വിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ കലാമാണ്. തിരു നബി ﷺ ക്ക് അല്ലാഹു നൽകിയ അമാനുഷിക കഴിവുകളിൽ (മുഅ്ജിസത്ത്) വളരെ പ്രധാനപ്പെട്ടതും അന്ത്യ നാൾ വരെ മാറ്റങ്ങൾക്ക് വിധേയമാകാതെ അവശേഷിക്കുന്നതുമായ ഗ്രന്ഥവുമാണ് വിശുദ്ധ ഖുർആൻ. അതിന്റെ സംരക്ഷണമാകട്ടെ അല്ലാഹു തന്നെ ഏറ്റെടുത്തിട്ടുമുണ്ട്
(إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ (سورة الحجر: ٩)
തീര്ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ് ) സൂറത്തുൽ ഹിജ്ർ :9)
അല്ലാഹു സംരക്ഷണം ഏറ്റെടുത്ത വിശുദ്ധ ഖുർആൻ മനുഷ്യ ഹൃദയങ്ങളിലൂടെയാണ് സംരക്ഷിക്കപ്പെട്ട് പൊന്നത്. വിശുദ്ധ ഖുർആൻ മുപ്പത് ജുസ്ഉം ഹൃദിസ്ഥമാക്കുന്നവർ ഭാഗ്യവാന്മാരാണ്. ഹമലത്തുൽ ഖുർആൻ (ഖുർആൻ വാഹകർ) എന്ന അപരനാമം സിദ്ധിച്ചവർ, അല്ലാഹുവിന്റെ വിശുദ്ധ ഖുർആനിനെ ഹൃദയത്തിലേറ്റിയവർ, പരലോകത്ത് കുടുംബങ്ങൾക്ക് ശുപാർശ ചെയ്യാൻ അനുമതി ലഭിക്കുന്നവർ, പക്ഷേ ഈ ആനുകൂല്യങ്ങൾ ലഭ്യമാകാൻ ആത്മാർത്ഥതയും ഖുർആൻ അനുശാസിക്കുന്ന മാർഗ്ഗം പിന്പറ്റുകയും വേണം. ഇന്ന് വിശുദ്ധ ഖുർആൻ ഹൃദിസ്ഥമാക്കാൻ സൗകര്യം ഒരുപാടുണ്ട് പക്ഷെ ഖുർആൻ പഠിക്കാൻ സാധിക്കുമൊ പാതിവഴിയിൽ നിർത്തി പോകേണ്ടി വരുമോ പഠിച്ചാൽ മനഃപാഠം കാത്തു സൂക്ഷിക്കാൻ സാധിക്കുമോ തുടങ്ങി അനവധി ചോദ്യങ്ങൾ ഈ മേഖലയിൽ കാലെടുത്തു വെച്ചവരെപ്പോലും പിന്നോട്ട് വലിക്കുന്നു എന്ന കാര്യം ദുഃഖകരമാണ്. മനഃപാഠം എങ്ങനെ എളുപ്പമാക്കാമെന്ന് , മറക്കാതിരിക്കാൻ എന്തുചെയ്യണമെന്നും തുടങ്ങി ഖുർആൻ പഠിതാവിന് ആവശ്യമായ വിഭവങ്ങൾ സമാഹരിച്ച് ഉണ്ടാക്കിയ കൃതിയാണ് വിശുദ്ധ ഖുർആൻ മനഃപാഠം എങ്ങനെ എളുപ്പമാക്കാം എന്ന ഗ്രന്ഥം കുറഞ്ഞ വർഷം കൊണ്ട് ഒരു ലക്ഷത്തിലധികം കോപ്പികൾ പ്ലേ സ്റ്റോർ വഴി ഡൗൺലോഡ് ചെയ്യപ്പെട്ട പുസ്തകം പലർക്കും ഉപകാരം ലഭിച്ചുവെന്ന് വിളിച്ചറിയിച്ചിട്ടുണ്ട്. റബീഉൽ അവ്വൽ 12 ന് മദീനാ മുനവ്വറയിൽ ആരംഭപ്പൂവായ തിരു നബി ﷺ യുടെ ഹള്റത്തിൽ അൽമദീന പത്രത്തിലെ പ്രമുഖ കോളമിസ്റ്റും പണ്ഡിതനുമായ ശൈഖ് മുഹമ്മദ് ഫറാജ് ശരീഫ് അൽ അബ്സലി പ്രകാശനം ചെയ്തതും വിശുദ്ധ ഖുർആൻ അവതീർണമായ ഹിറാ ഗുഹാ പരിസരത്ത് വെച്ച് ആദ്യ കോപ്പി വിതരണം ചെയ്തതും ഈ പുസ്തകത്തിന്റെ മാറ്റു കൂട്ടുന്നു. പുസ്തകം ലഭ്യമാക്കുന്നതിന് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
പരമാവധി ഷെയർ ചെയ്തു ജനങ്ങളിൽ എത്തിക്കുക ആരെങ്കിലും ഒരാൾ ഇതുവഴി ഖുർആൻ പഠിക്കാൻ കാരണമായാൽ അതിന്റെ പ്രതിഫലം നിങ്ങൾക്കും ലഭിക്കും
No comments:
Post a Comment