Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, June 2, 2017

റമളാൻ മസ്അലകൾ ഭാഗം 7



          ✿══════════════✿

  റമളാൻ മസ്അലകൾ ഭാഗം 7
                2-06-2017 വെള്ളി
           ✿══════════════✿
                        ശുദ്ധി

ഇസ്ലാം ശുദ്ധിയുടെ മതമാണ്. ഹൃദയം മലിനമുക്തമാവണമെന്ന് നിർദേശിക്കുന്ന പരിശുദ്ധ ഇസ്‌ലാം ശരീരവും വസ്ത്രവും വീടും പരിസരവും എല്ലാം വൃത്തിയോടെ കാത്തുസൂക്ഷിക്കാൻ നിർദ്ദേശിക്കുന്നു. ശുദ്ധി ഈമാനിൻറെ പകുതിയാണെന്ന ഇസ്ലാമിക അദ്ധ്യാപനം ഇസ്ലാം വൃത്തിക്ക് നൽകുന്ന പ്രാധാന്യത്തെ വിളിച്ചറിയിക്കുന്നു

وَعَنْ أَبِي مَالِكِ الْأَشْعَرِي رَضِيَ اللهُ عَنْهُ قَالَ​: قَالَ رَسُولُ اللهِ ﷺ : الطُّهُورُ شَطْرُ الإيمَانِ (رواه مسلم)

അബൂ മാലികിൽ അശ്അരി (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂദർ ﷺ പറഞ്ഞു: ശുദ്ധി വിശ്വാസത്തിൻറെ പകുതിയാണ്(മുസ്ലിം)

നിസ്കാരവും ഇതര ആരാധനകൾ ചെയ്യുന്നതിന് മുമ്പ് ചെറുതും വലുതുമായ ശുദ്ധി വരുത്തൽ നിർബന്ധമാണ്.


» وَعَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ: قَالَ رَسُولُ اللهِ ﷺ : عَشْرٌ مِنَ الْفِطْرَةِ: قَصُّ الشَّارِبِ، وَإِعْفَاءُ اللِّحْيَةِ، وَالسِّوَاكُ، وَاسْتِنْشَاقُ المَاءِ، وَقَصُّ الأظْفَارِ، وَغَسْلُ البَرَاجِمِ، وَنَتف الإبْطِ، وَحَلْقُ العَانَةِ، وَانْتِقَاصُ المَاءِ قَالَ الرَّاوِي: وَنَسِيْتُ العَاشِرَةَ إِلا أنْ تَكُونَ المَضمَضَةُ. قَالَ وَكِيعٌ- وَهُوَ أحَدُ رُواتِهِ- انْتِقَاصُ المَاءِ: يَعْنِي الاسْتِنْجَاءِ. (رواه مسلم)


ആയിഷ ബീവി (റ) യിൽ നിന്ന്
 നിവേദനം: അല്ലാഹുവിന്റെ തിരു ദൂദർ ﷺ പറഞ്ഞു: പത്തു കിര്യങ്ങൾ പ്രകൃതിപരമായ ശുദ്ധിയുടെ ഭാഗമാണ്; മീശ വെട്ടുക, താടി വളർത്തുക, പല്ലു തേക്കുക, മൂക്കിൽ വെള്ളം കയറ്റി ചീറ്റൽ, നഖം മുറിക്കുക,കെണിപ്പു കഴുകുക, കക്ഷ രോമം പറിച്ചെടുക്കുക, ഗുഹ്യ രോമം കളയുക,മനഹോരം ചെയ്യുക ഹദീസ് ഉദ്ധാരകൻ പറഞ്ഞു: പത്താമത്തെ കാര്യം ഞാൻ മറന്നു പോയി എന്നാലും അത് വായയിൽ വെള്ളം ചുഴറ്റൽ ആണെന്ന് തോന്നുന്നു...(മുസ്ലിം)

സാമൂഹ്യ ജീവിയാകുന്ന മനുഷ്യൻ ദൈനംദിനം ജനങ്ങളുമായി ഇടപഴകുമ്പോൾ മറ്റുള്ളവർക്ക് ഉപദ്രവമാകാത്ത രൂപത്തിൽ വൃത്തി കൈമുതലാക്കാനാണ് ഇസ്ലാം കൽപ്പിക്കുന്നത്. മുസ്ലിമിന് നിർബന്ധ ബാധ്യതയായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ജമാഅത്ത് നിസ്കാരങ്ങൾ പോലും ശുദ്ധിയില്ലെങ്കിൽ ഉപേക്ഷിക്കണമെന്നാണ് ഇസ്ലാമിക കൽപന.

وَعَنْ أَنَسٍ رَضِيَ اللهُ عَنْهُ قَالَ​: قَالَ النَّبِيُّ ﷺ : مَنْ أَكَلَ مِنْ هذِهِ الشَّجَرَةِ فَلا يَقْرَبَنَّا، وَلا يُصَلِّيَنَّ مَعَنَا (متفق عَلَيْهِ)


അനസ് (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: ആരെങ്കിലും ഈ മരത്തിൽ നിന്നും (ഉള്ളി) ഭക്ഷിച്ചാൽ ഞങ്ങളിലേക്ക് അടുക്കുകയോ ഞങ്ങളെ കൂടെ നിസ്കരിക്കുകയോ ചെയ്യരുത് (ബുഖാരി, മുസ്ലിം)

                പല്ലു തേക്കൽ

വൃത്തിയുടെ പ്രധാന ഘടകമാണ് പല്ലു തേക്കൽ.

وَ عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ قَالَ: لَوْلا أنْ أَشُقَّ عَلَى أُمَّتِي-أَوْ عَلَى النَّاسِ- لأَمَرْتُهُمْ بِالسِّوَاكِ مَعَ كُلِّ صَلاَةٍ (متفقٌ عَلَيْهِ)
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം:നിശ്ചയം അല്ലാഹുവിന്റെ തിരു ദൂദർ ﷺ പറഞ്ഞു: എന്റെ സമുദായത്തിന് പ്രയാസമാവുകയില്ലായിരുന്നെങ്ങിൽ  എല്ലാ നിസ്കാര സമയത്തും പല്ലു തേക്കാൻ ഞാൻ കൽപ്പിക്കുമായിരുന്നു(ബുഖാരി, മുസ്ലിം)

    കുളി നിർബന്ധമാകുന്ന കാര്യങ്ങൾ



1. ഇന്ദ്രീയം പുറപ്പെടുക
2. മുൻദ്വാരത്തിൽ കൂടിയോ പിൻദ്വാരത്തിൽ കൂടിയോ പുരുഷ ലിംഗം പ്രവേശിക്കുക
2. ഹൈള് (ആർത്തവ രക്തം) പുറപ്പെടുക
3. നിഫാസ് (പ്രസവരക്തം) പുറപ്പെടുക
4. ശഹീദല്ലാതെ മരണപ്പെടുക

            സുന്നത്ത് കുളികൾ

1. ജുമുഅക്ക് വേണ്ടി
2. രണ്ടു പെരുന്നാളിന്
3. സൂര്യ-ചന്ദ്ര ഗ്രഹണ നിസ്കാരത്തിന്
4. മഴയത്തേടിയുള്ള നിസ്കാരത്തിന്
5. ഇഅ്തികാഫിന്
6. ഇരു ഹറമുകളിൽ പ്രവേശിക്കാൻ
7. പള്ളിയിൽ പ്രവേശിക്കാന്
8. നല്ല സദസ്സുകളിൽ സംബന്ധിക്കാൻ
9. റമളാനിലെ എല്ലാ രാത്രികളിലും
10. അമുസ്ലിം ഇസ്ലാം ആശ്ലേഷിച്ചാൽ
11. ഭ്രാന്തൻറെ ഭ്രാന്ത് മാറിയാൽ
12. കുട്ടിക്ക് പ്രായപൂർത്തിയായാൽ
13. മയ്യിത്തിനെ കുളിപ്പിച്ചാൽ
14. മീശ, കക്ഷ, ഗുഹ്യ രോമം കളഞ്ഞാൽ
15. കുത്തിവെപ്പും ഹിജാമയും ചെയ്താൽ
16. ശരീരം മുഷിഞ്ഞാൽ
17. ഹജ്ജിലും ഉംറയിലുമുള്ള കുളികൾ.
പല്ലു തേക്കൽ ശക്തമായ സുന്നത്താണെങ്കിലും റമളാനിൽ ഉച്ചയ്ക്ക് ശേഷം പ്രത്യേക കാരണം കൂടാതെ പല്ലു തേക്കൽ കറാഹത്താണ്.


ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
+971 559302667

© #IlyasSaquafi | Read more


Download My Official App

No comments: