┏══✿ഹദീസ് പാഠം 488✿══┓
■═══✿ <﷽> ✿═══■
■ 8-11-2017 ബുധൻ ■
وَعَنْ أَبِي بُرْدَةَ رَضِيَ اللهُ عَنْهُ عَنْ أَبِي مُوسَى رَضِيَ اللهُ عَنْهُ قَالَ : وُلِدَ لِي غُلَامٌ ، فَأَتَيْتُ بِهِ النَّبِيَّ ﷺ فَسَمَّاهُ إِبْرَاهِيمَ ، فَحَنَّكَهُ بِتَمْرَةٍ، وَدَعَا لَهُ بِالْبَرَكَةِ، وَدَفَعَهُ إِلَيَّ، وَكَانَ أَكْبَرَ وَلَدِ أَبِي مُوسَى(متفق عليه)
✿═══════════════✿
അബൂ മൗസ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: എനിക്കൊരു കുട്ടി പിറന്നു ഞാൻ ആ കുഞ്ഞുമായി തിരു നബി ﷺ യുടെ സന്നിധിയിൽ ചെന്നു അപ്പോൾ അവിടുന്ന് കുഞ്ഞിന് ഇബ്രാഹിം എന്ന് നാമകരണം ചെയ്തു ശേഷം അവിടുന്ന് കാരക്ക കൊണ്ട് കുട്ടിക്ക് മധുരം കൊടുത്തു ബറകത്തിന് വേണ്ടി പ്രാർത്ഥിച്ച് എന്റെ കയ്യിൽ തന്നു; അബൂ മൂസ (റ) യുടെ മൂത്ത മകനായിരുന്നു അദ്ദേഹം(ബുഖാരി, മുസ്ലിം)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
ഗുണപാഠം
അല്ലാഹു നൽകുന്ന അനുഗ്രഹങ്ങളിൽ പ്രധാനമായ ഒന്നാണ് സന്താനങ്ങൾ, വിവാഹം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും മക്കളില്ലാതെ വിഷമിക്കുന്ന ധാരാളം പേര് നമുക്കിടയിലുണ്ട്; ഒരു പെണ്ണ് പ്രസവിച്ചാൽ ഉടനെ ആ കുട്ടിക്ക് നല്ലൊരു പണ്ഡിതനിൽ നിന്ന് മധുരം നുകർന്ന് കൊടുക്കുന്നതും ആ മഹാത്മാവിന്റെ നാവിൽ നിന്ന് കുട്ടികൾക്ക് നാമകരണം ചെയ്യിക്കുകയെന്നത് പഴയകാലത്ത് നമ്മുടെ പൂർവ്വികർ അനുവർത്തിച്ചു പോന്നിരുന്ന നല്ല ആചാരങ്ങളിൽ ഒന്നായിരുന്നു, തിരു നബി ﷺ യുടെ കാലഘട്ടത്തിൽ അവിടുത്തെ അനുചരന്മാർക്ക് മക്കൾ ജനിച്ചാൽ അവർ തിരു സന്നിധിയിൽ ചെന്ന് മധുരം സ്വീകരിക്കുകയും അവിടുന്ന് കുഞ്ഞിന് നല്ലൊരു നാമകരണം ചെയ്തു കൊടുത്തിരുന്നു ; ആ ബറകത്ത് കൊണ്ട് കുട്ടികൾ ദീനീ ചിട്ടയോട് കൂടെ വളർന്നിരുന്നു എന്നാൽ ഇന്ന് ആ നല്ല സമ്പ്രദായം തീരെ ഇല്ലാതായി പൊയെന്ന് മാത്രമല്ല നാമകരണ വിഷയത്തിൽ അധഃപതനം നേരിടുകയും ചെയ്തിരിക്കുന്നു; മഹാന്മാരുടെ പേരുകൾക്ക് പകരം പിതാവിന്റെയും മാതാവിന്റെയും അക്ഷരങ്ങൾ കൂട്ടിയോജിപ്പിച്ച് നാമകരണം ചെയ്തു പിന്നീട് അതിന്റെ അർത്ഥം ചോദിക്കാൻ പണ്ഡിതന്മാരെ സമീപിക്കുകയും അതിന്റെ അർത്ഥം കണ്ടെത്താതെ വരുമ്പോൾ അദ്ധേഹത്തെ ആക്ഷേപിച്ച് മടങ്ങി വരുന്ന ഒരു ചീഞ്ഞളിഞ്ഞ സംസ്കാരത്തിന്റെ അടിമകളായി മാറിയിരിക്കുന്നു ആധുനിക സമൂഹം; നമുക്ക് തിരിച്ചു പോകാം തിരു നബി ﷺ യുടെ സംസ്കാരത്തിലേക്ക്


No comments:
Post a Comment