Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, September 2, 2017

ഹദീസ് പാഠം 422

 
 ┏══✿ഹദീസ് പാഠം 422══┓
          ■══✿ <﷽> ✿══■
           3-09-2017 ഞായർ ■
وَعَنْ عُقْبَةَ رَضِيَ اللهُ عَنْهُ قَالَ : صَلَّيْتُ وَرَاءَ النَّبِيِّ ﷺ بِالْمَدِينَةِ الْعَصْرَ ، فَسَلَّمَ ثُمَّ قَامَ مُسْرِعًا فَتَخَطَّى رِقَابَ النَّاسِ إِلَى بَعْضِ حُجَرِ نِسَائِهِ ، فَفَزِعَ النَّاسُ مِنْ سُرْعَتِهِ ، فَخَرَجَ عَلَيْهِمْ فَرَأَى أَنَّهُمْ عَجِبُوا مِنْ سُرْعَتِهِ ، فَقَالَ : ذَكَرْتُ شَيْئًا مِنْ تِبْرٍ عِنْدَنَا، فَكَرِهْتُ أَنْ يَحْبِسَنِي فَأَمَرْتُ بِقِسْمَتِهِ(رواه البخاري)
✿═════════════✿
ഉഖ്ബ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഞാൻ മദീനയിൽ തിരു നബി ﷺ യുടെ പിന്നിൽ അസ്വർ നിസ്കാരം നിർവ്വഹിച്ചു തിരു നബി ﷺ സലാം വീട്ടിയ ഉടനെ എഴുന്നേറ്റ് ജനങ്ങളുടെ പിരടികൾ വിട്ട് കടന്നു; തിരു നബി ﷺ യുടെ ധൃതി കണ്ട ജനങ്ങൾ അമ്പരന്നു അപ്പോൾ തിരു നബി ﷺ വീട്ടിൽ നിന്ന് പുറപ്പെട്ട് വന്നു അവിടുത്തെ ധൃതിയിൽ അവർ അമ്പരന്നിട്ടുണ്ടെന്ന് മനസ്സിലാക്കിയ തിരു നബി ﷺ പറഞ്ഞു: (ഞാൻ നിസ്കാരത്തിലായിരിക്കേ) എന്റെ അടുക്കൽ ഉണ്ടായിരുന്ന സ്വർണ്ണകട്ടിയെ കുറിച്ച് ഞാൻ ഓർത്തു അതു (ദീർഘ നേരം) തടഞ്ഞു വെക്കുന്നത് ഞാൻ വെറുത്തു ; അതു കൊണ്ട് അതിനെ വീതിച്ചു നൽകാൻ ഞാൻ കൽപ്പിക്കുകയായിരുന്നു (അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel

No comments: