Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, April 6, 2017

കിനാവിലെ മണിയറ- ഭാഗം 4

ഒമ്പതാം ക്ലാാസ് കഴിയാനായപ്പോ ഓൻ ക്ലാസ് ടീച്ചർ അഷ്രഫ് സാറെ പോയി കണ്ടു..ഓനെ ജയിപ്പിക്കാനായിട്ട് സാറിന് കൈക്കൂലി കൊടുത്ത്..പോരാത്തതിന് സാറിനെ ഭീഷണിപ്പെടുത്തേം ചെയ്തു
"ഈ ഹിഷാം തോറ്റാ..ഇവടെ നമ്മളിലൊരാളെ വാഴുള്ളൂ സാറേ.."
ഈ കഥ സ്ക്കൂളിൽ മുഴുവൻ പാട്ടായി..

ഓന്റെ ശത്രുക്കൾ തന്നെ അത് പാട്ടാക്കി..
"അതെങ്ങനാ ശരിയാവാ..ഓനെ മാത്രം ജയിപ്പിക്കേ...ഞങ്ങളൊക്കെ ന്താ പൊകേ.."
കമന്റുകൾ പലവിധത്തിലും ഒഴുകിയെത്തി..അവസാനം റിസൽട്ട് വന്നപ്പോ ഹിഷാം തോറ്റു..അഷ്രഫ് സാറ് ട്രാൻസ്ഫർ വാങ്ങി വേറെ സ്ക്കൂളിക്ക് പോയി ..ഓനെ പേടിച്ച് നാട് വിട്ടതാന്നാ സ്ക്കൂളിലെ സംസാരം..
ഇങ്ങനൊക്കെ ആണേലും എവിടുന്നാ അറീല..ഓന് എക്സാമിനു തരക്കേടില്ലാത്ത മാർക്കാ ട്ടോ..എക്സാമിനു ടീച്ചർമ്മാരെ ഭീഷണിപ്പെടുത്തിയോണ്ടാന്നാ എല്ലാരും പറയ്ണേ..അതു മാത്രല്ല ഹിഷാം‌ നല്ല ചിത്രകാരൻ കൂടിയാ ട്ടോ..
ഇപ്പോ ഹിഷാം നല്ല കുട്ടിയാ..വേറെ ഒന്നോണ്ടുമല്ല...ഷാനി തന്നെ കാരണം..കാക്ക നോക്ക്ണ പോലെ യുള്ള ചെരിച്ചുള്ള ആ നോട്ടം ഷാനിയെ നോക്കാനാന്ന്..ഒരു സാറമ്മാർക്കും കണ്ടുപിടിക്കാനൊക്കൂലാ..
 
"അതല്ല നാദീ..ഓളെങ്ങനാ ഓനെ വെറുക്കാൻ തുടങ്ങിയേ.."
 റസിയത്താ ആകാംഷയോടെ ചോദിച്ചു

"ആ അതൊ..അത് ക്ലാസിൽ ഒരു സംഭവമുണ്ടായി.."
നാദി ആ കഥ പറയാൻ തുടങ്ങി

"ഒരീസം ബാബുസാറിന്റെ ക്ലാസിൽ ഓൻ അറിയാതൊന്നു ഉറങ്ങി പോയി..ഉച്ചമയക്കം അവനെ സ്വപ്നത്തിന്റെ മായാലോകത്തേക്ക് കൈപിടിച്ചോണ്ട് പോയി..സാറിന്റെ അടുത്ത് നിന്നോടി വന്ന ചോക്കുകഷണമാണവനെ വിളിച്ചുണർത്തിയേ.."
"എന്താ ഹിഷാമേ..ഉറങ്ങാനാണേൽ വീട്ടിലിരുന്നാ പോരേ..ഇഷ്ടം പോലെ സമയം കിട്ടുമല്ലോ.."
സാറ് അവനെ നോക്കി കണ്ണുരുട്ടി..

"അത് സാറേ..അവിടെ സ്വപ്നം കാണാൻ ന്റെ ഷാനിക്കുട്ടി ഉണ്ടാവൂലല്ലോ.."
ക്ലാസ് ഒന്നടങ്കം ഞെട്ടിപ്പോയി..അപ്പോഴാ അവനും ബോധം വന്നത്..
പടച്ചോനെ..പണി പാളിയോ..ഇത് ഞാൻ മനസ്സിൽ പറഞ്ഞെല്ലെയ്നോ..നാവു ചതിച്ചു..
ബാബുസാർ അവനെ രൂക്ഷമായൊന്നു നോക്കി..അവൻ തലകുനിച്ചു നിന്നതേ ഉള്ളു..
ഭാഗ്യം അപ്പോഴേക്കും ബെല്ലടിച്ചു..
നിനക്കുള്ളത് ഞാൻ പിന്നെ തന്നോളാമെന്ന് പറഞ്ഞ് സാറ് പോയി..

ഹാവൂ രക്ഷപ്പെട്ടു..എന്നും പറഞ്ഞ് നോക്കിയത് ഷാനിയുടെ മുഖത്തോട്ടായിരുന്നു..
അവളെ തുറിച്ചു നോട്ടത്തില് താൻ ദഹിച്ച് പോവുമോ എന്ന് പോലും ഹിഷാമിനു തോന്നി..
ഒരായിരം കടന്നെലുകൾ ഒന്നിച്ചു വന്നു കുത്തിയപോലെ..
ഇടക്കിടെ ഹിഷാം തല ചെരിച്ച് ഷാനിനെ നോക്കും ..
പോടാ..എന്ന  ആ ചങ്ക് പൊടിയുന്ന വാക്കു കേൾക്കുമ്പോ ഓൻ ഉൾവലിയും
.
വിട്ട് കൊടുക്കാൻ ഓനും തയ്യാറായില്ല..
ഓളെ നോക്ക്ണോലെ ഒക്കെ ഓൻ പിടിച്ചു തല്ലാനും തൊടങ്ങി..

അതിനിടയിലാ അൻഷിദും ഹിഷാമും ബെസ്റ്റ് ചങ്ങായിമാരാവ്ണതു..കാരണം ന്റെ ബെസ്റ്റ് ഫ്രണ്ട് കൂടിയാണല്ലോ അൻഷിദ്..അതു വഴി അവളെ വളക്കാനായിരുന്നു ഓന്റെ പരിപാടി..
പക്ഷേങ്കിലു ശത്രുത കൂടീന്നല്ലാതെ ഒരു മാറ്റവും ഉണ്ടായില്ലാ..എങ്കിലും ഹിഷാം ഓളെ മനസ്സറിഞ്ഞ് സ്നേഹിക്കുന്നുണ്ടായിരുന്നു..
ഹിഷാമിന്റെ ഉറക്കവും തരികിടയും എല്ലാം കൊണ്ടും സാറ് പൊറുതിമുട്ടി..അവസാാനം കള്ളന്റെ കയ്യിൽ തന്നെ താക്കോൽ ഏൽപ്പിക്കാൻ സാറ് തീരുമാനിച്ചു..ഹിഷാമിനെ ക്ലാസ് ലീഡറാക്കി തിരഞ്ഞെടുത്തു..
ലീഡറാവുമ്പോ ക്ലാസിൽ നേരത്തേ എത്തണം..ബോർഡ് ക്ലീനാക്കണം ചോക്ക് കൊണ്ടോയി വെക്കണം..ടീച്ചേഴ്സിനെ സമയത്തിനു കൂട്ടികൊണ്ടോരണം..ഉത്തരവാദിത്തമുള്ള ഒരു സ്റ്റുഡന്റിന്റെ ജോലി..അവിടേം അവൻ അവന്റെ കഴിവ് തെളീച്ചു..ഒരു ദിവസം നേരത്തേ വന്ന അവൻ ബോർഡിൽ തന്റെ കലാവിരുത് തെളീച്ചു..എന്താ അറിയണ്ടേ..ഹിഷാമും ഷാനിയും കൂടി ബൈക്കിൽ പോവുന്ന ചിത്രം..
കുട്ടികളൊക്കെ കണ്ട് ചിരിക്കാൻ തുടങ്ങി...

ഷാനി അത് കണ്ട് അവനെ തുറിച്ച് നോക്കി..എല്ലാവരുടേം മുന്നിലിട്ട്  ഹിഷാം അവളെ നാറ്റിച്ചിരിക്കുന്നു..
"ഇയ്യൊന്നു പോടീ..ഇതീലും വല്തൊക്കെ ഈ ഹിഷാമ് കണ്ടിക്ക്ണ്.."
അവനു പക്ഷേ ഒരു കുലുക്കവുമില്ല...
അനക്കുള്ളത് ഞാനിപ്പോ വാങ്ങിച്ചു തരാടാ..എന്നും പറഞ്ഞ്
ഷാനി  പരാതി പറയാനായി സ്റ്റാഫ്രൂമിലേക്കോടി..

(തുടരും...)
shas

No comments: