Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, November 2, 2017

ഹദീസ് പാഠം 482

    
┏══✿ഹദീസ് പാഠം 482✿══┓

     ■═══✿ <﷽> ✿═══■

           ■ 2-11-2017 വ്യാഴം ■

وَعَنْ عَلْقَمَةَ بْنِ وَائِلٍ رَضِيَ اللهُ عَنْهُ عَنْ أَبِيهِ وَائِلٍ الْحَضْرَمِيِّ  رَضِيَ اللهُ عَنْهُ أَنَّ طَارِقَ بْنَ سُوَيْدٍ الْجُعْفِيَّ رَضِيَ اللهُ عَنْهُ سَأَلَ النَّبِيَّ  ﷺ عَنِ الْخَمْرِ، فَنَهَاهُ، أَوْ كَرِهَ أَنْ يَصْنَعَهَا، فَقَالَ : إِنَّمَا أَصْنَعُهَا لِلدَّوَاءِ ؟ فَقَالَ : إِنَّهُ لَيْسَ بِدَوَاءٍ،وَلَكِنَّهُ دَاءٌ (رواه مسلم)
✿═══════════════✿
അൽഖമത്തു ബ്ൻ വാഇൽ (റ) അവിടുത്തെ പിതാവായ വാഇൽ (റ) ൽ നിന്ന് നിവേദനം: നിശ്ചയം ത്വാരിഖ് ബ്ൻ സുവൈദ് അൽ ജുഅ്ഫി (റ) കള്ളിനെ സംബന്ധിച്ച് തിരു നബി ﷺ യോട് ചോദിച്ചു: അപ്പോൾ തിരു നബി ﷺ അത് വിലക്കി/ ഉണ്ടാക്കുന്നതിൽ വെറുപ്പ് പ്രകടിപ്പിച്ചു അപ്പോൾ മഹാൻ പറഞ്ഞു: ഞാൻ ഇത് ഉണ്ടാക്കുന്നത് മരുന്ന് ആവശ്യത്തിന് വേണ്ടിയാണ് തിരു നബി ﷺ പ്രതിവചിച്ചു:  നിശ്ചയം ഇത് മരുന്നല്ല രോഗമാണ് (മുസ്ലിം)

✿═══════════════✿

═══════════════✿
           കൂടുതൽ ഹദീസുകൾക്ക് 

                 സന്ദർശിക്കുക

            www.ilyassaquafi.in

             ഗുണപാഠം

കള്ള് കുടി സർവ്വ തിന്മകളുടേയും താക്കോലാണെന്നാണ് തിരു നബി ﷺ പറഞ്ഞിട്ടുള്ളത്, മനുഷ്യന്റെ സ്വബോധം നഷ്ടപ്പെടുത്തി കളയുന്ന ഒരു പാനീയവും തത്വുല്യ വസ്തുക്കളും ഉപയോഗിക്കാൻ പാടില്ല നിശിദ്ധമാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്, കള്ളുകുടിയും മയക്കുമരുന്ന് തുടങ്ങി ഇന്ന് സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന കാര്യങ്ങളാണ് ലോകത്തിന്റെ തന്നെ ഗതി മാറ്റിയിരിക്കുന്നത് മരുന്നിന്റെ ആവശ്യാർത്ഥം കള്ള് ഉപയോഗിക്കട്ടെയെന്ന് ചോദിച്ച അനുചരനോട് അതു മരുന്നല്ല രോഗമാണ് എന്ന് തിരു നബി ﷺ പഠിപ്പിക്കുക വഴി കള്ളിന്റെ ദോഷവശങ്ങളാണ് അവിടുന്ന് വരച്ചു കാണിച്ചു തന്നത്, ആരെങ്കിലും കള്ളിന്റെ അടിക്ടായി മരണമടഞ്ഞാൽ സ്വർഗ്ഗീയ ആരാമത്തിലെ പാനീയങ്ങൾ കുടിക്കാൻ നിയോഗമുണ്ടാകില്ലെന്ന് തിരു നബി ﷺ ഓർമ്മപ്പെടുത്തുന്നു

No comments: