┏══✿ഹദീസ് പാഠം 484✿══┓
■═══✿ <﷽> ✿═══■
■ 4-11-2017 ശനി ■
وَعَنْ عَلِيٍّ رَضِيَ اللهُ عَنْهُ، قَالَ : قَالَ رَسُولُ اللهِ ﷺ : لِلْمُسْلِمِ عَلَى الْمُسْلِمِ مِنَ الْمَعْرُوفِ سِتٌّ : يُسَلِّمُ عَلَيْهِ إِذَا لَقِيَهُ، وَيُشَمِّتُهُ إِذَا عَطَسَ، وَيَعُودُهُ إِذَا مَرِضَ، وَيُجِيبُهُ إِذَا دَعَاهُ، وَيَشْهَدُهُ إِذَا تُوُفِّيَ، وَيُحِبُّ لَهُ مَا يُحِبُّ لِنَفْسِهِ وَيَنْصَحُ لَهُ بِالْغَيْبِ (رواه أحمد)
✿═══════════════✿
അലി (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റ തിരു ദൂദർ ﷺ പറഞ്ഞു: ഒരു മുസ്ലിം മറ്റൊരു മുസ്ലിമിന് ചെയ്തു കൊടുക്കേണ്ട ആറ് കാര്യങ്ങൾ; കണ്ട് മുട്ടിയാൽ അവനോട് സലാം പറയണം, തുമ്മിയാൽ അവനെ സമാശ്വസിപ്പിക്കണം, രോഗിയായാൽ അവനെ സന്ദർശിക്കണം, ക്ഷണിച്ചാൽ സ്വീകരിക്കണം, മരണമടഞ്ഞാൽ അവിടെ സന്നിഹിതനാവണം, തനിക്ക് ഇഷ്ടമുള്ള കാര്യം തന്റെ സഹോദരനും ഇഷ്ടപ്പെടണം, അവൻറെ അഭാവത്തിൽ ഗുണദോഷിക്കണം(അഹ്മദ്)
✿═══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
ഗുണപാഠം
ഒരു മുസ്ലിം തന്റെ മുസ്ലിം സഹോദരന്മാർക്ക് ചെയ്ത് കൊടുക്കേണ്ട ആറ് ബാധ്യതകളെ സംബന്ധിച്ചാണ് ഈ ഹദീസ് സൂചിപ്പിക്കുന്നത്
1. കണ്ടാൽ സലാം പറയണം (അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറക്കാത്തുഹു) ഇതാണ് സലാം പറയലിൻറെ പൂർണ്ണ രൂപം
2.തുമ്മിയാൽ സമാശ്വസിപ്പിക്കണം, ഒരാൾ തുമ്മിയാൽ ഉടനെ "അൽഹംദുലില്ലാഹ്" എന്ന് അവൻ പറയൽ പ്രത്യേകം സുന്നത്താണ് ഇങ്ങിനെ ഹംദ് പറഞ്ഞ വ്യക്തിയോട് "യർഹമുകല്ലാഹ്" എന്ന് പറയണം ഇതിനാണ് സമാശ്വാസം എന്ന് പറയുന്നത്.
3. രോഗ സന്ദർശനം നടത്തുക, ഒരാൾ അസുഖ ബാധിതനാകുമ്പോഴാണ് മറ്റുള്ളവരുടെ ആശ്വാസ വാക്കുകൾക്ക് ഏറെ കാതു കൂർപ്പിക്കുന്നത്, ആശ്വാസ വചനങ്ങൾ കേൾക്കുമ്പോൾ തന്റെ രോഗത്തിൻറെ കാഠിന്യം കുറഞ്ഞു വരുന്നതായി കാണാം.
4. ക്ഷണം സ്വീകരിക്കൽ വീട്ടിലെ സൽകാരത്തിലേക്കോ ഹലാലായ മറ്റു സദ്യകളിലേക്കോ ഒരു സത്യവിശ്വാസി ക്ഷണിച്ചാൽ സന്തോഷപൂർവ്വം അത് സ്വീകരിക്കുക.
5. മരണവീട്ടിൽ പോവുക, ഒരു മുസ്ലിമിൻറെ അന്ത്യ യാത്രയാണ് ഖബ്റിലേക്കുള്ള യാത്ര മരണാനന്തര കർമ്മങ്ങൾ ചെയ്ത് കൊടുക്കേണ്ടത് മുസ്ലിം സഹോദരന്മാരുടെ ബാധ്യതയാണ്.
6. താൻ ഇഷ്ടപ്പെടുന്ന കാര്യം തന്റെ സഹോദരനും ഇഷ്ടപ്പെടണം അവൻറെ അഭാവത്തിൽ അവനെ ആരെങ്കിലും കുറ്റം പറയുകയോ ചെറുതാക്കുകയോ ചെയ്യുമ്പോൾ അത് തിരുത്തി കൊടുക്കണം


No comments:
Post a Comment