..................................................
ഹദീസ് പാഠം 361
4-07-2017 ചൊവ്വ
..................................................
وَعَنْ عَمْرِو بْنِ عَبَسَةَ رَضِيَ اللهُ عَنْهُ قَالَ : أَتَيْتُ رَسُولَ اللَّهِ ﷺ فَقُلْتُ : يَا رَسُولَ اللَّهِ ، مَنْ مَعَكَ عَلَى هَذَا الْأَمْرِ ؟ قَالَ : حُرٌّ وَعَبْدٌ قُلْتُ : مَا الْإِسْلَامُ ؟ قَالَ طِيبُ الْكَلَامِ، وَإِطْعَامُ الطَّعَامِ قُلْتُ : مَا الْإِيمَانُ ؟ قَالَ : الصَّبْرُ وَالسَّمَاحَةُ قَالَ : قُلْتُ : أَيُّ الْإِسْلَامِ أَفْضَلُ ؟ قَالَ : مَنْ سَلِمَ الْمُسْلِمُونَ مِنْ لِسَانِهِ وَيَدِهِ قَالَ : قُلْتُ : أَيُّ الْإِيمَانِ أَفْضَلُ ؟ قَالَ : خُلُقٌ حَسَنٌ قَالَ : قُلْتُ : أَيُّ الصَّلَاةِ أَفْضَلُ ؟ قَالَ : طُولُ الْقُنُوتِ قَالَ : قُلْتُ : أَيُّ الْهِجْرَةِ أَفْضَلُ ؟ قَالَ : أَنْ تَهْجُرَ مَا كَرِهَ رَبُّكَ عَزَّ وَجَلَّ قَالَ : قُلْتُ : فَأَيُّ الْجِهَادِ أَفْضَلُ ؟ قَالَ : مَنْ عُقِرَ جَوَادُهُ وَأُهْرِيقَ دَمُهُ قَالَ : قُلْتُ : أَيُّ السَّاعَاتِ أَفْضَلُ ؟ قَالَ : جَوْفُ اللَّيْلِ الْآخِرُ، ثُمَّ الصَّلَاةُ مَكْتُوبَةٌ مَشْهُودَةٌ حَتَّى يَطْلُعَ الْفَجْرُ، فَإِذَا طَلَعَ الْفَجْرُ فَلَا صَلَاةَ إِلَّا الرَّكْعَتَيْنِ حَتَّى تُصَلِّيَ الْفَجْرَ، فَإِذَا صَلَّيْتَ صَلَاةَ الصُّبْحِ فَأَمْسِكْ عَنِ الصَّلَاةِ حَتَّى تَطْلُعَ الشَّمْسُ، فَإِذَا طَلَعَتِ الشَّمْسُ ؛ فَإِنَّهَا تَطْلُعُ فِي قَرْنَيْ شَيْطَانٍ ، وَإِنَّ الْكُفَّارَ يُصَلُّونَ لَهَا، فَأَمْسِكْ عَنِ الصَّلَاةِ حَتَّى تَرْتَفِعَ، فَإِذَا ارْتَفَعَتْ فَالصَّلَاةُ مَكْتُوبَةٌ مَشْهُودَةٌ حَتَّى يَقُومَ الظِّلُّ قِيَامَ الرُّمْحِ، فَإِذَا كَانَ كَذَلِكَ فَأَمْسِكْ عَنِ الصَّلَاةِ حَتَّى تَمِيلَ، فَإِذَا مَالَتْ فَالصَّلَاةُ مَكْتُوبَةٌ مَشْهُودَةٌ حَتَّى تَغْرُبَ الشَّمْسُ، فَإِذَا كَانَ عِنْدَ غُرُوبِهَا فَأَمْسِكْ عَنِ الصَّلَاةِ ؛ فَإِنَّهَا تَغْرُبُ - أَوْ تَغِيبُ - فِي قَرْنَيْ شَيْطَانٍ، وَإِنَّ الْكُفَّارَ يُصَلُّونَ لَهَا(رواه أحمد)
അംറ് ബ്ൻ അബസ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഞാൻ അല്ലാഹുവിന്റെ തിരു ദൂദർ ﷺ യുടെ അരികിൽ ചെന്ന് ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂദരേ ഈ വിഷയത്തിൽ (ഇസ്ലാമിന്റെ വിഷയത്തിൽ) അങ്ങയുടെ കൂടെ ആരാണുള്ളത്? തിരു നബി ﷺ പറഞ്ഞു: ഒരു അടിമയും ഒരു സ്വതന്ത്രനും ഞാൻ ചോദിച്ചു: എന്താണ് ഇസ്ലാം? തിരു നബി ﷺ പറഞ്ഞു: നല്ല സംസാരവും ഭക്ഷണം കൊടുക്കലുമാണ് ഞാൻ ചോദിച്ചു: എന്താണ് വിശ്വാസം (ഈമാൻ)? തിരു നബി ﷺ പറഞ്ഞു: ക്ഷമയും വിട്ടുവീഴ്ചയുമാണ് ഞാൻ ചോദിച്ചു: ഏതു ഇസ്ലാമാണ് ഉത്തമമായത്? തിരു നബി ﷺ പറഞ്ഞു: മുസ്ലിമീങ്ങൾ ഏതൊരുത്തൻറെ നാവിൽ നിന്നും കരങ്ങളിൽ നിന്നും രക്ഷ നേടുന്നോ അവന്റേത് ഞാൻ ചോദിച്ചു: ഏതു വിശ്വാസമാണ് (ഈമാൻ) ഉത്തമം? തിരു നബി ﷺ പറഞ്ഞു: നല്ല സ്വഭാവം ഞാൻ ചോദിച്ചു: ഏതു നിസ്കാരമാണ് ഉത്തമം?തിരു നബി ﷺ പറഞ്ഞു: കൂടുതൽ നിന്നുകൊണ്ടുള്ള നിസ്കാരം ഞാൻ ചോദിച്ചു: ഏതു പലായനമാണ് ഉത്തമം?തിരു നബി ﷺ പറഞ്ഞു: നിന്റെ രക്ഷിതാവ് വെറുക്കുന്ന ഒന്നിൽ നിന്നും നീ പലായനം ചെയ്യൽ ഞാൻ ചോദിച്ചു: ഏതു പോരാട്ടമാണ് ഉത്തമം?തിരു നബി ﷺ പറഞ്ഞു: ആത്മാർപ്പണം നടത്തിയവൻ ഞാൻ ചോദിച്ചു: ഏതു സമയമാണ് മഹത്വമേറിയ സമയം? തിരു നബി ﷺ പറഞ്ഞു: രാത്രിയിലെ അവസാനത്തെ പകുതി, പിന്നെ നേരം പുലരും വരെ നിസ്കാരം നിർബന്ധവും മാലാഖമാരുടെ സാന്നിദ്ധ്യമുള്ളതുമാണ്ഫജ്ർ വെളിവായാൽ നീ സുബ്ഹ് നിസ്കാരം നിർവഹിക്കുന്നത് വരെ രണ്ടു റക്അത്ത് മാത്രമേ ഉള്ളൂ, നീ സുബ്ഹ് നിസ്കാരം നിർവഹിച്ചാൽ സൂര്യൻ ഉദിക്കുന്നത് വരെ നീ നിസ്കരിക്കരുത് സൂര്യൻ ഉദിച്ചാൽ തന്നെ പിശാചിന്റെ കൊമ്പുകൾക്കിടയിലൂടെയാണ് സൂര്യൻ ഉദിക്കുന്നത് കൊണ്ടും സത്യ നിഷേധികൾ അതിനെ ആരാധിക്കുന്നത് കൊണ്ടും സൂര്യൻ ഉയരുന്നത് വരെ നിസ്കരിക്കരുത് സൂര്യൻ ഉയർന്നു കഴിഞ്ഞാൽ ഒരു സാധനത്തിന്റെ നിഴൽ ഒരു കുന്തത്തിൻറെയത്രയാകും വരെ നിസ്കാരം നിർണയിക്കപ്പെട്ടതും മാലാഖമാരുടെ സാന്നിദ്ധ്യം ഉള്ളതുമാണ് അങ്ങിനെ ആയാൽ സൂര്യൻ അൽപം തെറ്റുന്നത് വരെ നിസ്കരിക്കരുത് അങ്ങിനെ സൂര്യൻ തെറ്റിക്കഴിഞ്ഞാൽ അസ്തമിക്കും വരെ നിസ്കാരം നിർണയിക്കപ്പെട്ടതും മാലാഖമാരുടെ സാന്നിദ്ധ്യം ഉള്ളതുമാണ്, സൂര്യാസ്തമയ സമയമായാൽ സൂര്യൻ പിശാചിന്റെ കൊമ്പുകൾക്കിടയിലൂടെ മറയുന്നത് കൊണ്ടും സത്യ നിഷേധികൾ അതിനെ ആരാധിക്കുന്നത് കൊണ്ടും ആണ് സമയത്ത് നിസ്കരിക്കരുത് (അഹ്മദ്)
-----------------------------------------------------
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
+971 559302667
© #IlyasSaquafi | Read more
Download My Official App
No comments:
Post a Comment