
റമളാൻ സ്പെഷ്യൽ
■══✿ <﷽> ✿══■
7-06-2017 ബുധൻ
وَعَنْ أَبِي نُجَيدٍ - بِضَمِّ النُّونِ وَفَتْحِ الجِيمِ - عِمْرَانُ بِن الحُصَيْنِ الخُزَاعِيِّ رَضِيَ اللهُ عَنْهُمَا : أَنَّ اِمْرَأَةً مِنْ جُهَيْنَةَ أَتَتْ رَسُولَ اللهِ ﷺ وَهِيَ حُبْلَى مِنَ الزِّنَى ، فَقَالَتْ : يَا رَسُولَ اللهِ ، أَصَبْتُ حَدًّا فَأَقِمْهُ عَلَيَّ ، فَدَعَا نَبِيُّ اللهِ ﷺ وَلِيَّهَا ، فَقَالَ: أَحْسِنْ إِلَيْهَا ، فَإِذَا وَضَعَتْ فَأْتِني فَفَعَلَ فَأَمَرَ بِهَا نَبِيُّ اللهِ ﷺ فَشُدَّتْ عَلَيْهَا ثِيَابُهَا ، ثُمَّ أَمَرَ بِهَا فَرُجِمَتْ ، ثُمَّ صَلَّى عَلَيْهَا . فَقَالَ لَهُ عُمَرُ رَضِيَ اللهُ عَنْهُ : تُصَلِّي عَلَيْهَا يَا رَسُولَ اللهِ وَقَدْ زَنَتْ؟ قَالَ: لَقَدْ تَابَتْ تَوْبَةً لَوْ قُسِمَتْ بَيْنَ سَبْعِينَ مِنْ أَهْلِ المَدِينَةِ لَوَسِعَتْهُمْ ، وَهَلْ وَجَدْتَ أَفْضَلَ مِنْ أَنْ جَادَتْ بِنَفْسِهَا لِلهِ - عَزَّ وَجَلَّ -؟! (رَوَاهُ مُسْلِمٌ)
✿═════════════✿
അബൂ നുജൈദ് ഇംറാൻ ബ്ൻ ഹുസൈൻ അൽ ഖുസാഈ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം ജുഹൈനിയ ഗോത്രത്തിൽ പെട്ട വ്യഭിചാരത്തിൽ ഗർഭിണി യായ ഒരു സ്ത്രീ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ അരികിൽവന്നു പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ ഞാൻ ഇസ്ലാമിക നിയമപ്രകാരമുള്ള ശിക്ഷാനടപടികൾ അർഹയായിരിക്കുന്നു അപ്പോൾ തിരു നബി ﷺ അവരുടെ രക്ഷിതാവിനെ വിളിച്ചു വരുത്തി പറഞ്ഞു: ഇവൾക്ക് ആവശ്യമായത് കൊടുക്കുക; അവൾ പ്രസവിച്ചാൽ ഉടനെ ഇവിടെ കൊണ്ട് വരണം അദ്ദേഹം അപ്രകാരം ചെയ്തു. തിരു നബി ﷺ അവരുടെ ശിക്ഷ നടപ്പിലാക്കാൻ കൽപ്പിച്ചു അങ്ങിനെ അവളെ വസ്ത്രംകൊണ്ട് ബന്ധിക്കപ്പെട്ടു കൊണ്ട് എറിഞ്ഞു കൊല്ലപ്പെട്ടു പിന്നീട് തിരു നബി ﷺ അവരുടെ മേൽ മയ്യിത്ത് നിസ്കരിച്ചപ്പോൾ ഉമർ (റ) ചോദിച്ചു: അല്ലാഹുവിന്റെ തിരു ദൂതരേ വ്യഭിചരിച്ച സ്ത്രീയല്ലെ അവരുടെ മേൽ അങ്ങ് നിസ്കരിക്കുകയാണോ? അപ്പോൾ തിരു നബി ﷺ പറഞ്ഞു: അവൾ പശ്ചാത്തപിച്ചിരിക്കുന്നു; അവളുടെ പശ്ചാത്താപം മദീനാ നിവാസികളിലെ എഴുപത് പേർക്കിടയിൽ വീതിക്കപ്പെട്ടാൽ അവരെക്കാൾ വിശാലമാകും, അല്ലാഹുവിന് വേണ്ടി ആത്മാർപ്പണം നടത്തിയവരെക്കാൾ ഉന്നതരെ നീ എത്തിച്ചിട്ടുണ്ടൊ?! (മുസ്ലിം)
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe

No comments:
Post a Comment