..................................................
ഹദീസ് പാഠം 356
29-06-2017 വ്യാഴം
..................................................
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ ، عَنِ النَّبِيِّ ﷺ قَالَ : قَالَ رَجُلٌ : لَأَتَصَدَّقَنَّ اللَّيْلَةَ بِصَدَقَةٍ، فَخَرَجَ بِصَدَقَتِهِ، فَوَضَعَهَا فِي يَدِ زَانِيَةٍ، فَأَصْبَحُوا يَتَحَدَّثُونَ : تُصُدِّقَ اللَّيْلَةَ عَلَى زَانِيَةٍ، قَالَ : اللَّهُمَّ لَكَ الْحَمْدُ عَلَى زَانِيَةٍ، لَأَتَصَدَّقَنَّ بِصَدَقَةٍ، فَخَرَجَ بِصَدَقَتِهِ، فَوَضَعَهَا فِي يَدِ غَنِيٍّ، فَأَصْبَحُوا يَتَحَدَّثُونَ : تُصُدِّقَ عَلَى غَنِيٍّ، قَالَ : اللَّهُمَّ لَكَ الْحَمْدُ عَلَى غَنِيٍّ، لَأَتَصَدَّقَنَّ بِصَدَقَةٍ، فَخَرَجَ بِصَدَقَتِهِ، فَوَضَعَهَا فِي يَدِ سَارِقٍ، فَأَصْبَحُوا يَتَحَدَّثُونَ : تُصُدِّقَ عَلَى سَارِقٍ، فَقَالَ : اللَّهُمَّ لَكَ الْحَمْدُ عَلَى زَانِيَةٍ، وَعَلَى غَنِيٍّ، وَعَلَى سَارِقٍ، فَأُتِيَ فَقِيلَ لَهُ : أَمَّا صَدَقَتُكَ، فَقَدْ قُبِلَتْ، أَمَّا الزَّانِيَةُ، فَلَعَلَّهَا تَسْتَعِفُّ بِهَا عَنْ زِنَاهَا، وَلَعَلَّ الْغَنِيَّ يَعْتَبِرُ، فَيُنْفِقُ مِمَّا أَعْطَاهُ اللَّهُ، وَلَعَلَّ السَّارِقَ يَسْتَعِفُّ بِهَا عَنْ سَرِقَتِهِ ( رواه مسلم)
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: ഒരാൾ പറഞ്ഞു നിശ്ചയം ഞാൻ ഈ രാത്രി ദാനം ചെയ്യും അങ്ങിനെ അദ്ദേഹം തന്റെ ദാനവുമായി പുറപ്പെട്ടു ഒരു വേശ്യയുടെ കയ്യിൽ വെച്ച് കൊടുത്തു; നേരം വെളുത്തപ്പോൾ ജനങ്ങൾ പരസ്പരം പറയാൻ തുടങ്ങി, ഇന്നലെ രാത്രി ഒരു വേശ്യയുടെ മേൽ ദാനം ചെയ്യപ്പെട്ടു അപ്പോൾ അദ്ദേഹം പറഞ്ഞു: അല്ലാഹുവേ വേശ്യയുടെ മേൽ (ദാനം ചെയ്തതിൽ) നിനക്ക് സർവ്വസ്തുതിയും നിശ്ചയം ഞാൻ ദാനം ചെയ്യും അങ്ങിനെ അദ്ദേഹം തന്റെ ദാനവുമായി പുറപ്പെട്ടു ഒരു സമ്പന്നൻറെ കയ്യിൽ വെച്ച് കൊടുത്തു നേരം വെളുത്തപ്പോൾ ജനങ്ങൾ പരസ്പരം പറയാൻ തുടങ്ങി ഇന്നലെ രാത്രി ഒരു സമ്പന്നൻറെ മേൽ ദാനം ചെയ്യപ്പെട്ടു അപ്പോൾ അദ്ദേഹം പറഞ്ഞു അല്ലാഹുവേ സമ്പന്നൻറെ മേൽ (ദാനം ചെയ്തതിൽ) നിനക്കാണ് സർവ്വസ്തുതിയും നിശ്ചയം ഞാൻ ദാനം ചെയ്യും അങ്ങിനെ അദ്ദേഹം തന്റെ ദാനവുമായി പുറപ്പെട്ടു ഒരു കള്ളന്റെ കയ്യിൽ വെച്ച് കൊടുത്തു നേരം വെളുത്തപ്പോൾ ജനങ്ങൾ പരസ്പരം പറയാൻ തുടങ്ങി ഇന്നലെ ഒരു കള്ളന്റെ മേൽ ദാനം ചെയ്യപ്പെട്ടു അപ്പോൾ അദ്ദേഹം പറഞ്ഞു: അല്ലാഹുവേ വേശ്യയുടെ മേലും സമ്പന്നൻറെ മേലും കള്ളന്റെ മേലും (ദാനം ചെയ്തതിൽ) നിനക്കാണ് സർവ്വസ്തുതിയും അങ്ങിനെ അദ്ദേഹത്തെ കൊണ്ട് വരപ്പെട്ടു അദ്ദേഹത്തോട് പറഞ്ഞു : നിങ്ങളുടെ ദാനം സ്വീകരിക്കപ്പെട്ടിരിക്കുന്നു വേശ്യ തന്റെ ചെയ്തിയിൽ നിന്ന് മാറി നിൽക്കാൻ ഇത് നിമിത്തമായേക്കാം, സമ്പന്നൻ ഇതിൽ നിന്ന് പാഠമുൾക്കൊണ്ട് അല്ലാഹു അവന് നൽകിയ സമ്പാദ്യം ചെലവ് ചെയ്തേക്കാം, കള്ളന്റെ ഈ ദാനം കാരണം തന്റെ കളവിന് അറുതി വരുത്തിയേക്കാം (മുസ്ലിം)
➖➖➖➖➖➖➖➖➖ ➖
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
+971 559302667
© #IlyasSaquafi | Read more
Download My Official App
No comments:
Post a Comment