Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, April 7, 2017

കിനാവിലെ മണിയറ -ഭാഗം 5

ഒരു ചൂരൽ പ്രയോഗം ആസ്വദിക്കാനായി കണ്ണും തിരുമ്മി കാത്തിരുന്ന കുട്ടികളെല്ലാം നിരാശരായി

കാരണം ബാബുസാർ അന്ന് ലീവായിരുന്നു..

"ടാ ചെക്കാ..തനിക്ക് ഞാനിതിനൊരു പാരവെക്കും ‌‌..അതിനുള്ള ഓരോ വഴിയും നോക്കി നടന്നു അവളും.."

ഉമ്മച്ചിയേ... ചായതരിൻ എന്നു പറഞ്ഞോണ്ടാ ട്യൂഷൻ കഴിഞ്ഞോണ്ട്  സിനുവും മദ്രസ വിട്ട് മോനൂസും വന്നത്..തൽക്കാലം കഥക്ക് അവിടെ ഫുൾ സ്റ്റോപ്പിട്ട് നാദിയും റസിയത്തായും ജോലിയിലേക്ക് പ്രവേശിച്ചു..
..................................................

"എന്തിനാ ഷബീറേ ഇയ്യ് ന്നെ അർജന്റായി കാണണമെന്ന് പറഞ്ഞേ.."

"ഇയ്യ് ന്താ .അൻഷിദേ.വീട്ടിൽ തന്നെ മുടട്ട് കൂടാണോ..കാണുന്നില്ലാല്ലോ.."

"പോടാ..വല്ലാത്ത ക്ഷീണം ..അതോണ്ട് ക്ഷീണം മാറീട്ട് ഇന്നിറങ്ങാന്ന് കരുതിയതാ..നീ പറയ്.."

"അത് അൻഷിദേ .. നമ്മളേ സൈതാലിക്കന്റെ മോളില്ലേ ഷാനിബ..ഓളെ ഷോക്ക് ട്രീറ്റ്മെന്റിന് കോഴിക്കോട് ഏതോ ഹോസ്പിറ്റലിൽക്ക് കൊണ്ടോയീണോലെ.."

"ഷോക്ക് ട്രീറ്റ്മെന്റിനോ.."
അൻഷിദ് ഞെട്ടിപ്പോയി..അതിനുമാത്രം ഷാനിക്ക് എന്താപ്പോ ഉള്ളേ...
അൻഷിദിനു സമാധാനമില്ലാണ്ടായി..

"നിന്നോടാരാ പറഞ്ഞേ ഷബീറേ.."

"അതോ..ന്റെ ഉമ്മാന്റെ വീടിന്റെ അടുത്താ ഓളെ വീട്..മ്മ ഇന്നലെ അവിടെ പോയപ്പോ അറിഞ്ഞതാ..
ആ പിന്നെ ഇയ്യ് ന്നോട് ഹിഷാമിന്റെ കാര്യം അന്വേഷിക്കാൻ പറഞ്ഞില്ലേയ്നോ..അത് ഏറെ ക്കുറേ കിട്ടിക്ക്ണ്..   "
  ഷബീർ പറഞ്ഞു


"ആണോ..ഇയ്യ് പറയ്.."

അപ്പോഴേക്കും ഷബീറിന്റെ മൊബൈൽ ഷോപ്പിലേക്ക് കസ്റ്റമർ വന്നു..

"ഇക്കാ..100 രൂപക്ക് വോഡാഫോൺ കൂപ്പൺ.."

"എന്താ റജ്നാ ..ഇന്ന് ക്ലാസില്ലേ.."

"ആ ഉണ്ട്..ഇന്ന് കുറച്ച് വൈകിപോയാ മതി...."
റജ്ന ഷബീറിന്റെ സ്ഥിരം കസ്റ്റമറാ..കൂടെ ഷാഹിദയും

"ഇന്ന് ഷാഹിദ വന്നില്ലേ,. "
കൂപ്പൺ എടുത്തു കൊടുക്കുന്നതിനിടയിൽ ഷബീർ ചോദിച്ചു..

"ഇല്ല ഇക്കാ..അവളുടെ ഇത്താക്ക് എന്തോ സുഖല്ല പറയുന്ന കേട്ടു.."

റജ്ന പോയതിനു ശേഷം ഷബീർ അൻഷിദിനോട് പറഞ്ഞു..

"ടാ..അൻഷിദേ..നീ പെണ്ണുകെട്ടാനും കൂടിയാ വന്നെ എന്നല്ലേ പറഞ്ഞേ..ആ പോയ കുട്ടിയെങ്ങനെ നിനക്ക് പറ്റിക്ക്ണോ..വമ്പൻ പണചാക്കിന്റെ മോളാാ.."

"പോടാ..എനിക്ക് പാവപ്പെട്ട കുടും ബത്തിന്ന് സ്ത്രീധനമൊന്നും വാങ്ങാതെ നല്ല സ്വഭാവമഹിമയുള്ള ഒരു കുട്ടിനെ മതി.."

"ഓ..എന്നപ്പോ നിന്റെ ഇഷ്ടം ..ഞാൻ പറഞ്ഞെന്നേ ഉള്ളു.."

"അല്ല അനക്കീ പണച്ചാക്കിന്റെ മേലെ വല്ല കണ്ണുമുണ്ടോ..ഇയ്യല്ലേ എപ്പളും പറയല്..അനക്ക്  കാശ് ഉള്ള വീട്ടീന്ന് മതി പെണ്ണ് എന്ന്.."
അൻഷിദ് ഒന്നു കണ്ണിറുക്കി ചോദിച്ചു..

"അത് പിന്നെ..ഇല്ലാതില്ലാതില്ലാ..ന്നാ പിന്നെ പണിക്കൊന്നും പോണ്ടല്ലോ..നമ്മക്കേതായാലും നല്ല പണിയൊന്നും കിട്ടാൻ പോണില്ലാ..ഇങ്ങനേലും കുറച്ച് ണ്ടാക്കട്ടേ ടോ.."

"പോടോ ...ഉളുപ്പ് ഉണ്ടോ അനക്കക്കൊക്കെ..കണ്ടോൽ നയിച്ച് ണ്ടാക്ക്ണത് പറ്റാൻ നടക്ക്ണ്.."

"ഇല്ലാലോ..അതെനക്ക് പണ്ടേ ഇല്ലാ..അതോണ്ടല്ലേ..നമ്മൾ ഓളെ വളക്കാൻ നടക്ക്ണേ..
പിന്നെ ഓളെ കൂടെ ഉണ്ടാവാറുള്ള ഷാഹിദയില്ലേ..അത് ഷാനിബാന്റെ സിസ്റ്ററാ.."

"ആണോ..എന്നിട്ട് ആ കുട്ടിയെന്തേ.."
അൻഷിദിന് ആകാംക്ഷയാായി..

"അതല്ലേ പറഞ്ഞേ  അവളുടെ ഇത്താക്ക്‌ സുഖല്ലാന്ന്..."

"വാ ...നമ്മക്ക് പുറത്തൊക്കെ ഒന്നു കറങ്ങിട്ട് വരാം.."
ഷോപ്പ് നോക്കാൻ അവിടെ ഉള്ള മറ്റൊരു പയ്യനെ ഏൽപ്പിച്ചിട്ട് അവരവിടുന്നിറങ്ങി..
രണ്ടുപേരും കൂടി  ചായ കുടിക്കാനായിട്ട് ഒരു ഹോട്ടൽ ലക്ഷ്യമാക്കി നടക്കുന്നതിനിടയിലായിരുന്നു റോട്ടിൽ വലിയ ഒരാൾക്കൂട്ടവും കരച്ചിലുമൊക്കെ..

"എന്താ ഷബീറേ ..അവിടൊരാാൾക്കൂട്ടം..എന്താ  സംഭവം..?"
ഷബീർ കൈമലർത്തി..

"ഇയ്യ് ഇവടെ  നിക്ക് ഞാനൊന്ന് നോക്കീട്ട് വരാ.‌."

(തുടരും..)


shas                        

No comments: