Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, March 28, 2022

റമളാൻ മുന്നൊരുക്കം || നനച്ചു കുളി || Ramzan Munnorukkam || Nanachuli

✿════════════════════✿
സുഖം നേരുന്നു..
         മുസ്ലിം സമൂഹത്തിന് സന്തോഷവും ആനന്ദവും നൽകി കൊണ്ട് വിശുദ്ധ റമളാൻ കടന്നു വരികയാണല്ലൊ..വിശുദ്ധ ഖുർആൻ അവതീർണ്ണമായ മാസം, സ്വർഗ്ഗ കവാടങ്ങൾ മലർക്കെ തുറക്കപ്പെടുന്ന മാസം, നരക കവാടങ്ങൾ അടക്കപ്പെടുന്നമാസം, കാരുണ്യവും, പാപമോചനവും, നരകമോചനവും നൽകപ്പെടുന്ന മാസം ഇങ്ങനെ നീളുന്നു റമളാൻ മാസത്തിന്റെ പവിത്രത....
ആധുനിക സമൂഹം വാട്സാപ്പിലും ഫേസ്ബുക്കിലും മറ്റു ഇതര സോഷ്യൽ നെറ്റ്‌വർക്കിലും രാപ്പകൽ കഴിച്ചു കൂട്ടുമ്പോൾ വിശുദ്ധ റമളാൻ ആഗതമാകുന്നതും കൊഴിഞ്ഞു പോകുന്നതും തിരിച്ചറിയാതെ പോകുന്നു...
വിശുദ്ധ ഖുർആൻ അവതീർണ്ണമായ മാസമായിട്ട് പോലും പഴമക്കാർ വിശുദ്ധ ഖുർആനിന് മുമ്പിൽ തപസ്സിരിക്കും പോലെ ഖുർആനിൽ മുഴുകാൻ ഇന്ന് നമുക്ക് സമയമില്ല... അവർ പോകുന്ന സ്വർഗം നാം കൊതിക്കുകയും ചെയ്യുന്നു...
ഇതിനൊരു പരിഹാരം കാണണ്ടെ?? തീർച്ചയായും വേണം. അതിന് എന്തു ചെയ്യണം?? റമളാൻ മുപ്പത് ദിവസവും നമുക്ക് വിശുദ്ധ ഖുർആനിന് മാറ്റിവെക്കാം
അഞ്ച് വഖ്ത് നിസ്കാരാനന്തരം അര ജുസ്അ് വീതം പാരായണം ചെയ്താൽ ഒരു ദിവസം കൊണ്ട് രണ്ടര ജുസ്അ് പാരായണം ചെയ്യാം 12 ദിവസം കൊണ്ട് ഒരു ഖത്മ് ഓതി തീർക്കാം
ഒരു ദിവസം ഒരു ജുസ്അ് വീതം പാരായണം ചെയ്താൽ മുപ്പത് ദിവസം കൊണ്ട് ഒരു ഖത്മ് ഓതി തീർക്കാം
മൂന്ന് ജുസ്അ് വീതം ഓതിയാൽ ഒരു മാസം കൊണ്ട് മൂന്ന് ഖത്മ് ഓതി തീർക്കാം

ഓരോ വഖ്തിലും ഓരോ ജുസ്അ് വീതം പാരായണം ചെയ്താൽ റമളാൻ അവസാനിക്കുമ്പോൾ അഞ്ച് ഖത്മ് ഓതി തീർക്കാം

നിങ്ങൾ തീർച്ചയായും ഇതിലൊന്ന് തിരഞ്ഞെടുത്ത് പാരായണം ചെയ്യുമല്ലോ?
ഇത് മറ്റുള്ളവരിലേക്കും ഷെയർ ചെയ്ത് ഖുർആൻ പാരായണം ചെയ്യാൻ നിങ്ങൾ പ്രേരിപ്പിക്കുമല്ലോ?
               ✿════════════════════✿
  ഹാഫിള് ഇൽയാസ് സഖാഫി                      പാടലടുക്ക
റമളാൻ മുന്നൊരുക്കം || നനച്ചു കുളി വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

No comments: