Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, May 2, 2017

കിനാവിലെ മണിയറ- ഭാഗം30

താങ്ങിയ മുഖത്തേക്ക് ഉറ്റുനോക്കികൊണ്ടവളാ നിൽപ്പു തുടർന്നു..

"എന്താ ഷാനീ..നോക്കിം കണ്ടും ഒക്കെ നടക്കണ്ടേ..വീണുപോയാൽ ഇവടെ ഉള്ളോര് വാരിയെടുത്ത് താലോലിക്കുമെന്നൊന്നും കരുതണ്ട.."

"അത്...ഇത്താാ..ഞാൻ.."

വിശ്വാസം വരാതെ കണ്ണിലേക്ക് നോക്കി നിൽക്ക്ണ ഷാനിയെ കണ്ട് സമീന ചോദിച്ചു..

"ഇയ്യെന്താ മോളേ ന്നെ ഇങ്ങനെ നോക്ക്ണേ.."

"ഒ..ഒന്നുല്ലാ ഇത്താ.."

കുറച്ചു ദിവസം മുന്നേ തന്റെ മുന്നിൽ ക്രൂരതയുടെ വേഷമണിഞ്ഞ സമീനത്താ തന്നെയാണോ ഇത്..അതോ അവരുടെ മുഖച്ഛായ അണിഞ്ഞ മറ്റാരെങ്കിലും..?
അന്നു കണ്ട പ്രൗഢിയൊന്നും ആ ദേഹത്തുണ്ടായിരുന്നില്ലാ..ലളിതമായ വേഷം‌..വാരിപ്പൂശിയ മേക്കപ്പുകളും ഇല്ലായിരുന്നു..
സമീന കാാണാതെ സ്വയം ശരീരത്തെ ഒന്നു വേദനിപ്പിച്ചു നോക്കി ..സത്യമോ മിഥ്യയോ ഒന്നു തിറ്റിച്ചറിയാനായി...
ഇതു കണ്ട സമീനക്ക് ചിരിപ്പൊട്ടി..

"ഇതു ഞാൻ തന്നെയാടീ ..നീ അന്നു കണ്ട സമീനത്താ..
അന്നു കണ്ടത് എന്റെ മറ്റൊരു മുഖമായിരുന്നു..അതിനൊരു കാരണവുമുണ്ടായിരുന്നെന്ന് കൂട്ടിക്കോ...അതൊക്കെ പിന്നെ പറയാ..ഇപ്പോ ഹിഷാമെന്തിനാ വിളിച്ചതെന്ന് പോയി നോക്ക്.."
ഞെട്ടലുമാറാത്ത മുഖവുമായി യാന്ത്രികമായവളാ കോണിപ്പടി കയറി..

"സ്വപ്നലോകത്തെ മണിമാളികയിൽ നിന്നെന്റെ രാജകുമാരി പാവപ്പെട്ടവന്റെ ഈ കുടിലിലേക്കൊന്നിറങ്ങി വന്നാാലും... ഈ അടിയനൊരു ദർശനം അനുവദിച്ചാലും..."

ചിന്തയിൽ നിന്നുണർന്ന ഷാനി ആ വാക്കുകളെ ഹൃദ്യമായ ഒരു പുഞ്ചിരിയോടെ സ്വീകരിച്ചു..

"ആഹാ..നല്ല വർണ്ണന നിക്കിഷ്ട്ടാായിട്ടോ ഇക്കാ.."

"ആണോ..എന്നാൽ ഭവതി ഒട്ടും നിരാശപ്പെടേണ്ടതില്ലാ..അത്തരം വർണ്ണനകളാൽ അടിയൻ ഇനിയും ഈ പൊന്നിങ്കുടത്തെ കൂടുതൽ അലങ്കരിച്ചോളാം.."

"അതൊക്കെ പോട്ടേ ..ഇക്കാ ഗിഫ്റ്റ് താ വേഗം..ഉമ്മ ഇപ്പോ അന്വേഷിക്കാൻ തൊടങ്ങും അപ്പോഴേക്കും അങ്ങെത്തണം.."

"എന്നാലൊന്ന് കണ്ണടച്ചേ ന്റെ മോള്..ന്നിട്ട് ആ കൈ രണ്ടും നീട്ട്.."
നിമിഷങ്ങൾക്കകം നീട്ടിയ കൈകളിലേക്ക് അവനാ പൊതി വെച്ചു നീട്ടി..

"ഇതെന്താ ഇക്കാ.."

"അതൊക്കെ ഉണ്ട്..ഇയ്യൊന്നു തുറന്ന് നോക്കിക്കേ"

എന്താന്നറിയാൻ ഷാനി ആകാംക്ഷയോടെ തുറന്നു..
അടിപൊളി ഒരു സ്മാർട്ട് ഫോൺ..

" എന്തിനാ ഇക്കാ..എനിക്കിതൊക്കെ.."

"എടീ ന്റെ ഷാനിക്കുട്ടീ..ഞാനാ മണലാരണ്യത്തിലെ ചൂടിൽ വെന്തുരുകുമ്പോ..ഒരു തേൻ മഴയായി എന്റെ പ്രാണ സഖിയുടെ മധുരമൂറും വാക്കുകൾ എന്റെ കാതിലൂടൊഴുകണം..അതിനാ ഇത്.."

 ഹിഷാം അവളുടെ കവിളിൽ നുള്ളികൊണ്ട് പറഞ്ഞു..
ദിവസം അടുക്കും തോറും അവളുടെ മനസ്സിലെ നൊമ്പരത്തിന്റെ തീ ആളികത്താൻ തുടങ്ങി..ഒന്നും ഹിഷാമിനെ അറീക്കാതിരിക്കാൻ അവൾ ഒത്തിരി പാടുപെട്ടു..അവന്റെയും അവസ്ഥ മറിച്ചാായിരുന്നില്ല..ഓരോ രാത്രികളിലും  സന്തോഷം ദുഃഖങ്ങൾക്ക് വഴിമാറിക്കൊടുത്തു..
പോവുന്ന ദിവസം എല്ലാവരും ഒത്തുകൂടി..

ഷാനിയെ പക്ഷേ അടുക്കളയിൽ തളച്ചിട്ട പോലെ ആമിനത്താ  വേറെ എങ്ങോട്ടും അനങ്ങാൻ സമ്മതിച്ചില്ലാ..

 എങ്ങനെയെങ്കിലും ഹിഷാമിന്റെ അടുത്ത് പോയിരിക്കണമെന്നുണ്ടാായിരുന്നു അവൾക്കും
രാവിലെ പതിനൊന്നു മണിക്കാണ് ഇറങ്ങുന്നത്..

"മോളേ..ഇയ്യൊന്നോന്റെ എട്ത്തേക്കൊന്നു പോയി നോക്ക്..ഇവടത്തെ കാര്യൊക്കെ ഞാൻ നോക്കിക്കോളാ..അവനെത്ര നേരായി അന്നെ വന്നിങ്ങനെ തെരക്ക്ണ്.."

റുഖിയ്യത്താ പറഞ്ഞത് ശരിയാണ്..പക്ഷേ പോവാനായി ശ്രമിക്കുമ്പോഴൊക്കെ ഉമ്മ ഓരോ കാരണവുമുണ്ടാക്കി വരും..ഒടുവിൽ എങ്ങനെയൊക്കെയോ ഒളിച്ച് അവൾ ഹിഷാമിന്റെ അരികിലെത്തി..
അപ്പോഴേക്കും ഹിഷാം കുളിയൊക്കെ കഴിഞ്ഞ് തയ്യാറായി..

" എത്ര നേരാായി മോളേ.. ഞാൻ  കാത്തിരിക്ക്ണ്.."

"അത് ..പിന്നെ..ഇക്കാ..എല്ലാവരും ഉണ്ടാവുമ്പോ.." ഷാനി മുഖം താഴ്ത്തി..

" സാരല്യ മോളേ..എനിക്ക് മനസ്സിലാവ്ണ്ട്..ഇയ്യ് മനസ്സ് വിഷമിപ്പിക്കരുത് ട്ടോ..എല്ലാം ശരിയാവും.."

ഹിഷാം അവളെ സമാധാനിപ്പിച്ചു എങ്കിലും..തന്റെ ഉമ്മാന്റെടുത്ത് ഷാനി എങ്ങനെ പിടിച്ചു നിൽക്കുമെന്നോർത്തപ്പോ അവനും സങ്കടം തോന്നി..

"ഇക്കാ..ഇങ്ങളെന്നാ..ഇനി വര്വാ..എനിക്കെന്നാ ഇങ്ങളെയിനി കാണാൻ പറ്റ്വാ.."
കുറേ ദിവസായുള്ള 
 ഷാനിയുടെ ഈ ചോദ്യത്തിനു മുന്നിൽ എന്തുത്തരം നൽകണമെന്നറിയാതെ ഇന്നും അവൻ നിന്ന് വിയർത്തു...

" അത് പിന്നെ..ഒരു വർഷമാവുമ്പോഴേക്കും ഞാനെങ്ങനേലും വരും..അതുവരേ ന്റെ മോള് പിടിച്ച് നിക്കണം ..എല്ലാരേം നല്ല പോലെ നോക്കണം ട്ടോ.."
ഷാനി മൗനമായൊന്നു തലയാട്ടി..

നിറഞ്ഞു കവിഞ്ഞൊഴുകുന്ന ഒരു പുഴപോലെ തോന്നി അവളുടെ കണ്ണിലേക്ക് നോക്കിയപ്പോ..

" എന്തിനാ ന്റെ ഷാനിക്കുട്ടി കരയ്ണേ..ഞാനവിടെ സ്ഥിരതാമസാക്കാനൊന്നുമല്ലല്ലോ പോണേ..ന്റെ മുത്തിനെ ഇവിടെ തനിച്ചു വിട്ടിട്ട് ഈ ഇക്കാക്ക് അവിടെ അധികനാൾ പിടിച്ചു നിക്കാൻ പറ്റുമെന്ന് തോന്നുണ്ടോ.."ഷാനിയെ മാറോട് ചേർത്തു നിർത്തികൊണ്ടവൻ പറഞ്ഞു..

"ഹിഷാമേ ..വേഗം ഇറങ്ങ്..സമയായിക്ക്ണ്" 
ഉപ്പാന്റെ വിളിയാണ്‌.ഷാനിയെ ഒരിക്കൽ കൂടിയൊന്ന് കെട്ടിപ്പിടിച്ചിട്ട് നെറ്റിയിൽ ഒരു മുത്തവും കൊടുത്തിട്ട് ഹിഷാം പോവാനായി തിരിഞ്ഞു..

നിറഞ്ഞു വന്ന കണ്ണു നീർ അടർന്നു വീഴാതിരിക്കാൻ അവൻ പാടുപെട്ടു.. ഷാനിയുടെ രണ്ടുകൈകളും അവനെ വരിഞ്ഞുമുറുക്കിയിരുന്നു..ഏറെ ഇഷ്ടപ്പെട്ടു കാത്തുവെച്ച ഒരു കളിപ്പാട്ടം കുഞ്ഞുകൈകളിൽ നിന്ന് അടർത്തിമാറ്റുമ്പോലെ  അവനാ പിടുത്തത്തിൽ നിന്ന് മോചിതനാവാൻ ശ്രമിച്ചുകൊണ്ടേയിരുന്നു..ഇത്തിരി ബലം പ്രയോഗിച്ചാ കൈകളെ വേർപ്പെടുത്തുമ്പോഴേക്കും

പിന്നിൽ നിന്നു അപ്പോഴേക്കും  ഷാനിയുടെ പിടുത്തം അവന്റെ കൈത്തണ്ടയിൽ മുറുകിയിരുന്നു.. ശക്തിയായി ആ കൈകൾ അടർത്തിമാറ്റിയവൻ നടന്നു.. 

തിരിഞ്ഞു നടന്ന ഹിഷാമിന് ഒരിക്കൽ കൂടി ഷാനിയെ തിരിഞ്ഞു നോക്കാതിരിക്കാനായില്ല..
കൈകൾ രണ്ടും പൊത്തി കരയുന്ന ഷാനിയെ കണ്ടപ്പോ അവനും അവന്റെ കണ്ണുകളെ നിയന്ത്രിക്കാനായില്ല..
തിരിച്ചു വന്ന് വീണ്ടും അവളെ കെട്ടിപ്പിടിച്ചവൻ പൊട്ടിക്കരഞ്ഞു..
ഗൾഫിലേക്ക് പോവാനെടുത്ത തീരുമാനത്തെ ശപിച്ചുകൊണ്ട് പിന്നീടൊന്നു തിരിഞ്ഞു നോക്കാൻ നിക്കാതെ അവൻ അവിടെ നിന്നും നടന്നു നീങ്ങി..

ഉമ്മാന്റെ അലമുറയിട്ടുള്ള കരച്ചിലും കൂടിയായപ്പോ രംഗം കൂടുതൽ അസഹനീയമായ പോലെയവനു തോന്നി..

വേറെ ആരുടെ ഭാഗത്ത് നിന്നും പ്രത്യേകിച്ച് പ്രതികരണമൊന്നും കണ്ടില്ല..പലരും സഹതാപത്തോടെയും സന്തോഷത്തോടെയും നോക്കുന്നുണ്ട്..പള്ളിയിലുള്ള ഉസ്താദിന്റെ ദുആയും കഴിഞ്ഞ്
ജനിച്ചു വളർന്ന വീടിനോട് താൽക്കാലികമായി യാത്ര പറഞ്ഞ് അവൻ അവിടെ നിന്നും ഇറങ്ങി..

ഉപ്പയും ഷഫീഖും ഹിഷാമിന്റെ ഫ്രണ്ട്സും കൂടി അവനെ എയർപോട്ട് വരേ അനുഗമിച്ചു..

വീണുകിട്ടിയ ആ മുത്തിനെയും മനസ്സിന്റെ ചെപ്പിലിട്ടു താലോലിച്ചുകൊണ്ട് ഹിഷാം എന്ന ആ യുവാവ് സ്വപ്നത്തിലെ ചില്ലുകൊട്ടാരം യാഥാർത്ഥ്യ ജീവിതത്തിൽ കെട്ടിപ്പടുക്കുവാാനായി വാനിലൂടെ പറന്നുയർന്നു..

  
                 ‌ (തുടരും)
shas

NB:ഒരു പ്രവാസിയുടെ നൊമ്പരങ്ങൾ എന്നും വർണ്ണനകൾക്കതീതമാണ്..ഇവിടേക്ക് ഞാൻ സമർപ്പിച്ച എന്റെ ഭാവനകൾ എത്രത്തോളം വിജയകരമായി എന്നെനിക്കറിയില്ല..കാരണം അങ്ങനൊരു നൊമ്പരം എനിക്കിതുവരേ അനുഭവിക്കേണ്ടി വന്നിട്ടില്ല..😊അതു തീരുമാനിക്കേണ്ടത് നിങ്ങൾ പ്രവാസിഭാര്യമാരാണ്..പോരായ്മകളാണേലും കൂടുതലാണേലും.. ഇങ്ങളങ്ങോട്ട് ക്ഷമിച്ചേക്കിട്ടോ...

No comments: