മലപ്പുറം. എസ്.എസ്.എഫ് ചെന്നൈ വേളച്ചേരി യൂണിറ്റ് പ്രസിണ്ടന്റായ ജാഫർ സാദിഖ് ഫാളിലിക്ക് ഡോക്റ്ററേറ്റ് ലഭിച്ചു. ചെന്നൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT )യിൽ നിന്നുമാണ് ഭൗതിക ശാസ്ത്രത്തിൽ ഡോക്റ്ററേറ്റ് ലഭിച്ചത്. നാഷണൽ എലിജിബിലിറ്റി ടെസ്റ്റിൽ ( NET ) JRF നേടിയാണ് IIT യിൽ പOനം പൂർത്തിയാക്കിയത്. വേങ്ങര അൽ ഇഹ്സാൻ ദഅവ കോളേജ്, തെന്നല സി.എം മർകസ് എന്നിവിടങ്ങളിൽ നിന്ന് ഇസ്ലാമിക പ0നം പൂർത്തിയാക്കി ഫാളിലി മത ബിരുധവും നേടിയിട്ടുണ്ട് ഈ യുവ പ്രതിഭ . ചേരൂർ യതീംഖാന ഹയർ സെക്കണ്ടറി സ്കൂൾ, മലപ്പുറം ഗവണമെന്റ് കോളേജ്, കാലികറ്റ് യൂണിവേഴ്സിറ്റി കാമ്പസ് എന്നിവടങ്ങളിലെ പ0നത്തിനു ശേഷമാണ് IIT യിൽ എത്തുന്നത് .മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ഡിവിഷനിലെ വെങ്ങാട് സ്വദേശിയാണ്.ശാസ്ത്ര രംഗത്ത് തുടർ പഠനവും ഗവേഷണവും ഉദ്ദേശിക്കുന്ന ഫാളിലിയിൽ വരും കാലത്ത് വലിയ പ്രതീക്ഷ നൽകുന്നുണ്ട്.. ജാഫർ സ്വാദിഖ് ഫാളിലിയെ കേരള കാമ്പസ് സിണ്ടികേറ്റ് അഭിനന്ദിച്ചു.
Tuesday, July 25, 2017
SSF യൂണിറ്റ് പ്രസിണ്ടന്റിന് IITയിൽ നിന്ന് ഡോക്റ്ററേറ്റ്
Subscribe to:
Post Comments (Atom)


No comments:
Post a Comment