വിങ്ങുന്ന ആ ഓർമ്മകളെ മനസ്സിന്റെ ബന്ധനങ്ങളിൽ നിന്ന് സ്വതന്ത്രനാക്കി അവനാ ഭാരം ഷാനിയുടെ മുന്നിൽ ഇറക്കിവെച്ചു..
"അന്ന് ഞാൻ വീട്ടിലെത്തി നമ്മുടെ കല്യാണക്കാര്യം അവതരിച്ചപ്പോൾ പ്രതീക്ഷിക്കാത്ത മറുപടിയായിരുന്നു ഉമ്മാന്റെ ഭാഗത്തൂന്ന്.."
"അനക്ക് ഓൾ വല്യ രാജാത്തിയൊക്കെ ആയിരിക്കും പക്ഷേങ്കില് ഞങ്ങക്കങ്ങനയല്ലാ..പണത്തിന്റെ തൂക്കത്തിന് തന്ന്യാ ഇവടെ സ്ഥാനം."
ഉമ്മ എങ്ങനെയെങ്കിലും പിന്തിരിപ്പിക്കാനുള്ള ഉദ്ദേശമായിരുന്നു.
ഉമ്മ എങ്ങനെയെങ്കിലും പിന്തിരിപ്പിക്കാനുള്ള ഉദ്ദേശമായിരുന്നു.
വിട്ടുകൊടുക്കാൻ എനിക്കും ഉദ്ദേശമില്ലായിരുന്നു..
"ഉമ്മായും ഉപ്പയും എനിക്ക് മറ്റാരെക്കാളും വലുത് തന്നെ..ഒരു മോന് ചെയ്യേണ്ട എല്ലാ ഉത്തരവാദിത്വങ്ങളും ഞാൻ ചെയ്യേം ചെയ്യും..ഞാൻ കാരണം മരിക്കാൻ പോയ പെണ്ണാ ഷാനി..ഇങ്ങക്ക് ഞാനില്ലേലും വേറേം നാലു മക്കളുണ്ട്..ഞാൻ കാരണംഷാനിക്കും കുടുംബത്തിനും വല്ലതും സംഭവിച്ചാല് ആ കുറ്റബോധം കൊണ്ട് പിന്നെനിക്ക് ജീവിക്കാൻ പറ്റൂല..അതോണ്ട് എനിക്കിതിന്ന് പിന്മാറാൻ ബുദ്ധിമുട്ടാണ്.."

"എടാ ഹിഷാമേ.." ഒച്ചയെടുത്തു വിളിക്കുന്ന ആമിനത്താക്ക് നിസങ്കോചം മറുപടി നൽകികൊണ്ട് ഈ ഹിഷാം പറഞ്ഞു
"ഉമ്മാ..നിക്ക് വേണ്ടത് എന്നെ സ്നേഹിക്കാനൊരു പെണ്ണിനെയാാണ്..അല്ലാതെ നാലാാളെ കാണിക്കാൻ പണവും പത്രാസും ഉള്ള ഒരു തറവാട്ടുകാരെയല്ല.."
അതും പറഞ്ഞ് ഞാനിറങ്ങിപോയി..പിന്നെ ഉണ്ടായതെല്ലാം നാടകീയമായ രംഗങ്ങളായിരുന്നു..
അതും പറഞ്ഞ് ഞാനിറങ്ങിപോയി..പിന്നെ ഉണ്ടായതെല്ലാം നാടകീയമായ രംഗങ്ങളായിരുന്നു..
"ഇങ്ങൾ കേട്ടില്ലേ ഓൻ പറഞ്ഞതൊക്കെ..ചെന്ന് തടയാൻ നോക്കി.."
നിസ്സഹയാനായി നിന്ന ഉപ്പാന്റെ മറുപടിക്ക് കാത്തു നിൽക്കാതെ ഷുക്കൂറിക്കാ വന്നു..
നിസ്സഹയാനായി നിന്ന ഉപ്പാന്റെ മറുപടിക്ക് കാത്തു നിൽക്കാതെ ഷുക്കൂറിക്കാ വന്നു..
"അവൻ പറഞ്ഞതെല്ലാം ഞാൻ കേട്ടു..ഈ കല്യാണം എങ്ങനെയെങ്കിലും മുടക്ക്ണ കാര്യം ഞാനേറ്റു..അതോർത്ത് നിങ്ങൾ വിഷമിക്കണ്ട.."
അവിടെന്നിറങ്ങിയ ഞാൻ ജാബിറിനേം കൂട്ടി നേരെ പോയത് അബൂബക്കർ ഹാജിയുടെ വീട്ടിലേക്കായിരുന്നു.
അന്നു വീട്ടിൽ നിന്നുണ്ടായ പ്രശ്നങ്ങൾക്കൊരു ക്ഷമ പറയൽ കൂടിയായിരുന്നു ഉദ്ദേശം..
അന്നു വീട്ടിൽ നിന്നുണ്ടായ പ്രശ്നങ്ങൾക്കൊരു ക്ഷമ പറയൽ കൂടിയായിരുന്നു ഉദ്ദേശം..
"അതൊന്നും സാരല്യാ മോനേ..ഇയ്യ് ഇപ്പൊ ചെയ്യുന്നത് തന്നാ അയിന്റെ ശരി..പടച്ചോൻ അന്നെ അനുഗ്രഹിക്കും. എന്താവശ്യം വന്നാലും ചോദിക്കാൻ മടിക്കരുത്."
ഞങ്ങൾ അവിടെന്ന് തിരിച്ചു വരുമ്പോയായിരുന്നു ഷുക്കൂറിക്കാന്റെ കുബുദ്ധി എന്താന്ന് ശരിക്കും മനസ്സിലായത്..
ഞങ്ങൾ അവിടെന്ന് തിരിച്ചു വരുമ്പോയായിരുന്നു ഷുക്കൂറിക്കാന്റെ കുബുദ്ധി എന്താന്ന് ശരിക്കും മനസ്സിലായത്..
ഞാൻ പോലുമറിയാത്ത കേസിൽ പോലീസ് വന്നെന്നെ അറസ്റ്റു ചെയ്തോണ്ട് പോയി..കല്യാണം കഴിയ്ണവരേ എന്നെ അവിടെ തടങ്കലിൽ ഇടുകയായിരുന്നു ലക്ഷ്യം
വീട്ടുകാരുടെ തന്ത്രം മനസ്സിലാക്കിയ ജാബിർ ഹാജിയാരെ പോയി കണ്ടു..പിന്നെയെല്ലാം ഹാജിയാാരുടെ നിർദ്ദേശപ്രകാരായിരുന്നു.. വിവരങ്ങളെല്ലാം അറിഞ്ഞ് എല്ലാറ്റിനും കൂടെ നിക്കാൻ സാജിദയുടെ ഭർത്താവ് ഷഫീഖും ഉണ്ടായിരുന്നു.. പെട്ടെന്ന് അവിടെന്നെറക്കിയാൽ മറ്റൊരു തന്ത്രം പണിയുമെന്ന് മനസ്സിലാക്കിയ ഹാജിയാർ കല്യാണത്തിന്റെ അന്നു രാവിലെയാ എന്നെ പുറത്തിറക്കിയേ..അതിനിടയിൽ നിനക്കും എനിക്കും വേണ്ട എല്ലാ ഡ്രസ്സുകളും ജാബിറും പെങ്ങളും സംഘടിപ്പിച്ചിരുന്നു..അന്ന് രാവിലെ വീട്ടിലേക്ക് കയറിവന്ന എന്നെയും കൂട്ടുകാരെയും കണ്ട് വീട്ടുകാരും ഞെട്ടി..പിന്നെ അവിടുന്നു ഡ്രസ്സും മാറി ഇറങ്ങി..
"ഉമ്മാ..ഇങ്ങൾ ചെയ്ത പ്രവൃത്തി നാട്ടാരും കൂടി അറിയണ്ടേൽ സാജിദാനെം സുമയ്യാനേം ന്റെ കൂടെ അങ്ങോട്ട് പറഞ്ഞു വിട്ടോളി.."
അങ്ങനെയാ അവരുടെ വരവും ഉണ്ടാായേ..

ഒരു കഥ കേട്ടിരിക്കണപോലെ ഷാനി എല്ലാം കേട്ടിരൊന്നൊന്നു ദീർഘനിശ്വാസം വിട്ടു...
"അപ്പോ ഇക്കാ..എല്ലാം ന്റെ ഉപ്പാക്ക് അറിയാരുന്നോ.."
"ഇല്ലടാ..എല്ലാ കൈകാര്യങ്ങളും ആരുമറിയാതെ ചെയ്തത് ഹാജിയാരും..ജാബിറുമാ..പറഞ്ഞാൽ എല്ലാ പ്ലാനും പൊളിയുമെന്ന് കരുതിട്ടാ..പിന്നെ
എന്റെ ഇവടത്തെ അവസ്ഥ ഏകദേശം ന്റെ ഷാനിക്ക് മനസ്സിലാായിണ്ടാവല്ലോ ലേ അന്ന് ആ ഡയറി വായിച്ചപ്പോ തന്നെ...ഇയ്യ് ഓരെ വെറുക്കരുത് ട്ടോ...ഓരെ സ്നേഹം കൊണ്ട് മാറ്റിയെടുക്കണം..യാഥാർത്യങ്ങൾ ഉൾക്കൊള്ളാൻ ഓര്ക്ക് കുറച്ച് സമയം വേണ്ടി വരും..എന്തു വന്നാലും ഈ ഇക്ക ന്റെ ഷാനിമോൾടെ കൂടെ ഉണ്ടാവും ട്ടോ.."

"ഇക്ക വിഷമിക്കണ്ടാാ ട്ടോ..ന്റെ ഭാഗത്ത് നിന്നൊരു തെറ്റും വരാതെ ഞാൻ നോക്കിക്കോളാം.."
ഷാനിയുടെ വാക്കുകൾ ഹിഷാമിൽ കുറച്ചൊന്നുമല്ല ആശ്വാസം നൽകിയത്..
ഷാനിയുടെ വാക്കുകൾ ഹിഷാമിൽ കുറച്ചൊന്നുമല്ല ആശ്വാസം നൽകിയത്..
"പിന്നെ അന്ന് നിന്റേയും റാഷിദിന്റെയും കല്യാണം തീരുമാനിച്ചതിനിടയിൽ ഞാൻ ഒരു വിസക്ക് വേണ്ടി ശ്രമിച്ചിരുന്നു..അത് ശരിയായിക്ക്ണ്
രണ്ടുമാസത്തിനുള്ളിൽ ഞാനക്കരക്ക് പറക്കും..ന്നിട്ട് പോയാ പോരേ പഠിക്കാൻ..ന്റെ ഷാനിമോൾക്ക് ഇത്തവണ പ്ലസ്ടുവിലും നല്ല മാർക്ക് ഉണ്ടായെന്നറിഞ്ഞപ്പോ എന്തു സന്തോഷായെന്നറിയോ നിക്ക്.."
രണ്ടുമാസത്തിനുള്ളിൽ ഞാനക്കരക്ക് പറക്കും..ന്നിട്ട് പോയാ പോരേ പഠിക്കാൻ..ന്റെ ഷാനിമോൾക്ക് ഇത്തവണ പ്ലസ്ടുവിലും നല്ല മാർക്ക് ഉണ്ടായെന്നറിഞ്ഞപ്പോ എന്തു സന്തോഷായെന്നറിയോ നിക്ക്.."
പഴയതെല്ലാം ഓർമ്മിപ്പിക്കുന്ന വാക്കുകളെ മനപ്പൂർവ്വം മറക്കുവാനായി അവൾ വിഷയം മാറ്റി..
"ഗൾഫിലേക്ക് പോണോ ഇക്കാ..നമുക്ക് കഴിയാനുള്ളത് ഇവടന്ന് തന്നെ കിട്ട്ണില്ലേ.."
അവൾ മുഖമുയർത്തി അവനെ നോക്കി..
അവൾ മുഖമുയർത്തി അവനെ നോക്കി..
"ഒരിക്കലൊന്നു പോയി നോക്കട്ടേ ഷാനി..പച്ച പിടിച്ചാല് നിന്നേം കൊണ്ടാവാലോ..പിന്നെ പ്രവാസലോകത്തെ പ്രയാസമൊന്നറിയാലോ.."
ഷാനിക്കറിയാം ഹിഷാമിന് പോവാനൊട്ടും ആഗ്രഹല്ലാന്ന്..വൈകുന്നേരം ഉമ്മ അമ്മായിനോട് പറയുന്നതിൽ നിന്ന് മനസ്സിലായതാണ് ഉമ്മയും ഉപ്പയും നിർബന്ധിച്ച് പറഞ്ഞയക്കാണെന്ന്..ന്നിട്ടും ഈ പാവം തന്നോട് മറച്ചു വെക്കാണ്..ഉമ്മാന്റേം ഉപ്പാന്റേം മുഖം രക്ഷിക്കാൻ..
"ന്താ മോളൂ ആലോചിക്ക്ണേ..ഉറങ്ങണ്ടേ നമ്മക്ക്.."
നെറ്റിയിൽ ഒരു ചുംബനം ചാർത്തികൊണ്ട് ഹിഷാം ചോദിച്ചു..
നെറ്റിയിൽ ഒരു ചുംബനം ചാർത്തികൊണ്ട് ഹിഷാം ചോദിച്ചു..
"ഉം..."
ഷാനിയൊന്നു മൂളി..
ഷാനിയൊന്നു മൂളി..
അപ്പോഴാണ് വാതിലിൽ ശക്തമായ മുട്ടു കേട്ടത്..
"ഹിഷാമേ..മോനേ ഹിഷാമേ.."
"ഹിഷാമേ..മോനേ ഹിഷാമേ.."
ഉമ്മാന്റെ വിളിയാണ്..
എനി എന്ത് ഊരാക്കുടുക്കിനാണാവോ ഈ ഉമ്മാന്റെ പുറപ്പാടെന്നും ചിന്തിച്ച് ഹിഷാം വാതിൽ തുറന്നു..
"അന്നെ വിളിക്ക്ണ്ട്..ഉപ്പയും സാജിന്റെ പുയ്യാപ്ലയും ഒക്കെ..ഓൽക്കെന്തോ പറയാൻ ണ്ടെന്ന്.."
"രാവിലെ പറഞ്ഞാപോരെ ഉമ്മാ..ഇപ്പോ തന്നെ നല്ല ക്ഷീണമുണ്ട്.."
"ഓലൊക്കെ രാവിലെ നേരത്തേ പോവും..ക്ഷീണൊക്കെ ഓലെട്ത്ത് പോയി വർത്താനം പറിമ്പോ മാറിക്കോളും.."
ഹിഷാം ഷാനിയെ ഒന്നു നോക്കി..
"ഓളാടെ തന്നെണ്ടാവും ഹിഷാമേ..കാക്ക കൊത്തികൊണ്ടോവൊന്നുല്ലാ..ഒന്ന് വേം ഇങ്ങട്ട് വന്നൂട്.."
ഹിഷാം ഷാനിയെ ഒന്നു നോക്കി..
"ഓളാടെ തന്നെണ്ടാവും ഹിഷാമേ..കാക്ക കൊത്തികൊണ്ടോവൊന്നുല്ലാ..ഒന്ന് വേം ഇങ്ങട്ട് വന്നൂട്.."
അതും പറഞ്ഞു ആമിനത്താ കോണിപ്പടിയിറങ്ങി..
ഹിഷാം ക്ലോക്കിലേക്ക് നോക്കി സമയം 11 ആവാനായിണ്..
ഹിഷാം ക്ലോക്കിലേക്ക് നോക്കി സമയം 11 ആവാനായിണ്..
വർദ്ധിച്ചു വന്ന ദേഷ്യവും സങ്കടവും അടക്കിപ്പിടിച്ച് ഹിഷാം കണ്ണും മിഴിച്ച് നിൽക്കുന്ന ഷാനിയോട് ഇപ്പോ വരാമെന്ന് ആഗ്യം കാണിച്ച് താഴേക്ക് പോയി..
മണവാളന്റെ വരവും കാത്ത് ആ പുതുമണവാട്ടി മുല്ലപ്പൂപരിമളം തങ്ങിനിൽക്കുന്ന ആ മണിയറ വാതിൽ പാതി ചാരി പ്രതീക്ഷയുറ്റുന്ന വദനവുമായി നിമിഷങ്ങളെണ്ണി കാത്തിരുന്നു..
മണവാളന്റെ വരവും കാത്ത് ആ പുതുമണവാട്ടി മുല്ലപ്പൂപരിമളം തങ്ങിനിൽക്കുന്ന ആ മണിയറ വാതിൽ പാതി ചാരി പ്രതീക്ഷയുറ്റുന്ന വദനവുമായി നിമിഷങ്ങളെണ്ണി കാത്തിരുന്നു..
(തുടരും)
shas
shas

No comments:
Post a Comment