Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, June 9, 2017

ഹദീസ് പാഠം 337


        റമളാൻ  സ്പെഷ്യൽ
   ┏══✿ ഹദീസ് പാഠം 337✿══┓
          ■══✿ <﷽> ✿══■
                    10-06-2017 ശനി
وَعَنْ سَلْمَانَ رَضِيَ اللهُ عَنْهُ ، قَالَ : خَطَبَنَا رَسُولُ اللهِ ﷺ فِي آخِرِ يَوْمٍ مِنْ شَعْبَانَ ، فَقَالَ : أَيُّهَا النَّاسُ ، إِنَّهُ قَدْ أَظَلَّكُمْ شَهْرٌ عَظِيمٌ ، فِيهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ جَعَلَ اللهُ صِيَامَهُ فَرِيضَةً ، وَقِيَامَ لَيْلِهِ تَطَوُّعًا ، مَنْ تَقَرَّبَ فِيهِ بِخَصْلَةٍ مِنَ الْخَيْرِ كَانَ كَمَنْ أَدَّى فَرِيضَةً فِيمَا سِوَاهُ ، وَمَنْ أَدَّى فِيهِ فَرِيضَةً كَانَ كَمَنْ أَدَّى سَبْعِينَ فَرِيضَةً فِيمَا سِوَاهُ ، وَهُوَ شَهْرُ الصَّبْرِ ، وَالصَّبْرُ ثَوَابُهُ الْجَنَّةُ ، وَشَهْرُ الْمُوَاسَاةِ ، وَشَهْرٌ يُزَادُ فِي رِزْقِ الْمُؤْمِنِ فِيهِ ، مَنْ فَطَّرَ فِيهِ صَائِمًا كَانَ لَهُ مَغْفِرَةً لِذُنُوبِهِ وَعِتْقَ رَقَبَتِهِ مِنَ النَّارِ ، وَكَانَ لَهُ مِثْلُ أَجْرِهِ مِنْ غَيْرِ أَنْ يَنْقُصَ مِنْ أَجْرِهِ شَيْءٌ قَالُوا : يَا رَسُولَ اللهِ ، لَيْسَ كُلُّنَا نَجِدُ مَا يُفَطِّرُ الصَّائِمَ ؟ قَالَ : يُعْطِي اللهُ عَزَّ وَجَلَّ هَذَا الثَّوَابَ مَنْ فَطَّرَ صَائِمًا عَلَى مَذْقَةِ لَبَنٍ أَوْ تَمْرَةٍ أَوْ شَرْبَةِ مَاءٍ ، وَمَنْ أَشْبَعَ صَائِمًا سَقَاهُ اللهُ مِنْ حَوْضِي شَرْبَةً لا يَظْمَأُ حَتَّى يَدْخُلَ الْجَنَّةَ ، وَهُوَ شَهْرٌ أَوَّلُهُ رَحْمَةٌ وَأَوْسَطُهُ مَغْفِرَةٌ وَآخِرُهُ عِتْقٌ مِنَ النَّارِ ، مَنْ خَفَّفَ فِيهِ عَنْ مَمْلُوكِهِ غَفَرَ اللهُ لَهُ وَأَعْتَقَهُ مِنَ النَّارِ ، وَاسْتَكْثِرُوا فِيهِ مِنْ أَرْبَعِ خِصَالٍ : خَصْلَتَانِ تُرْضُونَ بِهِمَا رَبَّكُمْ ، وَخَصْلَتَانِ لا غِنَاءَ بِكُمْ عَنْهُمَا ، فَأَمَّا الْخَصْلَتَانِ اللَّتَانِ تُرْضُونَ بِهِمَا رَبَّكُمْ : فَشَهَادَةُ أَنْ لَا إِلَهَ إِلَّا اللهُ وَتَسْتَغْفِرُونَهُ ، وَأَمَّا اللَّتَانِ لا غِنَاءَ بِكُمْ عَنْهُمَا ، فَتَسْأَلُونَ اللهَ الْجَنَّةَ ، وَتَعُوذُونَ بِهِ مِنَ النَّارِ (صحيح ابن خزيمة)
✿═════════════✿
സൽമാൻ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ശഅ്ബാൻ അവസാന ദിവസം അല്ലാഹുവിന്റെ തിരു ദൂദർ ﷺ ഞങ്ങളോട് അഭിസംബോധന ചെയ്ത് സംസാരിച്ചു, അവിടുന്ന് പറഞ്ഞു: ഓ ജനങ്ങളേ.. നിങ്ങളിലേക്ക് മഹത്തായ ഒരു മാസം കടന്നു വന്നിരിക്കുന്നു, അതിൽ ആയിരം മാസത്തെക്കാൾ മഹത്വമേറിയ ഒരു രാവുണ്ട്, ആ മാസത്തിലെ നോമ്പ് അല്ലാഹു നിർബന്ധമാക്കുകയും രാത്രിയിലെ നിസ്കാരം സുന്നത്തുമാക്കുകയും ചെയ്തിരിക്കുന്നു; ആരെങ്കിലും അതിൽ സൽപ്രവർത്തിയിൽ നിന്ന് ഒന്നു ചെയ്താൽ (പ്രതിഫലത്തിൽ) അതല്ലാത്ത മറ്റു മാസങ്ങളിൽ  ഒരു ഫർള് നിർവഹിച്ചത് പോലെയാണ്; ആരെങ്കിലും ഫർള് നിർവഹിച്ചാൽ  അതല്ലാത്ത മറ്റു മാസങ്ങളിൽ  എഴുപത് ഫർള് നിർവഹിച്ചത് പോലെയാണ്; അത് ക്ഷമയുടെ മാസമാണ് ; ക്ഷമയുടെ പ്രതിഫലം സ്വർഗ്ഗമാണ്, പരസ്പര സമാശ്വാസത്തിന്റെ മാസമാണ്, സത്യ വിശ്വാസിയുടെ ഭക്ഷണത്തിൽ ബറകത്ത് നൽകപ്പെടുന്ന മാസവുമാണ്, ആരെങ്കിലും ഒരു നോമ്പുകാരനെ നോമ്പു തുറപ്പിച്ചാൽ അവന് തന്റെ പാപങ്ങളിൽ നിന്നും നരകത്തിൽ നിന്നും മോചനം ലഭിക്കുകയും ചെയ്യുന്നതാണ്; നോമ്പുകാരന്റെ പ്രതിഫലത്തിൽ ഒരൽപം പോലും കുറയാത്ത നിലയിൽ നോമ്പു തുറപ്പിച്ചവനും പ്രതിഫലം ലഭിക്കുന്നതാണ് അവർ പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ ഞങ്ങൾക്കെല്ലാവർക്കും നോമ്പു തുറപ്പിക്കാനുള്ളത് എത്തിക്കുന്നില്ലല്ലോ? തിരു നബി ﷺ പറഞ്ഞു: ഒരിറക്ക് വെള്ളം കൊണ്ടൊ ഒരു കാരക്ക കൊണ്ടൊ പാൽ കൊണ്ടൊ നോമ്പ് തുറപ്പിച്ചവനും അല്ലാഹു ഈ പ്രതിഫലം നൽകുന്നതാണ്; ആരെങ്കിലും നോമ്പുകാരന് വയർ നിറയെ ഭക്ഷണം നൽകിയാൽ സ്വർഗ്ഗത്തിൽ പ്രവേശിക്കും വരെ ദാഹിക്കാത്ത വിധത്തിലുള്ള എന്റെ ഹൗളിലെ വെള്ളം അല്ലാഹു കുടിപ്പിക്കും ; ആ മാസം ആദ്യം അനുഗ്രഹത്തിന്റെയും മധ്യത്തിൽ പാപമോചനത്തിന്റെയും അവസാനം നരക മോചനത്തിന്റെയുമാകുന്നു; ആരെങ്കിലും ഈ മാസത്തിൽ തന്റെ അടിമകൾക്ക് എളുപ്പം ചെയ്തു കൊടുത്താൽ അല്ലാഹു അവന് പൊറുത്തു കൊടുക്കുകയും അവനെ നരകത്തിൽ നിന്ന് മോചിപ്പിക്കുകയും ചെയ്യുന്നതാണ്; നാലു കാര്യങ്ങൾ ഈ മാസത്തിൽ നിങ്ങൾ അധികരിപ്പിക്കണം രണ്ടെണ്ണം നിങ്ങളുടെ രക്ഷിതാവിനെ തൃപ്തിപ്പെടുത്താനും രണ്ടെണ്ണം നിങ്ങൾക്ക് നിർബന്ധമായും അത്യവശ്യമായതുമാണ് നിങ്ങളുടെ രക്ഷിതാവിനെ തൃപ്തിപ്പെടുത്താനുള്ളത് അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്ന സാക്ഷ്യപ്പെടുത്തലും നിങ്ങൾ അവനോട് പാപമോചനം തേടലുമാണ്; നിങ്ങൾക്ക് അത്യാവശ്യമായ കാര്യം നിങ്ങൾ സ്വർഗം ചോദിക്കലും നരകത്തിൽ നിന്ന് കാവൽ തേടലുമാണ് (ഇബ്നു ഖുസൈമ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel




No comments: