Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, April 8, 2017

കിനാവിലെ മണിയറ- ഭാഗം  6

പിറുപിറുത്തോണ്ട് വരുന്ന ഷബീറിനെ കണ്ട് അൻഷിദിന് അറിയാൻ ആകാംക്ഷയായി..
"എന്താ ടാ അവടെ ..വല്ല ആക്സിഡന്റുമാണോ.."
"ഒലക്ക..മനുഷ്യമാരെ സമയം മെനക്കേടുത്താൻ..ഓരോരുത്തവന്മാരെറങ്ങിക്കോളും.."
"എന്താ ടാ ഇയ്യ് കാര്യം പറയ്.."
"അത്..ഇവടന്നു ചായകുടിച്ചെറങ്ങിപ്പോയ ഉമ്മേം മോനേം നാട്ടിലെ കുറച്ച് 'നല്ല' പിള്ള ചമഞ്ഞു നടക്ക്ണവന്മാരില്ലേ..ഓല് തടഞ്ഞതാ..ഈ ....മോളെ എവടന്ന് ചാടിച്ചുകൊണ്ടോരാ ചോദിച്ച്..എന്തുപറഞ്ഞിട്ടും ആ അലവലാതികൾ കേക്ക്ണില്ല..ചെക്കനു നല്ലോണം കിട്ടിണ്..അപ്പഴോക്കും എവടന്നോ ഇവരെ അറിയ്ണ ആരോ വന്നാ തടഞ്ഞേ...
ഇവനൊക്കെ ഇതിനേക്കാൾ വലുതൊക്കെ ചെയ്യ്ണ്ടാവും..ന്നിട്ടാ നാട്ടാരെ നന്നാക്കാൻ നടക്ക്ണേ.."
"ഹോ..വല്ലാത്തൊരു കാലം തന്നെ..സ്വന്തം ഉമ്മാക്കും മോനും വരേ സമാധാനത്തോടെ പൊറത്തിറങ്ങി നടക്കാൻ പറ്റാണ്ടായി..ഇയ്യ് വാ.."
രണ്ടുപേരും ഹോട്ടലിലേക്ക് കയറി..
"ആ..ഇയ്യ് പറ ഷബീറേ..ഹിഷാമിനെ പറ്റി.."
ആവി പറക്കുന്ന ചായ ചുണ്ടോടടുപ്പിക്കുന്നതിനിടയിൽ അൻഷിദ് പറഞ്ഞു..
"അപ്പോ ഇയ്യ് ഓന്റെ ബെസ്റ്റ് ഫ്രണ്ടായിരുന്നു പറഞ്ഞിട്ട് ഇതൊന്നും അറീലേയ്നോ.."
ഷബീർ ചോദിച്ചു
"ഓൻ പണ്ടേ ഓന്റെ വീട്ടുകാരെ കുറിച്ച് ചോദിച്ചാ വിഷയം മാറ്റും..മാാത്രല്ലാ
ആ ഒരു വർഷമല്ലേ ..പിന്നെ പ്ലസ് 1 നു ഓൻ ഹ്യുമാനിറ്റീസും ഞാൻ കൊമേയ്സും ആയിരുന്നു..പിന്നെ അതങ്ങു അകന്നു "
"ഉം..അവന്റെ ഉപ്പ ഒരു അധ്യാപകനായിരുന്നു ഇപ്പോ റിട്ടേഡ് ആയി..പിന്നെ ഉമ്മക്ക് അടുക്കള ഭരണം..3സിസ്റ്റർമാരും ഒരു ഇക്കായും ഉണ്ട്..മൂത്ത സിസ്റ്ററും ഇക്കായും ഡോക്ടർസ് ആണ്..രണ്ടാമത്തെ സിസ്റ്റർ ബി.എഡ് കഴിഞ്ഞു..മൂന്നാമത്തെയാൾ ഇപ്പോ പ്ലസ് 1നു പ ഠിക്കാന്ന് തോന്നണ്..എസ്.എസ് .ൽ.സിക്ക് ഫുൾ എ പ്ലസ് ആയോണ്ട് നാട്ടിൽ വല്യ ആദരിക്കൽ ചടങ്ങ് ഒക്കെ ഉണ്ടായിരുന്നു..എല്ലാവരും വെൽ എജുക്കേറ്റഡ് ആയിരുന്നു..കൂട്ടത്തിൽ ഇവൻ മാത്രായിരുന്നു ഒരു താന്തോന്നിയായി ഉണ്ടായിരുന്നത്.."
"പഠനത്തോട് അവനു വല്യ താല്പര്യമൊന്നുമുണ്ടായിരുന്നില്ല..അതോണ്ട് തന്നെ മറ്റുള്ളവരുടെ ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലും മാത്രമായിരുന്നു അവനു കൂട്ട്..ബാപ്പാക്ക് ഇങ്ങനെ ഒരു മോനുണ്ടായത് തന്നെ ഒരു അപമാനമായിട്ടാ കണ്ടത്..അല്പമെങ്കിലും സ്നേഹമുണ്ടേൽ അതുമ്മാാക്ക് മാത്രം..
ഇങ്ങനൊക്കെ ആണേലും നാട്ടുകാർക്ക് അവൻ നല്ല പരോപകാരിയായിരുന്നു..ആരുടേയും സങ്കടം കണ്ട് നിക്കാൻ അവനാവൂല അവനില്ലേലും മറ്റുള്ളോർക്ക് എന്തും വാരിക്കോരി കൊടുക്ക്ണ സ്വഭാവം..
വീട്ടുകാരുടെ നിർബന്ധപ്രകാരമാണ് അവൻ ഗൾഫിലേക്ക് പറന്നത്..
ഇത്രൊക്കെ എനിക്കറിയുള്ളൂ അൻഷിദേ.."
"ഉം..ആയിക്കോട്ടേ..അല്ലെടാാ..നമ്മളെ നിസാമെവിടെ .."
"ആ ഓൻ ഭാര്യ വീട്ടിൽ പോവണെന്ന് പറഞ്ഞിനു ഇന്നലെ..വന്നോളും"
അപ്പോഴേക്കും ജമീലത്താന്റെ കോൾ വന്നു..
"ന്നാടാ..ഞാൻ ഇനി വൈകുന്നേരം ഇറങ്ങാ..ഉമ്മാ വിളിക്ക്ണ്ട് .. ബന്ധുവീടുകളിലൊക്കെ പോവണെന്ന് പറഞ്ഞിനു.."
"ന്നാ ആയിക്കോട്ടേ ടാ...
ഇയ്യ് ഒരീസം വീട്ടിൽക്ക് വാ..ഉമ്മ അന്നൊന്നു കാണണോന്ന് പറഞ്ഞിനു.."
ഒഴിവുള്ളപ്പോ ഒരീസം വരാന്ന് സമ്മതിച്ചു അൻഷിദ് സലാം പറഞ്ഞിറങ്ങി
വീട്ടിലെത്തിയ ഉടനെ അൻഷിദ് നാദിറാനെ വീണ്ടും വിളിച്ചു..
ഫോൺ ബിസി ആയിരുന്നു..കെട്ടിയോനെ വിളിക്കാവും..കുറച്ച് കഴിഞ്ഞ് അവൾ തിരികെ വിളിച്ചു..
"സോറീ ടാ ഇക്കാ വിളിച്ചതെയ്നു.."
"ആ എനിക്ക് തോന്നി..പിന്നെ
നാദീ..ഞാനൊരു ന്യൂസ് കേട്ട് ഷാനിനെ കോഴിക്കോട് ഏതോ മെന്റൽ ഹോസ്പിറ്റലിലേക്ക് കൊണ്ടോയെന്ന്..ന്താാ നാദീ ഇതൊക്കെ.."
അൻഷിദിന് സങ്കടം തോന്നി
"ആണോ !! അതെന്തിന്..? അങ്ങനൊന്ന് ഞാനറിഞ്ഞീലല്ലോ...  വല്ലാത്തൊരു  വിധിയാ..അവൾടെ..വല്ലതും ചോദിക്കാന്ന് കരുതിയാ അവൾ ഫോൺ ഒന്നെടുത്തിട്ട് വേണ്ടേ... "നാദി പറഞ്ഞു
"നീ പറയ്..എന്താ അവൾക്ക്.."
"അതോ...ഓളെ ഭർത്താവിന്റെ വീട്ടുകാരെ സ്വഭാവം  വളരെ മോശാന്ന് കേട്ടിനു.. പിന്നാരോ പറഞ്ഞു കേട്ട് അവിട്ന്നൊക്കെ പോന്നെന്ന്.. എന്താ പിന്നെ ഉണ്ടായേ അറീലാ..  കെട്ടിയിട്ട് പോയ ആളെയിപ്പോ കാണാൻ പോലുമില്ലാ..എവിടാണോ ആവോ.." നാദിറ തുടർന്നു
"നീ വെക്ക് ഞാനേതായാലും അവൾടെ വീട്ടിലേക്കൊന്നു വിളിച്ചോക്കട്ടെ"
നാദിറയുടെ വാക്കുകൾ നിസ്സഹായനായി കേട്ടിരുന്നു..എങ്ങനെ തനിക്ക് വിഷമിക്കാതിരിക്കാനാവും..
ആരാരും അറിയാത്ത ഒരു പ്രണയം തനിക്കും ഇല്ലായിരുന്നോ ഷാനിയോട്..എല്ലാം പറയാനായൊരുങ്ങി അന്ന് പത്താം ക്ലാസിലെ ആ  ആർട്സ് ഡേയ് ദിവസം... ക്ലാസിലേക്ക് പോയതായിരുന്നു..അവിടെ ഡെസ്ക്കിൽ തല വെച്ച് കരയുന്ന ഷാനിയെ കണ്ടത്..അവളുടെ അരികിലേക്ക് നടന്നടുക്കുന്ന ഹിഷാമിനെയും...
അടുത്ത നിമിഷം എന്തു സംഭവിക്കുമെന്നറിയാതെ അൻഷിദ് ശ്വാസമടക്കി പിടിച്ചു നിന്നു..
(തുടരും...)
shas

No comments: