
┏══✿ഹദീസ് പാഠം 298✿══┓
■══✿ <﷽> ✿══■
2 - 4 -2017 ചൊവ്വ
وَعَنْ سَعِيدِ بْنِ عَبْدِ الرَّحْمَنِ بْنِ أَبْزَى عَنْ أَبِيهِ رَضِيَ اللهُ عَنْهُمْ قَالَ جَاءَ رَجُلٌ إِلَى عُمَرَ بْنِ الْخَطَّابِ رَضِيَ اللهُ عَنْهُ فَقَالَ : إِنِّي أَجْنَبْتُ فَلَمْ أُصِبِ الْمَاءَ فَقَالَ عَمَّارُ بْنُ يَاسِرٍ لِعُمَرَ بْنِ الْخَطَّابِ أَمَا تَذْكُرُ أَنَّا كُنَّا فِي سَفَرٍ أَنَا وَأَنْتَ فَأَمَّا أَنْتَ فَلَمْ تُصَلِّ وَأَمَّا أَنَا فَتَمَعَّكْتُ فَصَلَّيْتُ فَذَكَرْتُ لِلنَّبِيِّ ﷺ فَقَالَ النَّبِيُّ ﷺ إِنَّمَا كَانَ يَكْفِيكَ هَكَذَا فَضَرَبَ النَّبِيُّ ﷺ بِكَفَّيْهِ الأَرْضَ وَنَفَخَ فِيهِمَا ثُمَّ مَسَحَ بِهِمَا وَجْهَهُ وَكَفَّيْهِ ( رواه البخاري)
✿═════════════✿
സഈദ് ബിൻ അബ്ദി റഹ്മാൻ ബ്ൻ അബ്സാ (റ) തന്റെ പിതാവിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഒരാൾ ഉമർ ബിനിൽ ഖത്വാബ് (റ) ന്റെ അരികിൽ വന്നു പറഞ്ഞു: ഞാൻ വലിയ അശുദ്ധിക്കാരനായിരിക്കുന്നു എന്റെയടുത്ത് വെള്ളവുമില്ല. അപ്പോൾ അമ്മാർ ബിൻ യാസിർ (റ) ഉമർ ബിനിൽ ഖത്താബ് (റ) നോട് പറഞ്ഞു: ഞാനും അങ്ങയും ഒരു യാത്രയിലായിരിക്കെ (വെള്ളം ലഭിക്കാത്തതു കാരണം) നിങ്ങൾ നിസ്കാരിക്കാതിരിക്കുകയും ഞാൻ മണ്ണിൽ പുരണ്ടു നിസ്കരിക്കുകയും വിഷയം ഞാൻ തിരു നബി ﷺ യോട് ബോധിപ്പിച്ചപ്പോൾ തിരു നബി ﷺ നിങ്ങൾക്ക് ഇപ്രകാരം ചെയ്താൽ മതിയായിരുന്നു എന്നു പറഞ്ഞു കൊണ്ട് അവിടുത്തെ ഇരു കരങ്ങളും ഭൂമിയിൽ അടിക്കുകയും കൈയിൽ ഊതി പിന്നീട് രണ്ടു കൈ കൊണ്ടും അവിടുത്തെ മുഖവും ഇരു കൈകളും തടവി കാണിച്ചത് അങ്ങ് ഓർക്കുന്നില്ലേ (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe

No comments:
Post a Comment