും അവരെല്ലാരും കഴിയുന്നത് ഹിഷാമിന്റെ ചിലവിലായിരുന്നു..
പഠനത്തിലിത്തിരി പുറകിലാണേലും ഹിഷാം ചെയ്ത് നോക്കാത്ത ജോലിയില്ലാ..
ആ പണം കാഴ്ക്കുന്ന മരം അവിടെ നിന്ന് അപ്രത്യക്ഷമാവോ എന്നുള്ള ഭയവുമുണ്ടായിരുന്നു ആമിനത്താക്കും മാഷിനും..
അവസാനത്തെ അടവും ഇറക്കികൊണ്ട് ആമിനത്താ അലറി..
"ഒന്നുകിൽ ഈ ഉമ്മ..അല്ലെങ്കിൽ ആ പെണ്ണ് രണ്ടാലൊരാൾ മാത്രേ ഈ വീട്ടിൽ വാഴൂ.. ആരാ ഇവടെ വേണ്ടത് എന്ന് അനക്ക് തന്നെ തീരുമാനിക്കാം"
ആ വാക്കുകൾക്കു മുന്നിൽ ഹിഷാം ഒന്നു പതറി..

(തുടരും)
shas
shas

No comments:
Post a Comment