┏══✿ഹദീസ് പാഠം 426✿══┓
■═══✿ <﷽> ✿═══■
■ 7-09-2017 വ്യാഴം ■
═══════════════════
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ عَنْ رَسُولِ اللَّهِ ﷺ قَالَ : إِنَّ الْعَبْدَ إِذَا أَخْطَأَ خَطِيئَةً نُكِتَتْ فِي قَلْبِهِ نُكْتَةٌ سَوْدَاءُ، فَإِذَا هُوَ نَزَعَ وَاسْتَغْفَرَ وَتَابَ، سُقِلَ قَلْبُهُ، وَإِنْ عَادَ زِيدَ فِيهَا حَتَّى تَعْلُوَ قَلْبَهُ، وَهُوَ الرَّانُ الَّذِي ذَكَرَ اللَّهُ : { كَلَّا بَلْ رَانَ عَلَى قُلُوبِهِمْ مَا كَانُوا يَكْسِبُونَ } (رواه الترمذي)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം അല്ലാഹുവിന്റെ തിരു ദൂദർ ﷺ പറഞ്ഞു: അടിമ ഒരു തെറ്റു ചെയ്താൽ അവന്റെ ഹൃദയത്തിൽ ഒരു കറുത്ത പാട് രൂപപ്പെടും ഇനി അവൻ ആ തെറ്റിൽ നിന്ന് വിരമിക്കുകയും മാപ്പപേക്ഷിക്കുകയും തൗബ ചെയ്യുകയും ചെയ്താൽ അവന്റെ ഹൃദയം സ്ഫുടം ചെയ്യപ്പെടും; പിന്നീട് ആ തെറ്റിലേക്ക് മടങ്ങിയാൽ ഹൃദയത്തെ നിറക്കുമാർ ആ കറുത്ത പാട് അധികരിക്കും അല്ലാഹു വിശുദ്ധ ഖുർആനിൽ പരാമർശിച്ച
كَلَّا ۖ بَلْ ۜ رَانَ عَلَىٰ قُلُوبِهِمْ مَا كَانُوا يَكْسِبُونَ
(അല്ല; പക്ഷെ, അവര്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നത് അവരുടെ ഹൃദയങ്ങളില്‍ കറയുണ്ടാക്കിയിരിക്കുന്നു)ലെ 'റാൻ' കൊണ്ടുള്ള ഉദ്ദേശം ഇതാണ് (തിർമിദി)
✿═══════════════✿
✿═══════════════✿


No comments:
Post a Comment