┏══✿ഹദീസ് പാഠം 487✿══┓
■═══✿ <﷽> ✿═══■
■ 7-11-2017 ചൊവ്വ ■
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : جَاءَ رَجُلٌ إِلَى رَسُولِ اللهِ ﷺ فَقَالَ : إِنِّي مَجْهُودٌ فَأَرْسَلَ إِلَى بَعْضِ نِسَائِهِ، فَقَالَتْ : وَالَّذِي بَعَثَكَ بِالْحَقِّ، مَا عِنْدِي إِلَّا مَاءٌ ثُمَّ أَرْسَلَ إِلَى أُخْرَى، فَقَالَتْ مِثْلَ ذَلِكَ، حَتَّى قُلْنَ كُلُّهُنَّ مِثْلَ ذَلِكَ : لَا وَالَّذِي بَعَثَكَ بِالْحَقِّ، مَا عِنْدِي إِلَّا مَاءٌ. فَقَالَ : مَنْ يُضِيفُ هَذَا اللَّيْلَةَ رَحِمَهُ اللهُ ؟ فَقَامَ رَجُلٌ مِنَ الْأَنْصَارِ، فَقَالَ : أَنَا يَا رَسُولَ اللهِ فَانْطَلَقَ بِهِ إِلَى رَحْلِهِ ، فَقَالَ لِامْرَأَتِهِ : هَلْ عِنْدَكِ شَيْءٌ ؟ قَالَتْ : لَا، إِلَّا قُوتُ صِبْيَانِي. قَالَ : فَعَلِّلِيهِمْ بِشَيْءٍ، فَإِذَا دَخَلَ ضَيْفُنَا فَأَطْفِئِي السِّرَاجَ، وَأَرِيهِ أَنَّا نَأْكُلُ، فَإِذَا أَهْوَى لِيَأْكُلَ فَقُومِي إِلَى السِّرَاجِ حَتَّى تُطْفِئِيهِ. قَالَ : فَقَعَدُوا، وَأَكَلَ الضَّيْفُ، فَلَمَّا أَصْبَحَ غَدَا عَلَى النَّبِيِّ ﷺ فَقَالَ : قَدْ عَجِبَ اللهُ مِنْ صَنِيعِكُمَا بِضَيْفِكُمَا اللَّيْلَةَ (رواه مسلم)
*✿═══════════════✿*
അബൂ ഹുറയ്റ (റ) നിന്ന് നിവേദനം: ഒരാൾ അല്ലാഹുവിന്റെ തിരു ദൂദർ ﷺ യുടെ അരികിൽ വന്നു കൊണ്ട് പറഞ്ഞു : ഞാൻ ഏറെ വിഷമത്തിലാണ് (വിശന്ന് വലഞ്ഞിരിക്കുന്നു) അപ്പോൾ തിരു നബി ﷺ അവിടത്തെ ഒരു ഭാര്യയിലേക്ക് ആളെ പറഞ്ഞുവിട്ടു : അവർ പറഞ്ഞു: അങ്ങയെ സത്യസന്ധമായി നിയോഗിച്ച അല്ലാഹു തന്നെയാണ് സത്യം എന്റെയടുക്കൽ വെള്ളമല്ലാതെ മറ്റൊന്നുമില്ല പിന്നീട് മറ്റൊരു ഭാര്യയുടെ അടുത്തേക്ക് പറഞ്ഞു വിട്ടു അവരും അതേ മറുപടി ആവർത്തിച്ചു അങ്ങിനെ എല്ലാ ഭാര്യമാരും അതു പൊലെ പറഞ്ഞു: ഇല്ല; അങ്ങയെ സത്യസന്ധമായി നിയോഗിച്ച അല്ലാഹു തന്നെയാണ് സത്യം എന്റെയടുക്കൽ വെള്ളമല്ലാതെ മറ്റൊന്നുമില്ല അപ്പോൾ തിരു നബി ﷺ ചൊദിച്ചു: ആരാണ് ഈ വ്യക്തിയെ ഇന്നു രാത്രി സൽകരിക്കുക? അവന് അല്ലാഹു അനുഗ്രഹം ചൊരിയട്ടെ അപ്പോൾ അൻസാറുകളിൽ നിന്ന് ഒരാൾ എഴുന്നേറ്റ് നിന്ന് പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂദരേ.. ഞാൻ സൽകരിക്കാം അങ്ങനെ അദ്ധഹം ആഗതനുമായി തന്റെ കുടിലിലേക്ക് നീങ്ങി അദ്ധേഹം ഭാര്യയോട് ചോദിച്ചു: നിന്റെയടുക്കൽ വല്ലതുമുണ്ടോ? അവർ പറഞ്ഞു: എന്റെ കുട്ടികൾക്ക് കരുതി വെച്ച അൽപം ഭക്ഷണമല്ലാതെ മറ്റൊന്നുമില്ല അദ്ദേഹം പറഞ്ഞു: എന്നാൽ നീ അവരോട് (മക്കളോട്) കാരണം പറഞ്ഞേക്ക് നമ്മുടെ അതിഥി വീട്ടിൽ പ്രവേശിച്ചാൽ നീ വിളക്ക് അണച്ചേക്കണം നാം ഭക്ഷണം കഴിക്കുന്നതായി തോന്നിപ്പിച്ചേക്കണം അദ്ധഹം ഭക്ഷണം കഴിക്കാൻ ഒരുങ്ങുമ്പോൾ നീ പോയി വിളക്ക് അണക്ചണം അദ്ദേഹം പറഞ്ഞു: അങ്ങിനെ അവർ ഇരുന്നു അതിഥി ഭക്ഷണം കഴിച്ചു: നേരം പുലർന്നപ്പോൾ രാവിലെ അദ്ദേഹം തിരു നബി ﷺ യുടെ സന്നിധിയിൽ ചെന്നു അപ്പോൾ അവിടുന്ന് പറഞ്ഞു: ഇന്നലെ രാത്രി നിങ്ങൾ അതിഥിയുമായി വർത്തിച്ച നിങ്ങളുടെ ചെയ്തി അല്ലാഹു ഇഷ്ടപ്പെട്ടിരിക്കുന്നു(മുസ്ലിം)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
ഗുണപാഠം
സ്വന്തം പ്രയാസങ്ങൾ തരണം ചെയ്തും മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് മുൻതൂക്കം നൽകിയവരാണ് തിരു നബി ﷺ യുടെ അനുചരന്മാർ പ്രത്യേകിച്ച് അൻസാറുകൾ തിരു നബി ﷺ യും അനുചരന്മാരും മക്കയിലെ ശത്രുക്കളുടെ കൊടീയ പീഡനം സഹിക്കവയ്യാതെ എല്ലാം ഉപേക്ഷിച്ച് മദീനയിലെത്തിയപ്പോൾ ഇരു കൈകളും നീട്ടി സ്വീകരിച്ചവരാണ് അൻസാറുകൾ, തങ്ങളുടെ സമ്പാദ്യങ്ങൾ രണ്ടായി ഭാഗം വെച്ച് തിരു നബി ﷺ അനുചരന്മാർ ക്ക് പങ്ക് വെച്ചു കൊടുത്തു വിശാലത കാട്ടിയ അൻസാറുകളെ വിശുദ്ധ ഖുർആൻ വാനോളം പുകഴ്ത്തുന്നുണ്ട്, അൻസാറുകളേ സ്നേഹിക്കൽ ഈമാനാണെന്നും അവരെ വെറുക്കൽ അവിശ്വവാസവുമാണ് എന്ന ഹദീസ് അവരുടെ മഹത്വത്തിൻറെ മകുടോദാഹരണമാണ്. ആ ഒരു വിശേഷണം ഇപ്പോഴും മദീനയിൽ ചെന്നാൽ നമുക്ക് അനുഭവിക്കാൻ സാധിക്കും, അവരുടെ സ്വഭാവങ്ങൾ അൽപമെങ്കിലും നമുക്ക് സ്വയത്തമാക്കാം


No comments:
Post a Comment