നാദിറ ഷാനിയുടെ നമ്പറിലേക്ക് വിളിച്ചു..
കുറേ ബെല്ലടിഞ്ഞു തീർന്നു എന്നല്ലാതെ ഒരു പ്രതികരണമൊന്നും ഉണ്ടായില്ലാ..
വീണ്ടും ശ്രമിച്ചു കൊണ്ടേയിരുന്നു.
അപ്പോ മറുതലക്കൽ ആരോ ഫോണെടുത്തു..
"ഹലോ ഷാനി.."
പ്രതീക്ഷയോടെ നാദി വിളിച്ചു..
"ഇത് ഷാനിയല്ല മോളെ ..ഓള്ടെ ഉമ്മയാ.."
"ഷാനി എവിടെ ഉമ്മാ..എനിക്കവളോട് ഒന്നു സംസാരിക്കണായിരുന്നു.."
"ഇത് നാദിമോളാണോ..ഓളെപ്പോഴും മോളെ കുറിച്ച് പറയാറുണ്ടായിരുന്നു.."
"ആ..ഉമ്മാ ഞാൻ നാദിയാ..എന്താ ഓൾക്ക് പറ്റിയേ..എവിടേക്കാ ഓൾ പോയിണേ..അതിനുമാത്രമെന്താ ഓക്കിത്ര അസുഖം.."
ഷാനിയുടെ ചോദ്യങ്ങൾ ആ ഉമ്മയുടെ മനസ്സിൽ ഒരു തേങ്ങലുണ്ടാക്കി
"മോളേ..അതൊന്നും ഇപ്പോ പറയാനുള്ള ശക്തി നിക്കില്ലാ..മോൾ ഒരു ദിവസം ഇങ്ങോട്ട് വാ..എല്ലാം നേരിൽ പറയാ..ഇപ്പോ ന്റെ കുട്ടി ഹോസ്പിറ്റലിൽ പോയി വന്ന ക്ഷീണത്തിൽ തളർന്നുറങ്ങാണ്"
"ആയിക്കോട്ടെ ഉമ്മാ..ഞാനൊരാഴ്ച്ചക്കള്ളിൽ വരാം ഇൻ ഷാ അല്ലാഹ്..അപ്പോഴേക്കും ഷാനിയുടെ ക്ഷീണമൊക്കെ മാറട്ടേ.."
"അയിക്കോട്ടേ മോളെ.."
ഫോൺ വെച്ച ശേഷം മൈമൂനത്താ വിതുമ്പി..
"മോളേ ഷാനീ..നാദിയാ വിളിച്ചേ..ഇയ്യ് എത്രകാലം ഇങ്ങനെ എല്ലാരിൽ നിന്നും അകന്നുമാറും..അനക്ക് ഓളോടെങ്കിലും ഒന്നു മനസ്സു തുറന്നൂടെയ്നോ.."
ഷാനി ഉമ്മാനെ ഒന്നു നിർവ്വികാരതയോടെ നോക്കി എന്നല്ലാതെ ഒന്നും മിണ്ടിയില്ലാ..കണ്ണീരൊപ്പിക്കൊണ്ട് മൈമൂനത്താ റൂമിൽ നിന്നും ഇറങ്ങിപ്പോയി..
പാവം ന്റെ ഉമ്മ..എന്നും കണ്ണീരു മാത്രം..ഞാനെന്ത് ചെയ്യാനാാണ്..ശ്രമിക്കാഞ്ഞിട്ടല്ലല്ലോ..എല്ലാം മറക്കണമെന്നുണ്ട്..കയ്യണ്ടേ..ഓർമ്മകൾ വീണ്ടും വീണ്ടും കുത്തി നോവിച്ചോണ്ടിരിക്കാ..അപ്പോ പിന്നെ എങ്ങനെ
എങ്ങനെ ഞാൻ അവയോട് ഏറ്റുമുട്ടും..
എത്രമാത്രം ഞാനൊരിക്കൽ എന്റെ ഹിഷാംക്കാനെ വേദനിപ്പിച്ചു ആ സ്നേഹം മനസ്സിലാാക്കാതേ..പാവം..ആ ഇക്കാനെയാണോ ഞാൻ മറക്കാ..അവൾക്ക് ചിന്തിക്കാൻ പോലും ആവുണില്ല..
"ഓർമ്മക്കുറിപ്പുകളിലൊരേടും വിട്ട് പോവില്ലാാ..നൊമ്പരച്ചൂടിലിങ്ങനെ വെന്തെരിയുന്നവർക്ക്"
പഠനം മാത്രമായിരുന്നു ഒരു കാലം തന്റെ മനസ്സിൽ..പിന്നെ എപ്പോഴാ പ്രണയം എന്നിലേക്ക് കടന്നു കൂടിയേ..
ഓർമ്മകൾ വിങ്ങുന്ന ആ നിമിഷങ്ങൾ ഷാനിയെ തട്ടിയുണർത്താൻ ശ്രമിച്ചു..
അതവളെ പ്ലസ് 2 കാലത്തെ നോവുന്ന ഓർമ്മകളിലേക്കു കൈപിടിച്ചു കൊണ്ടോയി
"മൈമൂന..നമ്മളെ മോൾക്ക് നല്ലൊരു ആലോചന വന്നിണ്..ഞാനതങ്ങു നടത്തിയാലോ എന്നാലോചിക്കാ.."
സൈതാലിക്ക ഒരുപ്പാന്റെ വേവലാതി വെളിപ്പെടുത്തി
"ഇങ്ങളെന്താപ്പോ പറയ്ണേ..ഓക്ക് പഠിക്കണമെന്നാ പറയ്ണേ..ഓളാണേൽ നല്ലപോലെ പഠിക്കേം ചെയ്യും..ആരുടെയൊക്കെയോ കരുണ കൊണ്ട് ന്റെ കുട്ടി പഠിക്ക്ണത് പഠിക്കാനുള്ള അത്രക്കും വല്യ പൂതിയോണ്ടാ.."
മൈമൂനത്താ ഷാനിയെ ന്യായീകരിച്ചു..
"ഇയ്യെന്താ..മൈമോ ..പറയ്ണേ..ഓൾക്ക് താഴെ മൂന്നെണ്ണം വളർന്നു വര്വാാ..ഓളിങ്ങനെ പഠിക്കാന്ന പറഞ്ഞാ ഓലെ കാര്യം പിന്നെ എപ്പളാ നോക്കാ.."
സൈതാലിക്കാ തുടർന്നു..
"ബ്രോക്കർ മൂസ ഇപ്പോ കൊണ്ടോന്ന ആലോചന വളരെ നല്ലതാ.ഓൻ ഗൾഫിലെന്തോ ബിസിനസ്സാ..ഓല് വേണേൽ ഷാനിബാനെ ഇഞ്ഞീം പഠിപ്പിച്ചോളും കണ്ടോലെ മുന്നിൽ കൈ നീട്ടുന്നതിലും ഭേദം അവനാന്റെ കെട്ടിയോൻ തന്നെ ചിലവാക്ക്ണതല്ലേ..പ്ലസ്റ്റു പരീക്ഷ ഇപ്പോ കഴിഞ്ഞല്ലേ ഉള്ളു..ഏതായാലും രണ്ട്മൂന്ന് മാസം ഓള് വീട്ടിലെന്നെ ഉണ്ടാവൂലേ അപ്പോഴേക്കും അതങ്ങ് നടത്താ നമ്മക്ക്"
"ഇങ്ങൾ പറഞ്ഞതും ശരിയാ..ന്നാലും ഓള് സമ്മയിക്കോ..കല്യാണം കഴിഞ്ഞാ പിന്നെ പഠനത്തിനെ കുറിച്ചൊന്നും ശ്രദ്ധ ഉണ്ടാാവൂലാന്നാ ഓള് പറയല്.."
മൈമൂനത്താക്ക് സംശയമായി..
"ഓളെ പറഞ്ഞ് ഇയ്യ് സമ്മയിപ്പിക്കണം എങ്ങനേലും..ഇയ്യ് ഓളെ ഉമ്മയാ..അനക്കേ അതിനെകൊണ്ട് സാധിക്കൂ..സൈതാലിക്ക കിടക്കവിരി തട്ടുന്നതിനിടയിൽ പറഞ്ഞു.."
ഷാനിമോളോട് എങ്ങനെ ഈ കാര്യം അവതരിപ്പിക്കണമെന്നെറിയാതെ മൈമൂനത്താ കുഴങ്ങി..
(തുടരും..)
shas
No comments:
Post a Comment