┏══✿ഹദീസ് പാഠം 486✿══┓
■═══✿ <﷽> ✿═══■
■ 6-11-2017 തിങ്കൾ ■
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ، قَالَ : كَانَ رَسُولُ اللهِ ﷺ إِذَا أُتِيَ بِطَعَامٍ سَأَلَ عَنْهُ : أَهَدِيَّةٌ أَمْ صَدَقَةٌ ؟ فَإِنْ قِيلَ : صَدَقَةٌ. قَالَ لِأَصْحَابِهِ : كُلُوا وَلَمْ يَأْكُلْ، وَإِنْ قِيلَ : هَدِيَّةٌ. ضَرَبَ بِيَدِهِ ﷺ فَأَكَلَ مَعَهُمْ ( رواه البخاري)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂദർ ﷺ യുടെ അടുക്കൽ ഭക്ഷണ സാധനങ്ങൾ കൊണ്ട് വന്നാൽ അതിനെ സംബന്ധിച്ച് ചോദിക്കും: ഇത് സ്വദഖയായി ലഭിച്ചതോ അതല്ല ഹദ്യയയായി കൊണ്ട് വന്നതാണോ?അത് സ്വദഖയായി ലഭിച്ചതാണെന്ന് പറയപ്പെട്ടാൽ അവിടുന്ന് അനുചരന്മാരോട് പറയും: നിങ്ങൾ ഭക്ഷിച്ചു കൊള്ളുക അവിടുന്ന് അതിൽ നിന്ന് ഭക്ഷിക്കില്ലായിരുന്നു; ഇനി അത് ഹദ്യയയാണെന്ന് പറയപ്പെട്ടാൽ ഉടനടി അവരുടെ കൂടെ ഭക്ഷണത്തിൽ പങ്ക് ചേരുമായിരുന്നു (ബുഖാരി)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
ഗുണപാഠം
ഭക്ഷണ പാനീയങ്ങൾ കഴിക്കുന്ന സമയത്ത് അതിന്റെ സ്രോതസ്സ് മനസ്സിലാക്കേണ്ടതുണ്ട് നിഷിദ്ധമായ മേർഗ്ഗത്തിലൂടെ ലഭ്യമായ ഭക്ഷണം കഴിക്കുക വഴി നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കുകയില്ലെന്ന് മാത്രമല്ല ഹറാമിൽ നിന്ന് വളർന്ന ശരീരം നരകാഗ്നിക്കുള്ളതാണെന്ന ഇസ്ലാമികാധ്യാപനം ഭക്ഷണത്തിൽ നാം പോലർത്തേണ്ട ജാഗ്രത വിളിച്ചോതുന്നു; തിരു നബി ﷺ പാരിതോഷികങ്ങൾ സ്വീകരിക്കും പക്ഷെ സ്വദഖ സ്വീകരിക്കുമായിരുന്നില്ല , ഈ ഹദീസിൽ വിവരിച്ചത് പ്രകാരം അവിടുത്തേക്ക് ഭക്ഷണം കൊണ്ട് വന്നാൽ അവിടുന്ന് ചോദിച്ചു ഉറപ്പ് വരുത്തി മാത്രം അതിൽ പങ്കാളിയാകുമായിരുന്നു. അതോടൊപ്പം നമുക്ക് സ്വദഖ സ്വീകരിക്കുന്നതിന് വിരോധമില്ലെന്നും ഹദീസ് വ്യക്തമാക്കുന്നു


No comments:
Post a Comment