Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, June 27, 2017

ഹദീസ് പാഠം 355

..................................................
               ഹദീസ് പാഠം 355
             28-06-2017 ബുധൻ
..................................................

وَعَنْ عَمْرِو بْنِ أَوْسٍ رَضِيَ اللهُ عَنْهُ قَالَ : حَدَّثَنِي عَنْبَسَةُ بْنُ أَبِي سُفْيَانَ رَضِيَ اللهُ عَنْهُ فِي مَرَضِهِ الَّذِي مَاتَ فِيهِ بِحَدِيثٍ يُتَسَارُّ إِلَيْه ِ، قَالَ : سَمِعْتُ أُمَّ حَبِيبَةَ تَقُولُ : سَمِعْتُ رَسُولَ اللَّهِ  ﷺ يَقُولُ : مَنْ صَلَّى اثْنَتَيْ عَشْرَةَ رَكْعَةً فِي يَوْمٍ وَلَيْلَةٍ بُنِيَ لَهُ بِهِنَّ بَيْتٌ فِي الْجَنَّةِ قَالَتْ أُمُّ حَبِيبَةَ : فَمَا تَرَكْتُهُنَّ مُنْذُ سَمِعْتُهُنَّ مِنْ رَسُولِ اللَّهِ ﷺ وَقَالَ عَنْبَسَةُ : فَمَا تَرَكْتُهُنَّ مُنْذُ سَمِعْتُهُنَّ مِنْ أُمِّ حَبِيبَةَ، وَقَالَ عَمْرُو بْنُ أَوْسٍ : مَا تَرَكْتُهُنَّ مُنْذُ سَمِعْتُهُنَّ مِنْ عَنْبَسَةَ، وَقَالَ النُّعْمَانُ بْنُ سَالِمٍ : مَا تَرَكْتُهُنَّ مُنْذُ سَمِعْتُهُنَّ مِنْ عَمْرِو بْنِ أَوْسٍ ( رواه مسلم)


അംർ ബ്ൻ അവ്സ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അൻബസത്തു ബ്ൻ അബീ സുഫ്യാൻ മരണാസന്ന രോഗിയായിരിക്കെ എന്നോട് സന്തോഷവാർത്തയായി പറഞ്ഞു: ഉമ്മു ഹബീബ (റ) പറയുന്നതായി ഞാൻ കേട്ടു: അല്ലാഹുവിന്റെ തിരു ദൂദർ ﷺ പറയുന്നതായി ഞാൻ കേട്ടു: ആരെങ്കിലും രാത്രിയിലും പകലിലുമായി പന്ത്രണ്ട് റക്അത്ത് (റവാത്തിബ്) നിസ്കരിച്ചാൽ അതു കാരണമായി അവന് സ്വർഗ്ഗത്തിൽ ഒരു ഭവനം നിർമ്മിക്കപ്പെടുന്നതാണ് ഉമ്മു ഹബീബ (റ) പറഞ്ഞു: ഈ വിവരം അല്ലാഹുവിന്റെ തിരു ദൂദർ ﷺ ൽ നിന്ന് കേട്ടത് മുതൽ ഞാൻ ഇതുവരെ അത് ഉപേക്ഷിച്ചിട്ടില്ല, അൻബസ (റ) പറഞ്ഞു: ഉമ്മു ഹബീബ (റ) യിൽ നിന്ന് ഈ ഹദീസ് കേട്ടത് മുതൽ ഞാൻ ഇതുവരെ അത് ഉപേക്ഷിച്ചിട്ടില്ല അംർ ബ്ൻ അവ്സ് (റ) പറഞ്ഞു: അൻബസ (റ) യിൽ നിന്ന് ഞാൻ ഇത് കേട്ടത് മുതൽ ഇതുവരെ ഞാൻ അതിനെ ഒഴിവാക്കിയിട്ടില്ല, നുഅ്മാൻ ബ്ൻ സാലിം (റ) പറഞ്ഞു: അംർ ബ്ൻ അവ്സ് (റ) ൽ നിന്ന് കേട്ടത് മുതൽ ഞാൻ ഇതുവരെ അത് ഉപേക്ഷിച്ചിട്ടില്ല (മുസ്ലിം)
➖➖➖➖➖➖➖➖➖ ➖
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക


+971 559302667
© #IlyasSaquafi | Read more


Download My Official App

No comments: