
പട്ടിണിയും പരിവട്ടവുമായി ജീവിതം വഴിമുട്ടിയ വിഭാഗത്തിന് മുഹിമ്മാത്ത് നീട്ടിയ കരങ്ങള്‍ സമൂഹത്തിന് മാതൃകയാണ്. ഊശരതയില്‍ നിന്നും ഊര്‍വ്വരതയിലേക്ക് ഒരു നാടിനെ വിദ്യാഭ്യാസ വിപ്ലവത്തിലൂടെഉയര്‍ത്തിയ മുഹിമ്മാത്തിന് നെടുനായകത്വം വഹിച്ച സൈനുല്‍ മുഹഖിഖീന്‍ സയ്യിദ്ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ പ്രവര്‍ത്തനം എന്നും ജനമനങ്ങളില്‍ തങ്ങിനില്‍ക്കുമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
യുഎഇ ഉമ്മുല്‍ ഖുവൈന്‍ മേഖല മുഹിമ്മാത്ത് സില്‍വര്‍ ജൂബിലിയും സയ്യിദ്ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ്മുബാറക്ക് ഐക്യദാര്‍ഢ്യ സംഗമത്തില്‍മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ധേഹം.
സംഗമം ഐസി എഫ് ഉമ്മുല്‍ ഖുവൈന്‍ സെന്റട്രല്‍ പ്രസിഡന്റ്ഹംസ സഖാഫി ഒലയമ്പാടിയുടെ അദ്ധ്യക്ഷതയില്‍ ഹാഫിള് ഇല്‍യാസ് സഖാഫി പാടലടുക്ക ഉല്‍ഘാടനം ചെയ്തു.
ഹാഫിള്‌സാലിം സഖാഫി കട്ടപ്പാറ, ഇബ്രാഹീം സഖാഫി തുപ്പക്കല്‍, ഷഫീഖ്ഹാജി, ഹാഫിള് നിസാം മഹ്മൂദി, ഖലീല്‍ ഹിമമി സഖാഫി ചള്ളങ്കയം, ഇബ്രാഹീം നഈമി, ബശീര്‍ ഫലാഫില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ശാഹുല്‍ ഹമീദ്ഹിമമി സഖാഫി സ്വാഗതവും നന്ദിയും പറഞ്ഞു.
No comments:
Post a Comment