
┏══✿ഹദീസ് പാഠം 391✿══┓
■══✿ <﷽> ✿══■
3-08-2017 വ്യാഴം
وَعَنْ وَحْشِيُّ بْنُ حَرْبٍ رَضِيَ اللهُ عَنْهُ عَنْ أَبِيهِ ، عَنْ جَدِّهِ ، أَنَّ أَصْحَابَ النَّبِيِّ ﷺ قَالُوا : يَا رَسُولَ اللهِ إِنَّا نَأْكُلُ وَلَا نَشْبَعُ. قَالَ : فَلَعَلَّكُمْ تَفْتَرِقُونَ ؟ قَالُوا : نَعَمْ. قَالَ : فَاجْتَمِعُوا عَلَى طَعَامِكُمْ وَاذْكُرُوا اسْمَ اللهِ عَلَيْهِ يُبَارَكْ لَكُمْ فِيهِ (رواه أبو داود)
✿═════════════✿
വഹ്ശിയ്യി ബ്ൻ ഹർബ് (റ) പിതാവിൽ നിന്നും അദ്ദേഹം അവിടുത്തെ പിതാവിൽ നിന്നും നിവേദനം: നിശ്ചയം തിരു നബി ﷺ യുടെ അനുചരന്മാർ പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, ഞങ്ങൾ ഭക്ഷണം കഴിക്കുന്നുണ്ട് പക്ഷെ വിശപ്പ് മാറുന്നില്ല? തിരു നബി ﷺ പറഞ്ഞു: അപ്പോൾ നിങ്ങൾ വേറിട്ടായിരിക്കും ഭക്ഷണം കഴിക്കുന്നത് അല്ലെ? അവർ പറഞ്ഞു: അതെ, അവിടുന്ന് പറഞ്ഞു: എന്നാൽപ്പിന്നെ നിങ്ങൾ ഭക്ഷണത്തിന്റെ മേൽ ഒരുമിച്ചു കൂടുക (ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുക) ഭക്ഷണത്തിന്റെ മേൽ നിങ്ങൾ അല്ലാഹുവിന്റെ നാമം ഉച്ചരിക്കുക (ബിസ്മി ചൊല്ലുക) എന്നാൽ അതിൽ നിങ്ങൾക്ക് ബറകത്ത് ലഭിക്കും(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
No comments:
Post a Comment