Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, November 1, 2017

ഹദീസ് പാഠം 481

   
┏══✿ഹദീസ് പാഠം 481✿══┓
     ■═══✿ <﷽> ✿═══■
          ■ 1-11-2017 ബുധൻ ■
وَعَنْ أَبِي إِسْحَاقَ رَضِيَ اللهُ عَنْهُ سَمِعْتُ وَهْبَ بْنَ جَابِرٍ رَضِيَ اللهُ عَنْهُ يَقُولُ : إِنَّ مَوْلًى لِعَبْدِ اللهِ بْنِ عَمْرٍو قَالَ لَهُ : إِنِّي أُرِيدُ أَنْ أُقِيمَ هَذَا الشَّهْرَ هَاهُنَا بِبَيْتِ الْمَقْدِسِ ؟ فَقَالَ لَهُ : تَرَكْتَ لِأَهْلِكَ مَا يَقُوتُهُمْ هَذَا الشَّهْرَ ؟ قَالَ : لَا. قَالَ : فَارْجِعْ إِلَى أَهْلِكَ، فَاتْرُكْ لَهُمْ مَا يَقُوتُهُمْ ؛ فَإِنِّي سَمِعْتُ رَسُولَ اللهِ ﷺ يَقُولُ : كَفَى بِالْمَرْءِ إِثْمًا أَنْ يُضِيعَ مَنْ يَقُوتُ ( رواه أحمد)
     ✿═══════════════✿
അബൂ ഇസ്ഹാഖ് (റ) ൽ നിന്ന് നിവേദനം: വഹ്ബ് ബ്ൻ ജാബിർ (റ) പറയുന്നതായി ഞാൻ കേട്ടു: അബ്ദുല്ല ബ്ൻ അംർ (റ) ൻറെ അടിമ മഹാനോട് ചോദിച്ചു: ഈ മാസം ഇവിടെ ബൈത്തുൽ മുഖദ്ദസിൽ കഴിച്ചു കൂട്ടാൻ ഞാൻ ആഗ്രഹിക്കുന്നു? അപ്പോൾ മഹാൻ ചോദിച്ചു: ഈ മാസം നിന്റെ കുടുംബത്തിന് കഴിച്ചു കൂട്ടാൻ പര്യാപ്തമായ സമ്പാദ്യം നീ നീക്കി വെച്ചിട്ടുണ്ടോ? അദ്ധേഹം പറഞ്ഞു: ഇല്ല  മഹാൻ പറഞ്ഞു: എന്നാൽ നിങ്ങൾ കുടുംബത്തിലേക്ക് മടങ്ങിപ്പോയി അവർക്ക് ആവശ്യമായ ചിലവിനുള്ളത് മാറ്റിവെക്കൂ കാരണം നിശ്ചയം അല്ലാഹുവിന്റെ തിരു ദൂദർ ﷺ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: ഒരാൾ താൻ ചെലവ് കൊടുക്കേണ്ടവർക്ക് അത് നൽകാതിരിക്കുക തന്നെ വലിയ പാതകമാണ് (അഹ്മദ്)
✿═══════════════✿
═══════════════✿
          കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
            www.ilyassaquafi.in

             ഗുണപാഠം
ഒരാൾ തന്നെ ആശ്രയിച്ച് ജീവിക്കുന്ന മാതാപിതാക്കൾ, ഭാര്യ സന്താനങ്ങൾ എന്നിവർക്ക് ചിലവിന് നൽകൽ നിർബന്ധമാണ് അതിന് ആവശ്യമായ സമ്പാദ്യം കണ്ടെത്തേണ്ടതും അവന്റെ ബാധ്യതയാണ്; അവൻ തൻറെ കുടുംബത്തിന് ചിലവ് ചെയ്യുന്നത് മുഴുവനും അവന് പാരത്രിക ലോകത്ത് പ്രതിഫലം ലഭിക്കുന്ന കർമ്മമാണെന്ന് തിരു നബി ﷺ പറഞ്ഞിട്ടുണ്ട് , സ്വന്തം കുടുംബത്തിന് ചെലവ് ചെയ്യാതെ ആരാധനാ കർമ്മങ്ങളിൽ മാത്രം ചിലവഴിക്കുന്നവന് ഗുണത്തേക്കാൾ ഉപരി ദോഷം ചെയ്യുമെന്നാണ് ഈ ഹദീസ് വ്യക്തമാക്കുന്നത്, ലോകത്തിൽ ഏറ്റവും പ്രതിഫലം ലഭിക്കുന്ന മൂന്ന് പള്ളികളിലൊന്നാണ് ബൈത്തുൽ മുഖദ്ദസ് അവിടെ ഒരു മാസം കഴിച്ചു കൂട്ടാൻ സമ്മതം ചോദിച്ച തന്റെ ഭൃത്യനോട് കുടുംബത്തിന് ചിലവ് നൽകാനാണ് അബ്ദുല്ല ബിൻ അംർ (റ) നിർദ്ദേശിച്ചത്

No comments: