┏══✿ഹദീസ് പാഠം 483✿══┓
■═══✿ <﷽> ✿═══■
■ 3-11-2017 വെള്ളി ■
وَعَنْ أَنَسٍ رَضِيَ اللهُ عَنْهُ قَالَ : كَانَ رَسُولُ اللهِ ﷺ يَتَنَفَّسُ فِي الشَّرَابِ ثَلَاثًا، وَيَقُولُ : إِنَّهُ أَرْوَى، وَأَبْرَأُ، وَأَمْرَأُ قَالَ أَنَسٌ : فَأَنَا أَتَنَفَّسُ فِي الشَّرَابِ ثَلَاثًا (رواه مسلم)
✿═══════════════✿
അനസ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂദർ ﷺ വെള്ളം കുടുക്കിമ്പോൾ മൂന്ന് പ്രാവശ്യം ശ്വാസം വിടുമായിരുന്നു അവിടുന്ന് പറയുമായിരുന്നു: ഇത് (മൂന്ന് പ്രാവശ്യം ശ്വാസം അയച്ച് വെള്ളം കുടിക്കൽ) ദാഹമകറ്റാനും ഒറ്റയിറക്കായി പാനം ചെയ്യൽ കൊണ്ട് ഉണ്ടായേക്കാവുന്ന രോഗത്തിൽ നിന്ന് ശമനവും നല്ല രീതിയിൽ വെള്ളം ഇറക്കാൻ ഏറെ സഹായകവുമാണ് അനസ് (റ) പറഞ്ഞു: ഞാൻ പാനം ചെയ്യുമ്പോൾ മൂന്ന് പ്രാവശ്യം ശ്വാസം അയക്കാറുണ്ട് (മുസ്ലിം)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
ഗുണപാഠം
ജീവിതത്തിൻറെ സമസ്ത മേഘലകളേയും സ്പർശിച്ച മതമാണ് ഇസ്ലാം, മനുഷ്യ ജീവിതത്തിൽ ചെയ്യേണ്ട സർവ്വ കാര്യങ്ങളിലും പാലിക്കേണ്ട മര്യാദകളും വഴികളും കൃത്യമായി വരച്ചു കാട്ടിയ മതം, വെള്ളം പാനം ചെയ്യുമ്പോൾ പാലിക്കേണ്ട മര്യാദകളാണ് തിരു നബി ﷺ ഈ ഹദീസിൽ സമൂഹത്തിന് പഠിപ്പിക്കുന്നത് , ഒറ്റയിറക്കീൽ വെള്ളം മുഴുവനും കുടിക്കരുത് മറിച്ച് മൂന്ന് ഇറക്കായിട്ടാണ് തിരു നബി ﷺ വെള്ളം കുടിച്ചിരുന്നത്, ഇങ്ങിനെയുള്ള മര്യാദ സ്വീകരിക്കുക വഴി ശരീരത്തിന് ഏറെ പ്രയോജനപ്രദവും ദാഹം മാറാൻ സഹായകവുമാണ്;ആമാശയത്തിലേക്ക് അൽപാൽപമായി വെള്ളം പ്രവേശിക്കുമ്പോൾ അതിനെ യഥാവിധി ആവശ്യമായ ഭാഗങ്ങളിലേക്ക് മാറ്റാൻ സഹായിക്കും എന്നാൽ ഒറ്റയിറക്കിൽ തന്നെ മുഴുവൻ വെള്ളവും കുടിക്കുമ്പോൾ വിപരീത ഫലമാണ് ഉളവാക്കുന്നത്


No comments:
Post a Comment