ഷാനി ഡെസ്ക്കിൽ തല വെച്ചു കരയുകയായിരുന്നു..
ഹിഷാം..അവളുടെ കൈത്തണ്ടയിൽ പിടിച്ചു കുലുക്കി..
"ഷാനീ..എന്താ..എന്തുപറ്റി..?..എന്തിനാ കരയ്ണേ..?"
ഹിഷാം ആധിയോടെ ചോദിച്ചു..
ഞെട്ടി പിടഞ്ഞെഴുന്നേറ്റ അവൾ നിന്ന് ചീറി..
"തൊട്ടുപോകരുതെന്നെ..എന്നെ തൊടാൻ നീയാരാ....നിനക്കെന്താ അതിനവകാശം ...?"
"അത് ...ഷാനീ.. നീ ..കരയുന്നത് കണ്ടപ്പോ.. "
ഹിഷാം വിക്കികൊണ്ടു പറഞ്ഞൊപ്പിച്ചു..
"അതോണ്ട്..എന്റെ കാര്യത്തിൽ നീ ഇടപെടേണ്ടതില്ല.അത്രക്ക് വെറുപ്പാ എനിക്ക് നിന്നെ..പോ എന്റെ മുന്നിന്ന്.."
സങ്കടവും ദേഷ്യവും എല്ലാം ഷാനിയെ ആകേ തകർത്തിരുന്നു..
"സോറി.. ഷാനി..ഞാൻ ഇങ്ങോട്ട് വരാൻ പാടില്ലായിരിന്നു.."
മുഖം തിരിച്ചു നിന്ന ഷാനി പക്ഷേ ഹിഷാമിന്റെ കണ്ണു നിറഞ്ഞത് കണ്ടില്ലാ..
പുറത്തിറങ്ങി തന്റെ പ്രിയ സുഹൃത്ത് പൊട്ടിക്കരയുന്നത് അൻഷിദിന്റെ മനസ്സിൽ വല്ലാത്തൊരു വേദനയുണ്ടാക്കി..ഹിഷാമിന്റെ ആ സ്നേഹം അത്രത്തോളമെത്താൻ ഒരിക്കലും തനിക്കാവില്ലാ..
ഹിഷാം വരുമ്പോഴേക്കും അൻഷിദ് പെട്ടെന്ന് അവിടെ നിന്ന് മാറി..
ഒന്നും അറിയാത്ത പോലെ ഫങ്ഷൻ നടക്കുന്ന ഭാഗത്ത് പോയി നിന്നു..
ഓടിക്കിതച്ചു വരുന്ന ഹിഷാമിനെ കണ്ടു അൻഷിദ് ചോദിച്ചു
"എന്താ ടാാ എന്തു പറ്റി..?
"നീ എവിടായിരുന്നു അൻഷിദേ..എത്ര ഞാൻ തിരഞ്ഞു നിന്നെ..നീ വേഗം ആ നാദിറനെ പോയി കാണ്..ആ ഷാനി അവിടെ ക്ലാസിന്ന് കരയുന്നു..എന്തിനാ പോയി ചോദിക്കാൻ പറയ്.."
ഹിഷാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു..
"ആ ..ഓളോ..കരഞ്ഞോട്ടെ അതിനിപ്പോ അനക്കെന്താ.അന്റെ ശത്രുവല്ലേ ഓള്.."
അൻഷിദ് ഒന്നും അറിയാത്ത പോലെ നിന്നു..
"ടാ അതോണ്ടല്ല..ഞാൻ അങ്ങോട്ട് കയറിപോവ്ണത് നമ്മളെ ക്ലാസിലെ കാവ്യയും ഹസീനയുമൊക്കെ കണ്ടിനു..പുറത്തറിഞ്ഞാ എന്നെയാ സംശയിക്കാ.."
കൂട്ടുകാരന്റെ ഉരുണ്ടുകളി അറിയാത്ത ഭാവം നടിച്ചു അൻഷിദ് പറഞ്ഞു
"ഓക്കെ ഞാൻ പോയി നോക്കാ..ഈ തിരക്കിനിടയിൽ നാദിനെ കണ്ടുമുട്ടോ നോക്കട്ടെ"
ഒരു വിധത്തിൽ നാദിനെ തപ്പിപ്പിടിച്ചു കാര്യം ധരിപ്പിച്ചു ..
.ഷാനിയുടെ അടുത്തേക്ക് പറഞ്ഞു വിട്ടു..എന്തിനായിരിക്കും ഷാനി കരയുന്നതെന്നറിയാൻ അൻഷിദിനും ആകാംക്ഷയുണ്ടായിരുന്നു..
"ഷാനീ..ടാ..എന്തുപറ്റി..നീയെന്തിനാ കരയ്ണേ.."
ഷാനി മുഖമുയർത്തി..
"ഒന്നുല്ല നാദീ..."
"ഒന്നുല്ലാതെ വെറുതേ കരയോ.."
"അത് പിന്നെ നാദീ...ഉപ്പാക്ക് സുഖല്ലാ..ശ്വാസം മുട്ടലിന്റെ ഓരോ അസുഖങ്ങളുമായി ഹോസ്പിറ്റലിൽ അഡ്മിറ്റാണ്.ഇടക്കിടെ ഹോസ്പിറ്റലിലേക്ക് നടക്കലാ പണി.. ഉപ്പയാണ് ഞങ്ങളെ എല്ലാം..ഒരു പാട് കഷ്ടപ്പെട്ടാണ് ഞങ്ങളെ പഠിപ്പിക്കുന്നത്..ഈ അവസ്ഥയിൽ ന്റെ പഠനം പോലും പാതി വഴിയിൽ നിന്ന് പോവും.. ന്റെ ആഗ്രഹങ്ങളൊക്കെ......"
ഷാനീ വീണ്ടും കരയാൻ തുടങ്ങി..
"നീ കരയല്ലേ ഷാനീ..പടച്ചോൻ എന്തെങ്കിലും ഒരു വഴി കാണിച്ചു തരും.."
ഷാനിയുടെ കണ്ണീർ മഴ പെയ്യുന്നത് ഹിഷാമിന്റെ ഹൃദയത്തിലായിരുന്നു.അവൻ വിതുമ്പുന്നത് അൻഷിദ് കാണാതിരിക്കാനായി നന്നായി പാടുപെടുന്നുണ്ടായിരുന്നു
..
നാദിറ ഒരു വിധം അവളെ സമാധാനിപ്പിച്ചു..പിറ്റേദിവസം നാദി വന്നത് ഷാനിക്ക് സന്തോഷമുള്ള ഒരു വാർത്തയുമായിട്ടായിരുന്നു..
അതു പറയാനായവൾ ഷാനിയുടെ അടുത്തേക്കോടി..
(തുടരും..)
shas
No comments:
Post a Comment